ട്രംപിനെ പൊക്കിയെടുത്ത് നേരെ ചവറ്റുകുട്ടയിലേക്ക്, തിരഞ്ഞെടുപ്പ് തോൽവിയിൽ ട്രോളുമായി ഇറാൻ
ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇടക്കാല തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയേറ്റതും ഇറാനെ സംബന്ധിച്ച് ആശ്വാസകരമായ ഫലങ്ങളാണ്. ട്രംപിനെതിരെ രൂക്ഷമായ പരിഹാസങ്ങളും ട്രോളുകളുമാണ് തോല്‍വിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ഇന്ത്യയിലെ ഇറാന് എംബസ്സി പങ്കുവെച്ച ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രംപിനെ ഒരു ഏതാനും ആളുകള്‍ ചേര്‍ന്ന് പൊക്കിയെടുത്ത് കൊണ്ട് വന്ന് അപകടകരമായ മാലിന്യം എന്നെഴുതിയ വേസ്റ്റ് ബിന്നിലിടുന്ന എഐ വീഡിയോ ആണ് ഇന്ത്യയിലെ ഇറാന് എംബസി എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫും അമേരിക്കന്‍ ജനവിധിയില്‍ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കന്‍ ജനത യുദ്ധത്തോട് നോ പറഞ്ഞിരിക്കുകയാണെന്ന് എക്സില്‍ ഖാലിബാഫ് കുറിക്കുന്നു.

''ഉയര്‍ന്ന ജീവിതച്ചെലവ് കൊണ്ടായാലും മനസാക്ഷിയുളളത് കൊണ്ടായാലും അമേരിക്കന്‍ ജനത യുദ്ധത്തോട് നോ പറഞ്ഞിരിക്കുകയാണ്. ഈ സന്ദേശത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അന്താരാഷ്ട്രതലത്തില്‍ പണമിറക്കുന്നവര്ക്കും ബ്ലാക്ക്മെയില്‍ ചെയ്യുന്നവര്‍ക്കും വേണ്ടി ജനഹിതത്തെ എതിര്‍ക്കാനാണ് അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ ഞങ്ങളുടെ നോ നിങ്ങള്‍ക്ക് ദുസ്വപ്നമായിരിക്കും നല്‍കുക'', മുഹമ്മദ് ബാഖര്‍ ഖാലിബാഫ് എക്സ് പോസ്റ്റില്‍ പറയുന്നു.
അതേസമയം ഇറാനെതിരെ യുദ്ധം ചെയ്യാനുളള ട്രംപ് സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നു എന്നാണ് അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകളില്‍ വലിയൊരു വിഭാഗം വോട്ടര്‍മാരും അവകാശപ്പെട്ടത്. ഒരു വശത്ത് ജീവിതച്ചെലവ് ഉയര്‍ന്നതും മറുവശത്ത് യുദ്ധത്തിന് വേണ്ടി സര്‍ക്കാര്‍ കോടികള്‍ ഒഴുക്കുന്നതും ജനങ്ങളെ അതൃപ്തിയിലാക്കിയിട്ടുണ്ടെന്നതാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
അതേസമയം ഇറാനെതിരെയുളള യുദ്ധം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിട്ടുണ്ട് എന്നത് ട്രംപ് സമ്മതിക്കുന്നു. അതിനൊപ്പം ആണവായുധം നിര്‍മ്മിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ യുദ്ധം അനിവാര്യമായിരുന്നുവെന്നും ട്രംപ് ന്യായീകരിക്കുന്നുണ്ട്.


Click it and Unblock the Notifications
