കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധ പ്രഖ്യാപനവുമായി യുഎസ്: ഇറാനെതിരായ നടപടികള്‍ ഏകീകരിക്കാന്‍ ഇറാന്‍ ആക്ഷന്‍ ഗ്രൂപ്പ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാനെതിരായ ഉപരോധ നടപടികള്‍ ശക്തമാക്കാനുള്ള ഉറച്ച തീരുമാനവുമായി യു.എസ് മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇറാനെതിരായ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനും ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുമായി സഹകരണം ഉണ്ടാക്കുന്നതിനുമായി ഇറാന്‍ ആക്ഷന്‍ ഗ്രൂപ്പിന് രൂപം നല്‍കി. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയ സഹാചര്യത്തില്‍ ഇറാനെതിരായ തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനുമായാണ് പ്രത്യേക ടീമിന് രൂപം നല്‍കിയതെന്ന് പോംപിയോ പറഞ്ഞു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പോളിസി പ്ലാനിംഗ് ജയരക്ടര്‍ ബ്രയാന്‍ ഹുക്കാണ് സമിതിയുടെ തലവന്‍. ഇറാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

news

ഇറാന്‍ ഭരണകൂടത്തിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കുന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പോംപിയോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറാനെതിരായ നടപടികള്‍ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ആക്ഷന്‍ ഗ്രൂപ്പിന് രൂപം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇറാന്റെ ദുരുപദിഷ്ടമായ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണെന്നും ഇറാന്‍ ഭീഷണി നേരിടുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹുക്ക് പറഞ്ഞു. ഇറാനെതിരായ അമേരിക്കന്‍ നയപരിപാടികള്‍ നടപ്പിലാക്കുകയാണ് ആക്ഷന്‍ ഗ്രൂപ്പിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇറാനെതിരായ യുദ്ധ പ്രഖ്യാപനമായാണ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരണത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇറാനെതിരായ ഉപരോധത്തിന്റെ കാര്യത്തില്‍ പിറകോട്ടുപോകുന്ന സമീപനം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നതിന്റെ സൂചന കൂടിയാണിത്. രാജ്യത്തിനെതിരേ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ച അസാധ്യമാണെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
Mike Pompeo, the US secretary of state, has formed a dedicated group to coordinate and run the country's policy towards Iran following President Donald Trump's unilateral withdrawal from a multinational nuclear deal with Tehran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X