Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം

ഇസ്രായേലും അമേരിക്കയും ആക്രമണം ശക്തമാക്കിയ വേളയില്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയാണ് ഇറാന്‍ ചെയ്തത്. ഇതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ വ്യാപാരം പ്രതിസന്ധിയിലായി. യൂറോപ്പും ഏഷ്യയും ഒരുപോലെ വെട്ടിലായി എന്ന് ചുരുക്കം. മറ്റൊരു പാതയായ ചെങ്കടലിലെ ബാബുല്‍ മന്തിബ് ഹൂത്തികളുടെ ഇടപെടലോടെ വൈകാതെ അടയുമെന്നാണ് വിവരം. ഇത് സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ പാത കാലിയാക്കും.

കപ്പല്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് തുക കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് വിവരം. മാത്രമല്ല, കണ്ടെയ്‌നര്‍ ചെലവ് കൂട്ടുകയും ചെയ്തു. പ്രധാന ചരക്കുപാതകള്‍ അടയുന്ന പശ്ചാത്തലത്തില്‍ ആഫ്രിക്ക വഴിയുള്ള പാത തിരഞ്ഞെടുക്കുകയാണ് കപ്പലുകള്‍. ഇതാകട്ടെ ചെലവേറിയതുമാണ്. സൗദി അറേബ്യയും ഖത്തറും യുഎഇയുമെല്ലാം ചരക്കു ഗതാഗതത്തിന് പ്രതിസന്ധി നേരിടുന്ന വേളയിലാണ് ആഫ്രിക്കന്‍ പാത കപ്പലുകള്‍ സ്വീകരിക്കുന്നത്.

Moroccan port cape of good hope route

പ്രധാന കപ്പല്‍ കമ്പനികളായ മര്‍സ്‌ക്, ഹപാങ്-ലോയ്ഡ്, സിഎംഎ സിജിഎം എന്നിവയെല്ലാം തങ്ങളുടെ കപ്പലുകള്‍ വഴിതിരിച്ചുവിടുകയാണ്. സൂയസ് കനാല്‍ വഴി പോകുന്നതിന് പകരം ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയാണ് കപ്പല്‍ യാത്ര. ഈ പാത 14 ദിവസം അധികമായി വേണ്ടതാണ്. മാത്രമല്ല, ഇത്രയും ദൂരം താണ്ടുമ്പോള്‍ ഇന്ധന ചെലവും കൂടും.

കൂടുതല്‍ കപ്പലുകള്‍ മൊറോക്കോയിലെ ടാങ്കര്‍ മെഡ് തുറമുഖത്തെ ആശ്രയിക്കുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. വരുന്ന ആഴ്ചകളില്‍ ഇനിയും കപ്പലുകളുടെ എണ്ണം കൂടുമെന്ന് തുറമുഖ എംഡി ഇദ്രിസ് ആറബി പ്രതീക്ഷിക്കുന്നു. മെഡിറ്ററേനിയന്‍ കടലിലേക്കുള്ള കവാടമായി നില്‍ക്കുന്ന തുറമുഖമാണ് ടാങ്കര്‍ മെഡ്. കപ്പല്‍ കമ്പനികള്‍ നിലവില്‍ നിരക്ക് കൂട്ടിയിട്ടുണ്ട്. കണ്ടെയ്‌നര്‍ ഒന്നിന് 1500 മുതല്‍ 3300 ഡോളര്‍ വരെ അധികമാണ് ഇപ്പോള്‍ വാങ്ങുന്നത്. ചില പ്രത്യേക കണ്ടെയ്‌നറുകള്‍ക്ക് 4000 ഡോളര്‍ വരെ ഉയര്‍ത്തി എന്നും ഇദ്രിസ് പറയുന്നു.

കേപ് ഓഫ് ഗുഡ് ഹോപ്പ് കപ്പല്‍ പാത ഇങ്ങനെ

നിലവില്‍ ടാങ്കര്‍ മെഡ് തുറമുഖം 11.1 ദശലക്ഷം കണ്ടെയ്‌നല്‍ ശേഷിയാണ് കൈകാര്യം ചെയ്യുന്നത്. ഓരോ വര്‍ഷവും 9 ശതമാനത്തോളം ശേഷി വര്‍ധിപ്പിക്കുന്നുമുണ്ട്. യൂറോപ്പിനും ആഫ്രിക്കക്കുമിടയില്‍ സര്‍വീസ് നടത്തുന്ന കപ്പലുകള്‍ക്ക് പ്രധാന ഇടത്താവളം കൂടിയാകും ടാങ്കര്‍മെഡ്. ഇറാന്‍ യുദ്ധം ഒരുതരത്തില്‍ മൊറോക്കോയ്ക്ക് ഗുണമായി എന്ന് പറയാം. ആഫ്രിക്കയിലെ മുസ്ലിം രാജ്യമാണ് മൊറോക്കോ.

അറ്റ്‌ലാന്റിക് സമുദ്രത്തെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും ആഫ്രിക്കയുടെ തെക്കേ അറ്റവുമായി ബന്ധിപ്പിക്കുന്നതാണ് കേപ് ഓഫ് ഗുഡ് ഹോപ്പ് കടല്‍പാത. ഈ പാതയിലെ പ്രധാന രാജ്യം ദക്ഷിണാഫ്രിക്കയാണ്. യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കുള്ള യാത്രയില്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് തിരഞ്ഞെടുത്താല്‍ ആഫ്രിക്കന്‍ തീരങ്ങളിലൂടെയാണ് കപ്പലുകള്‍ വരിക.

ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ വഴി മൊറോക്കോ, മൗറിത്താനിയ, സെനഗല്‍, ഐവറി കോസ്റ്റ്, നൈജീരിയ, അംഗോള, നമീബിയ, ദക്ഷിണാഫ്രിക്ക, മൊസാംബിക്, മെഡഗാസ്‌കര്‍ എന്നീ രാജ്യങ്ങളുടെ തീരംവഴിയാണ് കപ്പലുകള്‍ വടക്കോട്ട് നീങ്ങുക. ഹോര്‍മുസിനേക്കാള്‍ സൂയസ് കനാല്‍ പാത തടസപ്പെടുമ്പോഴാണ് കപ്പലുകള്‍ ആഫ്രിക്കന്‍ പാത തിരഞ്ഞെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+