കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെയും അമേരിക്കയെയും ഞെട്ടിക്കാന്‍ ഇറാന്‍.... ഉപരോധത്തെ വീഴ്ത്താന്‍ ക്രിപ്‌റ്റോ കറന്‍സി!!

Google Oneindia Malayalam News

തെഹറാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഇറാനെ സംബന്ധിച്ച് വലിയ തലവേദനയാണ്. അപ്പോള്‍ അവര്‍ സൗദി അറേബ്യയുമായി ചേര്‍ന്നാലോ. ഇവരെ രണ്ടാളെയും ഒതുക്കിയാല്‍ മാത്രമേ തങ്ങള്‍ക്ക് രക്ഷയുള്ളൂ എന്ന് മനസിലാക്കിയിട്ടുണ്ട് ഹസന്‍ റൂഹാനി. ഇനി യുദ്ധമെങ്കില്‍ യുദ്ധം എന്ന മനോഭാവം തന്നെ. നേരത്തെ കിം ജോങ് ഉന്‍ നടത്തിയ പ്രകോപനപരമായ കളികള്‍ തങ്ങള്‍ക്കും പയറ്റിനോക്കാമെന്നാണ് ഇറാന്റെ നിലപാട്. പക്ഷേ അമേരിക്കയുടെ ഉപരോധം റൂഹാനിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സി പോലുള്ള സംവിധാനം തൊട്ട് ഇന്ത്യയുമായുള്ള എണ്ണ വ്യാപാരം വരെ ആ പദ്ധതിയിലുണ്ട്. ഇതെല്ലാം വിജയകരമാകുമെന്ന ഉറപ്പും റൂഹാനിക്കുണ്ട്. ഇനി ട്രംപിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെയുള്ള രാജ്യമല്ല ഇറാനെന്നും ഇതുവഴി തെളിയിക്കാനാവും.

ക്രിപ്‌റ്റോകറന്‍സി

ക്രിപ്‌റ്റോകറന്‍സി

യുദ്ധഭീഷണി ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും ഉപരോധത്തെ പൊളിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇതിനായി ക്രിപ്‌റ്റോ കറന്‍സിയാണ് രംഗത്തിറക്കുന്നത്. ഇറാന്റെ ശാസ്ത്ര സാങ്കേതിക വിഭാഗമാണ് ക്രിപറ്റോ കറന്‍സി പുറത്തിറക്കുന്നത്. സ്വദേശത്ത് മാത്രം വിപണന സാധ്യതയുള്ള കറന്‍സിയാണിത്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന്‍

ഇറാനിലെ സെന്‍ട്രല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുന്നത്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇറാന്‍ കറന്‍സിയുടെ പുതിയൊരു ലോകത്തേക്ക് വഴിമാറും. രാജ്യത്ത് പണത്തിന് ക്ഷാമമില്ലാതാക്കാനാണ് ഈ നീക്കം. ഇത് വഴി ആഭ്യന്തര മാര്‍ക്കറ്റില്‍ പണത്തിന്റെ ഒഴുക്ക് നിലനിര്‍ത്താന്‍ സാധിക്കും. ഇറാനില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. തുടക്കത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ ഒഴിവാക്കണമെന്ന് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റില്‍ പുതിയ രീതി

ഓഗസ്റ്റില്‍ പുതിയ രീതി

ക്രിപ്‌റ്റോ കറന്‍സി ലോകത്തിന്റെ ഏത് ഭാഗത്തേക്കും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് യാതൊരു കുഴപ്പവുമില്ല. രാജ്യത്തിനകത്തേക്കും ട്രാന്‍സ്ഫര്‍ ചെയ്യാം. അടുത്ത മാസം മുതലാണ് ഇത് ഭാഗികമായി നിലവില്‍ വരിക. നേരത്തെ തന്നെ ക്രിപ്‌റ്റോ കറന്‍സി എന്ന രീതി പിന്തുടരണമെന്ന് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കാരിനോട് പറഞ്ഞിരുന്നു. ഇറാന്റെ നിലവിലുള്ള കറന്‍സിയുടെ മൂല്യമുള്ളതായിരിക്കും ഇത്. വാണിജ്യ ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ പരിഹരിക്കുന്നതിനുള്ള ടോക്കണുകളായിട്ടും ഇത് ഉപയോഗിക്കാം.

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി

ഉപരോധം വരുന്നതിന് മുമ്പുള്ള ഇറാന്‍-ഇന്ത്യ എണ്ണ കയറ്റുമതിക്കുള്ള കരാര്‍. എന്നാല്‍ യുഎസിന്റെ ഉപരോധം കാരണം ഇന്ത്യ ഇത് നിര്‍ത്തുമെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്ന് ഇന്ത്യയിലേക്ക് അയക്കുന്ന എണ്ണയെല്ലാം ഇറാന്‍ ഇന്‍ഷൂര്‍ ചെയ്തിരിക്കുകയാണ്. ഇതിനാല്‍ ഉപരോധം നിലവില്‍ വന്ന് കഴിഞ്ഞാലും ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇറാന് തുടരാനാവും. ഏഷ്യയിലെ സുപ്രധാന രാജ്യങ്ങളൊക്കെ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് വരികയാണ്.

ബന്ധം ശക്തമാക്കും

ബന്ധം ശക്തമാക്കും

അമേരിക്ക പണി തന്ന് തുടങ്ങിയതോടെ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനാണ് റൂഹാനിയുടെ തീരുമാനം. ഇന്ത്യയിലെ സുപ്രധാന എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ഇറാനില്‍ നിന്നാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത്. അതേസമയം ദീര്‍ഘകാലം ഇന്ത്യക്ക് അമേരിക്കയെ എതിര്‍ത്ത് കൊണ്ട് വ്യാപാരം നടത്താനാവില്ലെന്ന് ഉറപ്പാണ്. ഇത് വന്‍ ഭീഷണിയാണ്.

റൂഹാനി രണ്ടും കല്‍പ്പിച്ച്

റൂഹാനി രണ്ടും കല്‍പ്പിച്ച്

ട്രംപിനെതിരെ പോരാടാന്‍ തന്നെയാണ് റൂഹാനിയുടെ തീരുമാനം. ഗള്‍ഫ് മേഖല ഭീഷണിയിലായാലും പ്രശ്‌നമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. യുദ്ധമെങ്കില്‍ യുദ്ധം എന്നാണ് ട്രംപിനോട് റൂഹാനി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാനിയന്‍ ഗാര്‍ഡിന്റെ പ്രധാനിയായ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി പ്രകോപനപരമായ രീതിയിലാണ് സംസാരിച്ചത്. അമേരിക്കയുമായി യുദ്ധത്തിന് തയ്യാറാണെന്നും അങ്ങനെ വേണ്ടിവന്നാല്‍ താന്‍ നേരിട്ട് യുദ്ധം ചെയ്യാന്‍ പോര്‍ക്കളത്തില്‍ ഇറങ്ങുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ട്രംപ് പണി തന്ന് തുടങ്ങി

ട്രംപ് പണി തന്ന് തുടങ്ങി

ഇന്ത്യയോട് ഇറാനെ സഹായിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതി ഇന്‍ഷുറന്‍സ് നല്‍കുന്ന യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ഇനി ഇറാനെ സഹായിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിലെയും യുഎസിലെയും കമ്പനികളെ ആശ്രയിച്ചാണ് തങ്ങള്‍ നിലനില്‍ക്കുന്നതെന്നും ഇനിയും ഇറാനെ സഹായിച്ചാല്‍ തങ്ങള്‍ നിലനില്‍പ്പില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചൈന ഇറാനെ പിന്തുണയ്ക്കുമെന്ന് തന്നെയാണ് സൂചന.

ദുരിതം തകര്‍ത്ത കുട്ടനാടിന് കൈത്താങ്ങായി മഞ്ജു വാര്യര്‍.... ഒടുക്കം ലേഡി സൂപ്പര്‍സ്റ്റാറിന് കൈയ്യടിദുരിതം തകര്‍ത്ത കുട്ടനാടിന് കൈത്താങ്ങായി മഞ്ജു വാര്യര്‍.... ഒടുക്കം ലേഡി സൂപ്പര്‍സ്റ്റാറിന് കൈയ്യടി

അമേരിക്കയോട് യുദ്ധം തുടങ്ങാന്‍ ഇറാന്‍; തീര്‍ത്തുകളയുമെന്ന് സൈനിക മേധാവി!! യുദ്ധകാഹളം മുഴങ്ങിഅമേരിക്കയോട് യുദ്ധം തുടങ്ങാന്‍ ഇറാന്‍; തീര്‍ത്തുകളയുമെന്ന് സൈനിക മേധാവി!! യുദ്ധകാഹളം മുഴങ്ങി

English summary
Iran may soon issue national cryptocurrency to deal with new US sanctions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X