Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി ഇറാന്‍; മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, അകന്നിട്ടും വിടാതെ...

തെഹ്‌റാന്‍: അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്ന് അകലുകയാണ്. ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് ഇന്ത്യ നേരത്തെ കുറയ്ക്കുകയും നിലവില്‍ പൂര്‍ണമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിനെതിരെ ഉപരോധം ചുമത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്ത്യ എണ്ണ ഇറക്കുമതിക്ക് ബദല്‍മാര്‍ഗം തേടുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടിട്ടില്ല. ഇറാനുമായി സഹകരിച്ചുള്ള ചാബഹാര്‍ പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്നാക്കം പോയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ വിസാ കാര്യങ്ങളില്‍ ഇറാന്‍ ഇളവ് വരുത്തി. ഇന്ത്യക്കാര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കാന്‍ ഇറാന്‍ തീരുമാനിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

 കൂടുതല്‍ അടുപ്പിക്കാന്‍ ഇറാന്‍

കൂടുതല്‍ അടുപ്പിക്കാന്‍ ഇറാന്‍

ഇന്ത്യയെയും ചൈനയെയും കൂടുതല്‍ അടുപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മിക്ക രാജ്യങ്ങളും ഇറാനുമായി അകലുകയാണ്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുകയും ചെയ്തു. ഇറാനില്‍ നിന്നുള്ള ഇറക്കുമതി ഭാവിയില്‍ പ്രതിസന്ധിക്ക് കാരണമാകുമെന്ന ഭയമാണ് ഇതിന് കാരണം.

കൂടുതല്‍ എണ്ണ ഇറക്കുമതി

കൂടുതല്‍ എണ്ണ ഇറക്കുമതി

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അമേരിക്കയുടെ ഭീഷണി കാരണം നിലവില്‍ ഇറാന്റെ എണ്ണ ഇന്ത്യ വാങ്ങുന്നില്ല. ചൈനയാകട്ടെ ഇറാന്‍ എണ്ണ ഇറക്കുന്നതില്‍ 40 ശതമാനം കുറവ് വരുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ വിട്ട് ഏഷ്യയിലെ പ്രമുഖരുമായി കൂടുതല്‍ അടുക്കാനാണ് ഇറാന്റെ നീക്കം.

 ചാബഹാറില്‍ നിന്ന് പിന്നാക്കം പോയി

ചാബഹാറില്‍ നിന്ന് പിന്നാക്കം പോയി

ഇന്ത്യയുടെ സഹായത്തോടെ ഇറാനില്‍ വികസിപ്പിക്കുന്ന തുറമുഖമാണ് ചാബഹാര്‍. ഇവിടെ വന്‍ നിക്ഷേപം ഇന്ത്യയുടേതാണ്. ഇന്ത്യയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എളുപ്പമാക്കുന്നതാണ് പദ്ധതി. എന്നാല്‍ അമേരിക്കന്‍ ഭീഷണി കാരണം ഇന്ത്യ ഈ പദ്ധതിയില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്.

 മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ഇവിടെയാണ് ഇറാന്‍ പുതിയ വാഗ്ദാനങ്ങള്‍ ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കാന്‍ ഇറാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കാണ് ഇത്തരം വിസകള്‍ അനുവദിക്കുക. കൂടാതെ ഇന്ത്യക്കാര്‍ക്ക് 90 ദിവസത്തേക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യവും ഏര്‍പ്പെടുത്താന്‍ ഇറാന്‍ തീരുമാനിച്ചു.

പൗരന്‍മാര്‍ ഉള്‍പ്പെട്ട കേസുകള്‍...

പൗരന്‍മാര്‍ ഉള്‍പ്പെട്ട കേസുകള്‍...

ഇന്ത്യയുടെയും ഇറാന്റെയും പൗരന്‍മാര്‍ ഉള്‍പ്പെട്ട കേസുകളില്‍ നിയമസഹായം ചെയ്യുന്നതിന് മ്യൂച്ചല്‍ ലീഗല്‍ അസിസ്റ്റന്റ് കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി വരികയാണ്. മെയ് 14ന് ദില്ലിയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+