Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയന്‍ അതിര്‍ത്തി പ്രതിസന്ധി: പുട്ടിനെ കാണാന്‍ നെതന്യാഹു റഷ്യയിലേക്ക്, പിന്നാലെ ഇറാന്റെ ദൂതനും

തെല്‍ അവീവ്: വിമതര്‍ക്കെതിരേ സിറിയന്‍ സൈന്യം നടത്തുന്ന മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍-സിറിയ അതിര്‍ത്തിയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റഷ്യയിലേക്ക്. പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുട്ടിന് അറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീയുടെ സുപ്രധാന സന്ദേശം കൈമാറാന്‍ അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേശകന്‍ അലി അക്ബര്‍ വിലായത്തിയും യാത്ര തിരിച്ചിട്ടുണ്ട്.

ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ സാന്നിധ്യം രാജ്യത്തിന് ഭീഷണിയാണെന്ന് മോസ്‌കോയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ സൈന്യത്തിനു പുറമെ ലബനാനിലെ ശിയാ സായുധ സംഘമായ ഹിസ്ബുല്ലയുടെ അതിര്‍ത്തിയിലെ സാന്നിധ്യവും വലിയ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ വിമതര്‍ക്കെതിരായ സൈനിക നടപടിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന റഷ്യയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നെതന്യാഹുവിന്റെ മോസ്‌കോ യാത്ര.

news

അതേസമയം, ആയത്തുല്ല അലി ഖാംനയീയില്‍ നിന്നുള്ള സുപ്രധാനമായ സന്ദേശവുമായി റഷ്യയിലെത്തുന്ന അലി അക്ബര്‍ വിലായത്തി വ്യാഴാഴ്ച പുട്ടിനെ കാണും. തുടര്‍ന്ന് റഷ്യന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു. എന്നാല്‍ ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളുമായി ഇറാന്‍ നടത്തിവരുന്ന കൂടിയാലോചനകളുടെ ഭാഗമായാണ് വിലായത്തിയുടെ റഷ്യന്‍ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക ഭാഷ്യം.

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈനികര്‍ തെക്കന്‍ സിറിയയിലെ വിമത സൈനികര്‍ക്കെതിരേ ശക്തമായ മുന്നേറ്റം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷം വിമതരുടെ കൈവശമായിരുന്ന ജോര്‍ദാന്‍ അതിര്‍ത്തിയിലെ നസീബ് അല്‍ ജാബിര്‍ ക്രോസിംഗിന്റെ നിയന്ത്രണം സിറിയന്‍ സൈന്യത്തിന് ലഭിക്കുകയുണ്ടായി. ഈ മുന്നേറ്റം തുടര്‍ന്നാല്‍ അധികം താമസിയാതെ ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈനികര്‍ തങ്ങളുടെ അതിര്‍ത്തിയിലെത്തുമെന്ന ഭീതിയിലാണ് ഇസ്രായേല്‍. 1974ലെ ഗോലാന്‍ കുന്ന് വെടിനിര്‍ത്തല്‍ കരാര്‍ തങ്ങള്‍ പാലിക്കുമെന്നും ഇത് ലംഘിക്കുന്ന പക്ഷം ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലീബര്‍മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭീഷണി നീങ്ങിയാലും ഇറാന്‍ സൈന്യം സിറിയയില്‍ നിന്ന് പിന്‍മാറില്ലെന്ന് മുതിര്‍ന്ന ഇറാനും പറയുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പുട്ടിനെ കാണാനെത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+