കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരേ ആദ്യഘട്ട ഉപരോധം നിലവില്‍ വന്നു; പുതിയ ആണവ കരാറിന് ഒരുക്കമാണെന്ന് ട്രംപ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ-ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിനെതിരേ അമേരിക്ക ആദ്യഘട്ട സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് തിങ്കളാഴ്ച ഒപ്പുവച്ചതോടെ ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവ കരാര്‍ ഉദ്ദേശിച്ച ഫലംനല്‍കുന്നതല്ലെന്ന് ആരോപിച്ച് കഴിഞ്ഞ മെയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാര്‍ ഒപ്പുവച്ച 2015നു മുമ്പ് നിലവിലുണ്ടായിരുന്ന ഉപരോധങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ട്രംപ് തീരുമാനിച്ചത്.

കലിയടങ്ങാതെ സൗദി; കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; സൗദി വിദ്യാര്‍ഥികളെ തിരികെ വിളിക്കും കലിയടങ്ങാതെ സൗദി; കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; സൗദി വിദ്യാര്‍ഥികളെ തിരികെ വിളിക്കും

trump

ഇറാന്റെ കറന്‍സി പ്രശ്‌നം അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുന്ന പ്രതിസന്ധി ഘട്ടത്തിലാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇത് ഇറാന്‍ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇറാന്‍ റിയാലിന്റെ മൂല്യം റെക്കോഡ് താഴ്ചയിലേക്കെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നിലനില്‍ക്കുകയാണിപ്പോള്‍. ഉപരോധം കൂടി നിലവില്‍ വരുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തമാസം മുതല്‍ ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

പുതിയ ഉപരോധത്തിലൂടെ ു.എസ് ഡോളറുകള്‍, വ്യാവസായിക സോഫ്റ്റ് വെയറുകള്‍, വാഹനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് തടസ്സമുണ്ടാവും. ഇറാനെതിരായ ഉപരോധം തിരികെ കൊണ്ടുവന്ന അമേരിക്കന്‍ നടപടി ഖേദകരമാണെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചു.

English summary
iran nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X