ആണവ കരാര്‍;ഇറാനുമായി ചര്‍ച്ചയ്ക്ക് ജോണ്‍ കെറി
വാഷിംഗ്ടണ്‍: ഇറാന്റെ ആണവ നിരായുധീകരണം സംബന്ധിച്ച് ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അമേരിയ്ക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നംവബര്‍ 23 ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയിലാണ് കെറി പങ്കെടുക്കുക. യൂറോപ്യന്‍ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞ കാതറീന്‍ ആഷ്ടണുമായി ചര്‍ച്ച നടത്തിയതി്‌ന് ശേഷമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കെറി തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് പറയുന്നു.
ആണവരംഗത്തെ നിരായുധീകരണം എന്നിങ്ങനെ ഇറാനുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകും.ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇറാനുമായി ചര്‍ച്ച നടത്തുന്നത്. ആണവായുധങ്ങള്‍ നിര്‍മ്മിയ്ക്കുന്നതും ശേഖരിച്ച് വയ്ക്കുന്നതും ഇറാന്‍ പരമാവധി ഒഴിവാക്കണമെന്ന് തന്നെയാകും ലോകരാജ്യങ്ങള്‍ ആവശ്യപ്പെടുക.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചയില്‍ പരുരോഗതിയുണ്ടെന്നാണ് സൂചന. ഇറാനെതിരായ ഉപരോധങ്ങളില്‍ ഇളവ് പ്രഖ്യാപിയ്ക്കുമെന്നും പകരം ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വെട്ടിച്ചുരുക്കുമെന്നുള്ള ഇടക്കാല ഉടമ്പടിയില്‍ ഇരുവിഭാഗങ്ങള്‍ക്കും യോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഇറാനുമായുള്ള ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ രാജ്യത്തിന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ ശ്രമിയ്ക്കുമെന്നും സൂചന. ചര്‍ച്ചയിനല്‍ പുരോഗതിയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.












Click it and Unblock the Notifications