കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ നാവിക ശക്തിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരു ചുക്കുമറിയില്ലെന്ന് ഇറാന്‍ നാവിക മേധാവി

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്റെ നാവിക ശേഷിയെ കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് ഒന്നുമറിയില്ലെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അലി ഫദാവി. ഇറാന്‍ നാവിക സേനയെ വിലകുറച്ചുകണ്ട് രാജ്യത്തിനും സൈന്യത്തിനും എതിരേ ആക്രമണം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ യു.എസ് ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വേണ്ടിവന്നാല്‍ ഇറാന്‍ ജലാതിര്‍ത്തിക്ക് പുറത്ത് അന്താരാഷ്ട്ര സമുദ്രത്തില്‍ നാവിക സേനയെ നിയോഗിക്കാന്‍ ഇറാന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ നാവിക ശേഷിയെ കുറിച്ച് അമേരിക്കയ്ക്ക് മനസ്സിലാവണമെങ്കില്‍ അവരുടെ കപ്പലുകള്‍ മുങ്ങുകയോ അപകടകരമായ സാഹചര്യത്തില്‍ പെടുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ശത്രുവിന് കനത്ത തിരിച്ചടി നല്‍കാന്‍ നാവിക സേനയുള്‍പ്പെടെയുള്ള ഇറാന്‍ സൈന്യത്തിന് സാധിക്കും.

 navy

നാവികസേനയുടെ കാര്യമെടുത്താല്‍ അമേരിക്കയുടേതിനേക്കാള്‍ കരുത്തുറ്റതാണ് തങ്ങളുടേതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭീഷണികളെ ഇറാന്‍ നാവിക സേനയ്ക്ക് ഭയമില്ല. അന്താരാഷ്ട്ര ജലാതിര്‍ത്തിയിലെവിടെയും ശത്രുവിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇറാന്‍ നാവിക സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2016ല്‍ അമേരിക്കന്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ അബദ്ധത്തില്‍ ഇറാന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഇറാന്റെ നാവിക സേന കപ്പല്‍ തടഞ്ഞുവച്ചിരുന്നു. യു.എസ് സൈന്യം മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് കപ്പുലകളും അതിലെ സൈനികരെയും വിട്ടുകൊടുക്കാന്‍ ഇറാന്‍ നാവിക സേന തയ്യാറായത്. ഇറാന്‍ ജലാതിര്‍ത്തിയില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പ്രവേശിച്ചത് ബോധപൂര്‍വമല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് മാപ്പപേക്ഷ സ്വീകരിച്ച് കപ്പലുകളും സൈനികരെയും ഇറാന്‍ മോചിപ്പിക്കുകയായിരുന്നു.

English summary
Iran's Revolutionary Guard Corps (IRGC) navy chief has warned the US against underestimating his country's naval capabilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X