കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പിന്‍മാറ്റത്തിന് ശേഷവും ആണവ കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നതായി ആണവ ഏജന്‍സി

  • By Lekhaka
Google Oneindia Malayalam News

വിയന്ന: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്‍മാറ്റത്തിനു ശേഷവും അന്താരാഷ്ട്ര ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. യുഎന്‍ ഏജന്‍സിയുടെ ത്രൈമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് കരാര്‍ വ്യവസ്ഥയ്ക്കനുസരിച്ചു തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി ഏജന്‍സിയുടെ നിരീക്ഷകന്‍മാരെ എല്ലാ സൈറ്റുകളിലേക്കും ഇറാന്‍ പ്രവേശിപ്പിച്ചിരുന്നു. സമ്പുഷ്ട യുറേനിയത്തിന്റെ ഉല്‍പ്പാദനത്തോതില്‍ കരാറിനു ശേഷം ഒരു മാറ്റവും ഉണ്ടായിട്ടില്ല- റിപ്പോര്‍ട്ട് വ്യക്തമാക്കി.

സൗദിയുടെ സ്വപ്‌ന പദ്ധതിയായ നിഅമിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജസൗദിയുടെ സ്വപ്‌ന പദ്ധതിയായ നിഅമിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജ

iaea

അതേസമയം, അമേരിക്ക പിന്‍മാറിയെങ്കിലും കരാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും റഷ്യയും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇറാന് അനുകൂലമായ യുഎന്‍ ആണവ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് ഇറാന് നേട്ടമാണ്. ഇറാന്റെ എണ്ണ വ്യാപാരം ഉള്‍പ്പെടെ സാമ്പത്തിക രംഗം സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സംവിധാനമൊരുക്കുകയാണെങ്കില്‍ കരാറുമായി മുന്നോട്ടുപോവാമെന്നാണ് ഇറാന്‍ നിലപാട്. ഇതിനു തയ്യാറല്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ് വ്യക്തമാക്കിയിരുന്നു.
English summary
iran nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X