കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമേഷ്യ വീണ്ടും കത്തും... ഇറാന്‍ യുദ്ധസന്നാഹമൊരുക്കുന്നു.... യുഎസ്സിനും ഇസ്രയേലിനും ഭീഷണി

Google Oneindia Malayalam News

തെഹറാന്‍: അമേരിക്കയുടെ ഉപരോധത്തവും സൗദിയും ഇസ്രയേലും ഉയര്‍ത്തുന്ന ഭീഷണിയെ കടുത്ത രീതിയില്‍ നേരിടാനൊരുങ്ങി ഇറാന്‍. യുദ്ധത്തിനൊരുങ്ങുകയാണ് ഇറാനെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സിറിയയില്‍ ഇറാന്‍ ഇനിയും തുടരുകയാണെങ്കില്‍ സൈനിക നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ഇറാന് നല്‍കിയിരുന്നു. ഇതൊക്കെ ഇറാനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇസ്രയേലിനെയും സൗദിയെയും ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നാണ് സൂചന.

അതേസമയം ഇറാഖിലേക്ക് ആയുധങ്ങളുടെ വന്‍ ശേഖരം ഇറാന്‍ കൊണ്ടുപോകുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വേണ്ടി വന്നാല്‍ ആണവയുദ്ധം തന്നെ നടത്താനാണ് ഇറാന്റെ തീരുമാനം. ലോകരാജ്യങ്ങളോട് പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ഇവര്‍ ഇറാനെ വീണ്ടും ദ്രോഹിക്കുകയാണെന്ന് ഹസന്‍ റൂഹാനി പറയുന്നു. അതുകൊണ്ട് വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍ ആവും എന്നും സൂചനയുണ്ട്.

ഇറാഖിലെ ആയുധശേഖരം

ഇറാഖിലെ ആയുധശേഖരം

ഇറാഖിലെ ഷിയാ പോരാളികള്‍ക്ക് ആണവായുധങ്ങളാണ് ഇറാന്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം ബാലിസ്റ്റിക് മിസൈലുകള്‍ വിമതര്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക എതിരാളികളെ ഭയപ്പെടുത്താനാണ് ഇറാന്റെ നീക്കം. അതേസമയം അമേരിക്കയെ ആശങ്കപ്പെടുത്തുന്ന നീക്കമാണിത്. അതോടൊപ്പം ഇപ്പോഴുള്ള ഉപരോധം വര്‍ധിക്കാനും സാധ്യതയുണ്ട്. അമേരിക്കയ്ക്ക് ഇറാഖില്‍ കൃത്യമായ താല്‍പര്യങ്ങളുണ്ട്.

ഇസ്രയേലിന് ഭീഷണി

ഇസ്രയേലിന് ഭീഷണി

എതിരാളികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയാണ് ഇതുവഴി ഇറാന്‍ ലക്ഷ്യമിടുന്നത്. ഇസ്രയേലില്‍ പതിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്. വിമതരെ ഉപയോഗിച്ച് ഇസ്രയേലിനെതിരെ ആക്രമണം നടത്താനും ശ്രമമുണ്ടാവുമെന്നാണ് സൂചന. അതേസമയം സൗദിയുടെ എണ്ണപ്പാടങ്ങളെയും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മിസൈലുകള്‍ സൗദിയുടെ എണ്ണപ്പാടങ്ങളിലെത്താനുള്ള ശേഷിയില്ല. പക്ഷേ സൗദിയെയും ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാന്‍ ഉടനെ തെളിയിക്കും.

ഹ്രസ്വദൂര മിസൈലുകള്‍

ഹ്രസ്വദൂര മിസൈലുകള്‍

ഹ്രസ്വദൂര മിസൈലുകളാണ് ഇറാന്‍ വിമതര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇവരുടെ ഗ്രൂപ്പുകളെ സ്വന്തം നിയന്ത്രണത്തില്‍ ആക്കാനാണ് ഇറാന്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുവഴി സൗദിക്കെതിരെയും ഇസ്രയേലിനെതിരെയും ആക്രമണം നടത്താന്‍ ഇറാന്‍ ശ്രമിക്കും. അതേസമയം ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ തങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ആയുധങ്ങള്‍ നല്‍കി ഇവരെ സഹായിക്കുന്നതെന്നാണ് സൂചന. അതേസമയം ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഇറാന്‍ സര്‍ക്കാര്‍ പറഞ്ഞു.

പശ്ചിമേഷ്യ യുദ്ധത്തിലേക്ക്

പശ്ചിമേഷ്യ യുദ്ധത്തിലേക്ക്

ഇറാന്റെ ഫത്തേ 110, സുല്‍ഫിക്കര്‍ മിസൈലുകളാണ് കൈമാറിയിരിക്കുന്നത്. ദക്ഷിണ-പശ്ചിമ ഇറാഖില്‍ വച്ച് ഇത് വിക്ഷേപിച്ചാല്‍ സൗദിയും ഇസ്രയേലും തകരുമെന്നാണ് പ്രവചനം. സൗദിയുടെ തലസ്ഥാനമായ റിയാദിലും ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലും പതിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഇരുരാജ്യങ്ങളും അതുകൊണ്ട് തന്നെ സുരക്ഷിതമല്ല. പക്ഷേ ഇറാന്റെ ഈ നീക്കം പശ്ചിമേഷ്യ യുദ്ധസമാനമായ അവസ്ഥയിലേക്കാണ് നയിച്ചിരിക്കുന്നത്.

ഖുദ്‌സ് സേന

ഖുദ്‌സ് സേന

ഇറാന്റെ ശക്തമായ വിദേശ സേനാ വിഭാഗമായ ഖുദ്‌സ് സേന ഇറാഖിന്റെ ദക്ഷിണ-പശ്ചിമ ഭാഗങ്ങളില്‍ ശക്തമായ സാന്നിധ്യമാണ്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ഖുദ്‌സ് സേന കമാന്‍ഡര്‍ ഖാസിം സുലൈമാനി നിരീക്ഷിക്കുന്നുണ്ട്. അതേസമയം നേരത്തെ തന്നെ അമേരിക്കയും സൗദിയും ഇറാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സിറിയയിലും യെമനിലെ വിമതരായ ഹൂതികള്‍ക്കും ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇറാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

അമേരിക്കയെ ഭയപ്പെടുത്തുന്നു

അമേരിക്കയെ ഭയപ്പെടുത്തുന്നു

അമേരിക്കയെയും ഇസ്രയേലിനെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ഓരോ നീക്കങ്ങളും നടത്തുന്നത്. സിറിയയിലെ ഇറാനിയന്‍ ട്രൂപ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതാണ് റൂഹാനിയെ ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് ഇറാഖിലും സൈനിക സാന്നിധ്യമുണ്ട്. നേരത്തെ ആക്രമണത്തെ ചെറുക്കാന്‍ ഇറാഖില്‍ മിസൈല്‍ നിര്‍മാണം ആരംഭിക്കാമെന്ന് ഇറാന്‍ കണക്കുക്കൂട്ടിയിരുന്നു. പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. അതേസമയം അമേരിക്ക ആക്രമിച്ചാല്‍ വിമതരെ കൂട്ടുപിടിച്ച് തിരിച്ചടിക്കുമെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

ആണവക്കരാറില്‍ നിന്ന് പിന്‍മാറും

ആണവക്കരാറില്‍ നിന്ന് പിന്‍മാറും

ഉപരോധം കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും ആണവക്കരാറില്‍ നിന്ന് പിന്‍മാറുമെന്നും ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് ഭീഷണിപ്പെടുത്തി. ഇറാന്റെ സമ്പദ് വ്യവസ്ഥയെ നല്ല രീതിയില്‍ ആക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. എന്നാല്‍ കൂടുതല്‍ ആവശ്യങ്ങളാണ് പല രാജ്യങ്ങളും മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ വ്യാപാര മേഖലയെയും സമ്പദ് വ്യവസ്ഥയെയും തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. എന്നാല്‍ ഇതെല്ലാം സഹിച്ച് ആണവക്കരാറില്‍ നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സരീഫ് വ്യക്തമാക്കി.

ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!

സൗദിയില്‍ ഇന്ത്യന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത... വീട്ടുടമ കൊലപ്പെടുത്തിയതാണെന്ന് കുടുംബംസൗദിയില്‍ ഇന്ത്യന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത... വീട്ടുടമ കൊലപ്പെടുത്തിയതാണെന്ന് കുടുംബം

English summary
iran moves missiles to iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X