കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സഖ്യത്തെ വീണ്ടും പ്രകോപിപ്പിച്ച് ഖത്തര്‍; ഇറാന്‍ മന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി സഖ്യത്തെ വീണ്ടും പ്രകോപിപ്പിച്ച് ഖത്തര്‍ | Oneindia Malayalam

ദോഹ: ഖത്തറിനെതിരായ ഉപരോധം തുടരവെ, സൗദി സഖ്യത്തെ കൂടുതല്‍ പ്രകോപിപ്പിച്ച് ഖത്തര്‍. ഉപരോധത്തിന് കാരണമായി സൗദിയും സഖ്യരാഷ്ട്രങ്ങളും ആരോപിക്കുന്ന ഇറാന്‍ ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ് ഖത്തറിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ജൂണ്‍ അഞ്ചിന് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ഇറാന്‍ നേതാവുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഉപരോധം പിന്‍വലിക്കണമെങ്കില്‍ ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഉപരോധ രാഷ്ട്രങ്ങളോടുള്ള വെല്ലുവിളിയായാണ് ഖത്തറിന്റെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ക്യു.എന്‍.എ അറിയിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിഷയമായതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

qataremir


ഇറാനുമായുള്ള നയതന്ത്ര ബന്ധം ആഗസ്തില്‍ പുനസ്ഥാപിച്ചതിനു ശേഷമുള്ള ഇറാന്‍ നേതാവിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനം കൂടിയാണിത്. 2016 ജനുവരിയിലായിരുന്നു ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസഡറെ പിന്‍വലിച്ചത്. സൗദി അറേബ്യ ഷിയാ നേതാവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഇറാനിലെ സൗദി എംബസിക്കു നേരെ ആക്രമണം നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇറാന്‍ ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഇറാനിലേക്ക് വീണ്ടും അംബാസഡറെ പറഞ്ഞയച്ച് നയനന്ത്രബന്ധം പുനസ്ഥാപിക്കാന്‍ അമീര്‍ തീരുമാനിക്കുകയായിരുന്നു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഖത്തറിലെത്തിയത്. ഖത്തറിനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശ്‌നത്തില്‍ ഇടപെടുമെന്നും മധ്യസ്ഥം വഹിക്കുമെന്നും പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇറാനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കവുമായി ഖത്തര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഉപരോധത്തെ അതിജീവിക്കാന്‍ ഖത്തറിനെ ഏറ്റവും കൂടുതല്‍ സഹായിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

English summary
Mohammad Javad Zarif, Iran's foreign minister, has met Qatar's Emir Sheikh Tamim bin Hamad Al Thani for talks on relations and strengthening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X