കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ഞെട്ടിച്ചതാണ് ഇറാൻ, 38 വര്‍ഷം മുമ്പ്!!! അമേരിക്കക്കാരെ ഒരുവർഷത്തിലേറെ ബന്ദികളാക്കി; വെല്ലുവിളി

Google Oneindia Malayalam News

ടെഹ്‌റാന്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റതിന് ശേഷം ഇറാനുമായുളള ബന്ധം ഏറ്റവും വഷളായിരിക്കുകയാണ്. പുതിയ നിരോധങ്ങളാണ് ഇറാന് മേല്‍ ചുമത്തുന്നത്. ഇറാന്‍ സൈന്യത്തെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.

രശ്മിയെ 80k അക്കൻ ആക്കി 'ആന്റി'ക്കാർ; സ്ലട്ട് ഷെയിമിനെ ട്രോൾ എന്ന് വിളിച്ച് ആഘോഷം, പാവാടകഴുകൽ ആഭാസം

അതിനിടെയാണ് ഇറാന്റെ പ്രകാപനപരമായ നീക്കം. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നെ ഒരു സംഭവത്തിന്റെ ഓര്‍മ പുതുക്കിയാണ് ഇറാന്‍ അമേരിക്കയെ വെല്ലുവിളിക്കുന്നത്.

എന്താണ് ഗെയില്‍? എന്തിനാണ് ഗെയില്‍? ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണങ്ങളോ... അതോ യഥാര്‍ത്ഥ ആശങ്കയോ?എന്താണ് ഗെയില്‍? എന്തിനാണ് ഗെയില്‍? ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണങ്ങളോ... അതോ യഥാര്‍ത്ഥ ആശങ്കയോ?

1979 ല്‍ ടെഹ്‌റാനിലെ അമേരിക്കന്‍ എംബസി കൈയ്യേറി 52 അമേരിക്കക്കാരെ ബന്ദികളാക്കിയ ആ സംഭവം ലോക ചരിത്രത്തിലെ തന്നെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.

അമേരിക്കയെ ഞെട്ടിച്ച സംഭവം

അമേരിക്കയെ ഞെട്ടിച്ച സംഭവം

അമേരിക്കയെ എന്നല്ല, ലോകത്തെ തന്നെ ഞെട്ടിച്ചതായിരുന്നു ആ സംഭവം. 1979 നവംബര്‍ നാലിന് ടെഹ്‌റാനിലെ അമേരിക്കന്‍ എംബസിയിലേക്ക് യുവാക്കള്‍ അടക്കമുള്ള വന്‍ സംഘം ഇരട്ടുകയറുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം.

444 ദിവസങ്ങള്‍

444 ദിവസങ്ങള്‍

അമേരിക്കന്‍ പൗരന്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും ആയി 52 പേരെയാണ് അന്ന് ബന്ദികളാക്കിയത്. ഒന്നും രണ്ടും ദിവസം ആയിരുന്നില്ല ഇത്. 444 ദിവസങ്ങള്‍ തുടര്‍ച്ചയായി ഇവരെ ബന്ദികളാക്കി വച്ചു. ഒടുവില്‍ 1981 ജനുവരി 20 ന് ആണ് ഇവരെ വിട്ടയച്ചത്.

ഭരണം നഷ്ടപ്പെടുത്തിയ സംഭവം

ഭരണം നഷ്ടപ്പെടുത്തിയ സംഭവം

ജിമ്മി കാര്‍ട്ടറിന് തിരഞ്ഞെടുപ്പില്‍ വന്‍ പരാജയത്തിന് വഴിവച്ചതും ഇതേ സംഭവം ആയിരുന്നു. പൗരന്‍മാരെ മോചിപ്പിക്കാന്‍ ആകാതെ പോയത് വലിയ നാണക്കേടും ആയി. തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് റീഗന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അള്‍ജീറിയ പ്രഖ്യാപനം

അള്‍ജീറിയ പ്രഖ്യാപനം

ഈ വിഷയത്തില്‍ ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത് അള്‍ജീറിയയുടെ നേതൃത്വത്തില്‍ ആയിരുന്നു. അങ്ങനെ ഒടുവില്‍ 1981 ജനുവരി 20 ന് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇറാനില്‍ അമേരിക്കന്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയ ആ ക്രരാര്‍ അള്‍ജീറിയ പ്രഖ്യാപനം എന്നാണ് അറിയപ്പെടുന്നത്.

ഓര്‍മ പുതുക്കി

ഓര്‍മ പുതുക്കി

അന്നത്തെ ആ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയായിരുന്നു ഇറാന്‍ ഇത്തവണ ഓര്‍മപുതുക്കല്‍ നടത്തിയത്. ആയിരങ്ങളാണ് അമേരിക്കയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി എത്തിയത്. അമേരിക്കയെ പരസ്യമായി വെല്ലുവിളിക്കുന്നതിന് സമാനമായിരുന്നു ഇത്.

മിസൈല്‍ പ്രദര്‍ശനം

മിസൈല്‍ പ്രദര്‍ശനം

ഇറാന്റെ ഏറ്റവും ശക്തമായ ഭൂതല മിസൈലിന്റെ പ്രദര്‍ശനവും നടന്നു. രണ്ടായിരം കിലോമീറ്റര്‍വരെ പ്രഹര ശേഷിയുടെ സെജ്ജില്‍ മിസൈല്‍ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്. അടുത്തിടെ ഇറാനും അമേരിക്കയും നടത്തുന്ന വാക്‌പോരിനെ കുറേ കൂടി രൂക്ഷമാക്കും ഇത് എന്ന് ഉറപ്പാണ്.

English summary
Iran on Saturday held the heavily choreographed pageant of anti-Americanism that marks the anniversary of the 1979 takeover of the U.S. Embassy in Tehran amid worsening relations with the Trump administration and uncertainty about the fate of its nuclear agreement with world powers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X