കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ കരാര്‍: യുഎസ് ഉപരോധം വരുന്നതിന് മുമ്പ് പകരം സംവിധാനം വേണമെന്ന് യൂറോപ്പിനോട് ഇറാന്‍

  • By Desk
Google Oneindia Malayalam News

വിയന്ന: ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ഇറാനെതിരേ അമേരിക്ക നടപ്പാക്കുന്ന ഉപരോധം നടപ്പില്‍ വരുന്നതിന് മുമ്പ് ഇറാന്റെ വ്യാപാരം സംരക്ഷിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആണവ കരാര്‍ മുന്നോട്ടുകൊണ്ടുപോവുന്നതിന് കരാറില്‍ ഒപ്പുവച്ച് മറ്റു രാഷ്ട്രങ്ങള്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇറാന്‍ വിദേശകാരമന്ത്രി ജവാദ് സരിഫ് ഈ ആവശ്യം ഉന്നയിച്ചത്. നവംബര്‍ മാസത്തോടെ ഉപരോധം നടപ്പില്‍ വരുമെന്ന് അമേരിക്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.

iran

അതേസമയം, അമേരിക്കന്‍ ഉപരോധത്തെ മറികടക്കാനുതകുന്ന സാമ്പത്തിക-വ്യാപാര പാക്കേജ് രൂപീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ കരാറുമായി മുന്നോട്ടുപോവാനാവില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇക്കാര്യം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രധാനമായും എണ്ണ വ്യാപാരം, ബാങ്കിംഗ് മേഖല എന്നിവയുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സാധ്യമാവണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാല്‍ അമേരിക്കയുടെ ഭീഷണി മറികടന്ന് യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇറാനുമായി വ്യാപാരം നടത്താനാവുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല. നവംബറിന് മുമ്പായി ഇത്തരമൊരു പാക്കേജ് ഇറാനുവേണ്ടി തയ്യാറാക്കാനാവുമോ എന്ന കാര്യത്തില്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി സംശയം പ്രകടിപ്പിക്കുകയുണ്ടായി.

യൂറോപ്യന്‍ യൂനിയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും ഇതുമായി ബന്ധപ്പെട്ട വ്യക്തമായ ധാരണയിലെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാന്‍ ആണവ കരാര്‍ തുടരണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യോഗം വ്യക്തമാക്കി. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

അതിനിടെ, നിലവിലെ കരാറിന് പകരം കുറച്ചു കൂടി നല്ല ഒരു കരാറുണ്ടാക്കാന്‍ ഇറാനു മേല്‍ സാമ്പത്തികവും നയതന്ത്രപരവുമായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇറാന്റെ എണ്ണ ഇറക്കുമതി നിലച്ചാലുണ്ടാവുന്ന പ്രത്യാഘാതം നേരിടാന്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അമേരിക്ക സൗദിയോട് ആവശ്യപ്പെടുകയും അക്കാര്യം സൗദി സമ്മതിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇറാന്റെ എണ്ണവരുമാനം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ അമേരിക്കയ്ക്ക് സാധ്യമല്ലെന്ന് റൂഹാനി പറഞ്ഞു.

English summary
iran nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X