കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇറാന് ആരുടെയും അനുവാദം വേണ്ടെന്ന് പ്രതിരോധ മന്ത്രി

പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇറാന് ആരുടെയും അനുവാദം വേണ്ടെന്ന് പ്രതിരോധ മന്ത്രി

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇറാന്‍ ആരുടെയും അനുവാദത്തിനു വേണ്ടി കാത്തുനില്‍ക്കാറില്ലെന്ന് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ ഹാതമി. ഇറാനില്‍ പ്രതിരോധ വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീഷണി തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ല

ഭീഷണി തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ല

ചിലരാജ്യങ്ങള്‍ ഇറാനെതിരേ ഭീഷണിയുടെ സ്വരം ഉപയോഗിക്കുന്ന കാലത്തോളം അതിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത മിസൈലുകള്‍ നിര്‍മിക്കാനും കര-നാവിക-വ്യോമ ആയുധങ്ങള്‍ ഉണ്ടാക്കാനും ഒരു രാജ്യത്തിന്റെയും അനുവാദം തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര പരമാധികാര രാജ്യമെന്ന നിലയ്ക്ക് സ്വന്തം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏതൊരു രാജ്യത്തിനെന്ന പോലെ ഇറാനും അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ

മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ

അമേരിക്കന്‍ ഭീഷണികള്‍ അവഗണിച്ച് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഖുറംശേര്‍ മിസൈലാണ് ഇറാന്‍ കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ഇത് വിജയകരമാണെന്ന് അവകാശപ്പെട്ടിരുന്നു. പ്രസിഡന്റ് ഹസന്‍ റൂഹാനി ഉള്‍പ്പെടെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും അണിനിരന്ന പരേഡില്‍ മിസൈല്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമായിരുന്നു പരീക്ഷണം. ഏതാനും മാസങ്ങള്‍ക്കകം മിസൈല്‍ ഉപയോഗ സജ്ജമാവുമെന്നും ചാനല്‍ അറിയിച്ചു.

ട്രംപിനുള്ള മറുപടി

ട്രംപിനുള്ള മറുപടി

ഇറാന്‍ അപകടകരമായ മിസൈലുകള്‍ പരീക്ഷിക്കുന്നുവെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയതിനുള്ള പ്രതികരണമാണിതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആരുടെ ഭീഷണിക്കുമുമ്പിലും ഇറാന്‍ വഴങ്ങില്ലെന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഇതിനു മുമ്പ് ഇറാന്‍ നടത്തിയ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ഭീഷണികളെയും സമ്മര്‍ദ്ദങ്ങളെയും കാര്യമാക്കുന്നില്ലെന്ന പ്രഖ്യാപനമാണ് പുതിയ മിസൈല്‍ പരീക്ഷണത്തിലൂടെ ഇറാന്‍ ഭരണകൂടം നടത്തിയിരിക്കുന്നത്.

 ഇറാന്റെ ലക്ഷ്യം അക്രമമല്ല; പ്രതിരോധം

ഇറാന്റെ ലക്ഷ്യം അക്രമമല്ല; പ്രതിരോധം

ഇറാന്റെ മിസൈലുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പൂര്‍ണമായും പ്രതിരോധ ആവശ്യത്തിനു വേണ്ടി മാത്രമുള്ളതാണെന്ന് പലതവണ വ്യക്തമാക്കിയതാണെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി തന്റെ യു.എന്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരേ ഉണ്ടാവാന്‍ സാധ്യതയുള്ള അക്രമങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കുകയെന്നതാണ് അവയുടെ ലക്ഷ്യം. അത് മേഖലയില്‍ സ്ഥിരതയും സമാധാനവും കൊണ്ടുവരുമെന്നും റൂഹാനി വ്യക്തമാക്കി.

പ്രതിരോധ മന്ത്രിയും തന്റെ പ്രസംഗത്തില്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളുടെ ലക്ഷ്യം അക്രമങ്ങള്‍ തടയുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭീഷണി സ്വരം ഇറാന്റെ നിശ്ചയ ദാര്‍ഢ്യത്തെ ലവലേശം ബാധിക്കില്ലെന്നും ട്രംപിന്റെ വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് പ്രതിരോധ മന്ത്രി പറഞ്ഞു.

English summary
Iran’s Defense Minister Brigadier General Amir Hatami says the Islamic Republic will seek permission from no country to bolster its defense power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X