• search

യുഎസ് പിന്‍മാറ്റത്തിന് ശേഷവും ആണവ കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നതായി ആണവ ഏജന്‍സി

  • By Lekhaka
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    വിയന്ന: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്‍മാറ്റത്തിനു ശേഷവും അന്താരാഷ്ട്ര ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. യുഎന്‍ ഏജന്‍സിയുടെ ത്രൈമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് കരാര്‍ വ്യവസ്ഥയ്ക്കനുസരിച്ചു തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി ഏജന്‍സിയുടെ നിരീക്ഷകന്‍മാരെ എല്ലാ സൈറ്റുകളിലേക്കും ഇറാന്‍ പ്രവേശിപ്പിച്ചിരുന്നു. സമ്പുഷ്ട യുറേനിയത്തിന്റെ ഉല്‍പ്പാദനത്തോതില്‍ കരാറിനു ശേഷം ഒരു മാറ്റവും ഉണ്ടായിട്ടില്ല- റിപ്പോര്‍ട്ട് വ്യക്തമാക്കി.

    സൗദിയുടെ സ്വപ്‌ന പദ്ധതിയായ നിഅമിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജ

    2015ല്‍ ലോക രാഷ്ട്രങ്ങളുമായി ഒപ്പുവച്ച കരാര്‍ പ്രകാരം ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് പകരമായി ആണവായുധം നിര്‍മിക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം കരാര്‍ അപര്യാപ്തമാണെന്നാരോപിച്ച് അതില്‍ നിന്ന് പിന്‍മാറാന്‍ കഴിഞ്ഞ മെയ് മാസം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇറാനെതിരായ ഉപരോധങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ അമേരിക്ക തീരുമാനിക്കുകയും ചെയ്തു.

    iaea

    അതേസമയം, അമേരിക്ക പിന്‍മാറിയെങ്കിലും കരാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും റഷ്യയും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇറാന് അനുകൂലമായ യുഎന്‍ ആണവ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് ഇറാന് നേട്ടമാണ്. ഇറാന്റെ എണ്ണ വ്യാപാരം ഉള്‍പ്പെടെ സാമ്പത്തിക രംഗം സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സംവിധാനമൊരുക്കുകയാണെങ്കില്‍ കരാറുമായി മുന്നോട്ടുപോവാമെന്നാണ് ഇറാന്‍ നിലപാട്. ഇതിനു തയ്യാറല്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ് വ്യക്തമാക്കിയിരുന്നു.

    English summary
    iran nuclear deal

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more