കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ഞെട്ടിപ്പിക്കുന്ന വിവരം; കൊറോണ വീണ്ടും വ്യാപിച്ചു, രോഗം ഭേദമായ പ്രവിശ്യകളില്‍...

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനില്‍ നിന്ന് ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് വരുന്നത്. കൊറോണ രോഗം ഏറെകുറെ ഭേദമായി എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്ന സ്ഥലങ്ങളില്‍ വീണ്ടും കൊറോണ വ്യാപിക്കുന്നു. രോഗം പൂര്‍ണമായി വിട്ടുപോകുന്നതിന് ഇനിയും സമയമെടുക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്നതാണ് ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രവിശ്യകളില്‍ രോഗം വീണ്ടും വന്നത് ഇറാനിലെ ആരോഗ്യ പ്രവര്‍ത്തകരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗം ഭേദമായി എന്ന് വ്യക്തമായതോടെ ഇളവുകള്‍ പ്രഖ്യാപിച്ച സ്ഥലങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

1500 പുതിയ കേസുകള്‍

1500 പുതിയ കേസുകള്‍

ഇറാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് കൊറോണ വൈറസ് രോഗം വീണ്ടും വ്യാപിക്കുന്നത്. 1500 പുതിയ കേസുകള്‍ ഈ മേഖലയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇറാനിലെ മറ്റു മേഖലകളില്‍ രോഗം കുറഞ്ഞിട്ടുണ്ട്. വീണ്ടും രോഗം പടരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് സര്‍ക്കാര്‍.

 ഖുസെസ്താനില്‍ രോഗം പടരുന്നു

ഖുസെസ്താനില്‍ രോഗം പടരുന്നു

എല്ലാ പ്രവിശ്യകളിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഖുസെസ്താനില്‍ രോഗം പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കൈനൂഷ് ജഹാന്‍പൂര്‍ പറഞ്ഞു. ഓരോ ദിവസത്തെയും രോഗികളുടെ എണ്ണം കൃത്യമായി പറയുന്ന രീതി കഴിഞ്ഞമാസം ഇറാന്‍ അവസാനിപ്പിച്ചിരുന്നു. പകരം നിറം മാര്‍ക്ക് ചെയ്യുകയാണ്.

തരംതിരിച്ചത് ഇങ്ങനെ

തരംതിരിച്ചത് ഇങ്ങനെ

കൊറോണ ഭീഷണി തുടരുന്ന മേഖലയെ കളര്‍ കോഡ് സമ്പ്രദായത്തിലൂടെ സൂചിപ്പിക്കുകയാണ് ഇപ്പോള്‍ ഇറാന്‍ ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്. വെളുത്ത നിറം രോഗം പൂര്‍ണമായി ഭേദമായതും മഞ്ഞ നിറം രോഗമുണ്ട്-ആശങ്കയില്ല മേഖലയായും ചുവപ്പ് നിറം അതീവ ഗുതുരത മേഖലയായുമാണ് തരംതിരിച്ചിരിക്കുന്നത്.

ടെഹ്‌റാനിലും ഖുമ്മിലും

ടെഹ്‌റാനിലും ഖുമ്മിലും

ഖുസെസ്താന്‍ പ്രവിശ്യ ചുവപ്പ് ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ തലസ്ഥാനമായ ടെഹ്‌റാന്‍, ഷിയാക്കളുടെ പുണ്യ ഭൂമിയായ ഖും എന്നിവയെല്ലാം ചുവപ്പ് നിറത്തിലാണ് വരിക. ടെഹ്‌റാനിലും ഖുമ്മിലും രോഗം വീണ്ടും വ്യാപിക്കുന്നത് സര്‍ക്കാരിനെ കുഴപ്പിക്കുന്നുണ്ട്.

ആദ്യ രോഗം റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ

ആദ്യ രോഗം റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇറാനില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഖും നഗരത്തിലായിരുന്നു ഇത്. ചൈനയുമായി വ്യാപാര ഇടപാടുള്ള വ്യക്തികളിലായിരുന്നു രോഗം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷിയാക്കള്‍ സന്ദര്‍ശിക്കുന്ന ഖും നഗരത്തില്‍ നിന്നാണ് ഇറാനിലെ എല്ലാ പ്രവിശ്യകളിലേക്കും രോഗം പടര്‍ന്നത്.

ഇളവുകള്‍ നല്‍കിയ പ്രദേശങ്ങള്‍...

ഇളവുകള്‍ നല്‍കിയ പ്രദേശങ്ങള്‍...

ഖുമ്മിലും ടെഹ്‌റാനിലും രോഗം ഏറെ കുറേ ഒഴിഞ്ഞിരുന്നു. ടെഹ്‌റാനിലും മറ്റും ഇളവുകളും പ്രഖ്യാപിച്ചു. വാഹനങ്ങള്‍ ഓടുന്നതിനും ഓഫീസുകള്‍ തുറക്കുന്നതിനും നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇവിടെ വീണ്ടും രോഗം വ്യാപിച്ചിരിക്കുകയാണ്.

48 പേര്‍ മരിച്ചെന്ന് പുതിയ വിവരം

48 പേര്‍ മരിച്ചെന്ന് പുതിയ വിവരം

മാര്‍ച്ച് 10നാണ് ഇറാനില്‍ വളരെ കുറഞ്ഞ തോതില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വീണ്ടും ഉയരുകയായിരുന്നു. ശനിയാഴ്ച 1529 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 48 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഇറാനില്‍ രോഗ ബാധിതരുട െഎണ്ണം 106220 ആയി. മരണം 6528 ഉം. 85000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

English summary
Iran New Coronavirus Cases again More Than 1,500 in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X