കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനുമായുള്ള ആണവ കരാര്‍ തുടരാനുറച്ച് യുഎസ് ഇതര രാജ്യങ്ങള്‍; വിയന്നയില്‍ പ്രത്യേക യോഗം ചേര്‍ന്നു

Google Oneindia Malayalam News

വിയന്ന: ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് അമേരിക്ക ഏക പക്ഷീയമായി പിന്‍മാറിയെങ്കിലും കരാര്‍ തുടരാനുറച്ച് മറ്റു രാഷ്ട്രങ്ങള്‍. അമേരിക്കയ്ക്ക് പുറമെ കരാറില്‍ ഒപ്പുവച്ച ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് കരാര്‍ തുടരുന്നതിനുള്ള പ്രായോഗിക വഴികളാലോചിക്കാന്‍ ആസ്ത്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ യോഗം ചേര്‍ന്നത്. അമേരിക്ക ഇറാനെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അത് എങ്ങിനെ മറികടക്കാമെന്നാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. മെയ് എട്ടിന് ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ ഒരുമിച്ചിരിക്കുന്നത്.

iran

രാഷ്ട്രീയ ഉച്ഛാശക്തിയുണ്ടെങ്കില്‍ കരാറുമായി മുന്നോട്ടുപോവുന്നതില്‍ നാം വിജയം വരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് റഷ്യന്‍ പ്രതിനിധി മിഖായേല്‍ ഉല്യാനോവ് അഭിപ്രായപ്പെട്ടു. ഇറാനുമായുള്ള കരാര്‍ അമേരിക്കയ്ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അത് അന്താരാഷ്ട്ര സമൂഹത്തിന്റേതു കൂടിയാണെന്നും ഉല്യാനോവ് പറഞ്ഞു. ഇറാന്റെ എണ്ണ-വാതക വ്യാപാരം തുടരുകയും ഇറാനില്‍ നിക്ഷേപമിറക്കുന്ന കമ്പനികളെ സംരക്ഷിക്കുകയും ബാങ്കിംഗ്-ഗതാഗത മേഖലകള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നതിനുള്ള പ്രായോഗികമായ മാര്‍ഗങ്ങളെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി ഹെല്‍ഗ ഷമിദ് പറഞ്ഞു.

ആണവകരാറിനെ തുടര്‍ന്ന് ഉപരോധങ്ങളില്‍ വരുത്തിയ ഇളവിന്റെ ആനുകൂല്യങ്ങള്‍ ഇറാന് തുടര്‍ന്നും ലഭിക്കുന്നതിനുള്ള വഴികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ച്ചി മാധ്യമങ്ങളോട് പറഞ്ഞു. അത് എങ്ങിനെ സാധ്യമാവുമെന്ന് മെയ് അവസാനത്തോടെ ഇറാന് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ വിശദാംശങ്ങളെ കുറിച്ച് വരുംദിവസങ്ങളില്‍ വിദഗ്ധ സമിതികള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യും. റഷ്യയുടെയും ചൈനയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സമീപനത്തില്‍ നിന്ന് കരാര്‍ തുടരണമെന്ന് അവര്‍ക്ക് താല്‍പര്യമുണ്ടെന്നാണ് വ്യക്തമാവുന്നതെന്നും എന്നാല്‍ ഇത് പ്രായോഗിക തലത്തില്‍ എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണ വ്യാപാരമുള്‍പ്പെടെയുള്ളവയ്ക്ക് ഒരു കോട്ടവും തട്ടില്ലെന്ന് ഉറപ്പുലഭിക്കാത്ത പക്ഷം നിര്‍ത്തിവച്ച ആണവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീ മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
iran nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X