അമേരിക്ക പിന്മാറുന്ന പക്ഷം ആണവകരാര്‍ ഉപേക്ഷിക്കാന്‍ ഇറാനും തയ്യാര്‍
തെഹ്റാന്: ആറ് രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്ന പക്ഷം, കരാര്‍ ഉപേക്ഷിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്. അല്‍ ജസീറയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ തുടരുന്നതാണ് അമേരിക്കയെ സംബന്ധിച്ചിടത്തോളം നല്ലതൈന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് കോംപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്ന് പേരായ ആണവകാറില്‍ അമേരിക്കയ്ക്കു പുറമെ ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. കരാറില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. ഇറാന് തങ്ങളുടെ ആണവ പദ്ധതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് പകരമായി ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധം പിന്‍വലിക്കുന്നതാണ് കരാര്‍.

കരാറില്‍ നിന്ന് പിന്മാറാനുറച്ച് ട്രംപ്
ഇറാന് ആണവകരാര്‍ അമേരിക്കയ്ക്ക് നാണക്കേടാണെന്നും അത്തരമൊരു കരാര്‍ തുടരുന്നതില്‍ അമേരിക്കയ്ക്ക് താല്പര്യമില്ലെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഓരോ മൂന്നുമാസം കൂടുമ്പോഴും കരാര്‍ വ്യവസ്ഥകള്‍ ഇറാന് പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് യു.എസ് കോണ്‍ഗ്രസ് മുമ്പാകെ പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. ഇതുപ്രകാരം രണ്ടുതവണ പ്രസിഡന്റ് ട്രംപ് ഇറാന് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്തു. ഇനി ഒക്ടോബര്‍ 15ന് നല്കുന്ന റിപ്പോര്‍ട്ടില്‍ ഇറാനെതിരായ നിലപാടെടുക്കാനാണ് ട്രംപിന്റെ നീക്കം.

പിന്മാറ്റത്തിനെതിരേ ജര്‍മനിയുടെ മുന്നറിയിപ്പ്
അതേസമയം, കരാറില്‍ നിന്ന് പിന്മാറുന്നത് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുകയെന്ന് ജര്‍മനി വ്യക്തമാക്കി. ഇറാന് ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്ന പക്ഷം, മറ്റ് രാജ്യങ്ങള്‍ അവരുടെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിമുഖത കാണിക്കുന്ന സാഹചര്യം അത് സൃഷ്ടിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ഇത് വലിയ തിരിച്ചടിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയെ വിശ്വസിക്കാത്ത സാഹചര്യമാവും ഇതുണ്ടാക്കുക.

കരാറില്‍ നിന്ന് പിന്മാറുന്നത് അബദ്ധം- മാക്രോണ്‍
ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് 2015ലുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറുന്നത് നിരുത്തരവാദപരമായിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാനത്തിന് അനിവാര്യമായ ഒരു കരാറാണിതെന്നും മറ്റൊന്നും പകരം വെക്കാതെ അതില്‍ നിന്ന് പിന്മാറുകയെന്നത് വലിയ അബദ്ധമാവുമെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ മാക്രോണ്‍ പറയുകയുണ്ടായി. ആണവകരാര്‍ പൂര്‍ണ രീതിയില്‍ നടപ്പാവുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ബ്രിട്ടനുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും പറഞ്ഞിരുന്നു. കരാര്‍ സംരക്ഷിക്കാനുള്ള എല്ലാ വിധ ശ്രമങ്ങളുമായും ബ്രിട്ടന് സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യൂറോപ്യന്‍ യൂനിയന്റെ പിന്തുണയും ഇറാന്
ആണവകരാര്‍ അമേരിക്കയുടേത് മാത്രമല്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റേത് കൂടിയാണെന്നും യൂറോപ്യന്‍ യൂനിയന്‍ ഫോറിന് പോളിസി അധ്യക്ഷ ഫ്രെഡെറിക്ക മൊഗെരിനി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇറാനു പുറമെ, അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ ആറു രാജ്യങ്ങള്‍ ഒപ്പുവെച്ച കരാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെന്നും അവര്‍ പറഞ്ഞു. കരാറിലെ വ്യവസ്ഥകളുമായി ഇറാന് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന കാര്യം യു.എന്‍ ആണവ ഏജന്‍സി പലതവണ വ്യക്തമാക്കിയതാണ്. അമേരിക്കയുമായി മാത്രം ഒപ്പുവച്ച കരാറല്ലെന്നിരിക്കെ ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാന് ആര്‍ക്കും അധികാരമില്ലെന്നും അവര്‍ പറഞ്ഞു.

കരാറില്‍ നിന്ന് പിന്മാറാന് ഇസ്രായേല്‍ സമ്മര്‍ദ്ദം
അമേരിക്കയ്ക്കു പുറമെ, ആണവ കരാറിനെതിരേ പരസ്യമായി രംഗത്തുവന്നത് ഇസ്രായേല്‍ മാത്രമാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യത്തില്‍ ട്രംപിനും അമേരിക്കന്‍ ഉദ്യോസ്ഥര്‍ക്കും ശക്തമായി പ്രോല്‍സാഹനവുമായി രംഗത്തുണ്ട്. പറ്റാവുന്ന രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. കരാറില്‍ നിന്നുള്ള പിന്മാറ്റം അമേരിക്കക്ക് തന്നെ തിരിച്ചടിയാവുമെന്ന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ശക്തമായി വാദിക്കുന്നതാണ് ഇവര്‍ക്കു മുമ്പിലെ പ്രധാന തടസ്സം.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications