കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂബക്കര്‍ ബഗ്ദാദി നിങ്ങളുണ്ടാക്കിയ ഭീകരനാണ്, അമേരിക്കയ്‌ക്കെതിരെ തുറന്നടിച്ച് ഇറാന്‍!!

Google Oneindia Malayalam News

തെഹറാന്‍: ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിനൊടുവില്‍ കൊല്ലപ്പെട്ടിരുന്നു. യുഎസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ അദ്ദേഹം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ സാരഥ്യം അണിയാന്‍ നോക്കേണ്ടെന്ന് ഇറാന്‍ തുറന്നടിച്ചിരിക്കുകയാണ്.

ബാഗ്ദാദിയെ ഉണ്ടാക്കിയതും വളര്‍ത്തിയതും അമേരിക്കയാണ് ഇറാന്‍ തുറന്നടിച്ചു. ഇതോടെ യുഎസ്സിന്റെ ഭീകരവിരുദ്ധ പോരാട്ടത്തെ സംശയമുനയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഇറാന്‍. ഹസന്‍ റൂഹാനി ഭരണകൂടത്തിനെതിരായ ഉപരോധം ഇനിയും കടുപ്പമേറിയതാകുമെന്ന സൂചനകള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. അതേസമയം അമേരിക്കയുടെ ക്രൂര പീഡനങ്ങള്‍ കാരണമാണ് ബാഗ്ദാദിയുടെ വളര്‍ച്ച ഉണ്ടായതെന്നാണ് ഇറാന്‍ സൂചിപ്പിക്കുന്നത്.

പട്ടിയെ പോലെ ചത്തു

പട്ടിയെ പോലെ ചത്തു

യുഎസ് ബാഗ്ദാദിയെ വധിച്ചെന്ന്് കഴിഞ്ഞ ദിവസം മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വൈകീട്ടോടെയാണ് ഡൊണാള്‍ഡ് ട്രംപ് ഇത് സ്ഥിരീകരിച്ചത്. അദ്ദേഹം യുഎസ് സൈന്യത്തെ കണ്ട് ഓടിപ്പോയെന്ന് ട്രംപ് പറഞ്ഞു. തുരങ്കത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സൈന്യം അവിടെയുമെത്തി. ആ സമയം ബാഗ്ദാദി ഭീരുവിനെ പോലെയാണ് കാണപ്പെട്ടത്. എന്നാല്‍ രക്ഷപ്പെടാന്‍ സാധിക്കാതെ വന്നതോടെ അയാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. പട്ടിയെ പോലെയാണ് അയാള്‍ ചത്തതെന്നും ട്രംപ് പറഞ്ഞു.

ഇത് നിങ്ങളുണ്ടാക്കിയ സത്വം

ഇത് നിങ്ങളുണ്ടാക്കിയ സത്വം

ഡൊണാള്‍ഡ് ട്രംപ് ബാഗ്ദാദിയെ വധിച്ചതില്‍ അധികം സന്തോഷിക്കേണ്ട കാര്യമില്ലെന്ന് ഇറാനിയന്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ജവാദ് സരീഫ് പറഞ്ഞു. യുഎസ് തന്നെ ഉണ്ടാക്കിയ വലിയൊരു ഭീകര സത്വത്തെ അവര്‍ തന്നെ കൊലപ്പെടുത്തിയതില്‍ ഇത്ര സന്തോഷിക്കാന്‍ എന്താണ് ഉള്ളതെന്ന് സരീഫ് ചോദിക്കുന്നു. അത്ര വലിയ കാര്യമല്ല. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി യുഎസ് ഐസിസിന് ആയുധം വില്‍ക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു.

എല്ലാം തിരഞ്ഞെടുപ്പിന് വേണ്ടി

എല്ലാം തിരഞ്ഞെടുപ്പിന് വേണ്ടി

ഐസിസിനെ ഇല്ലാതാക്കുക വലിയ കാര്യമല്ല. നേരത്തെ തന്നെ ഇറാനും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് ഇത് നടപ്പാക്കിയതാണ്. അമേരിക്കയുടെ ഇത്ര വലിയൊരു സൈനിക നടപടി ഇറാന് അതി ഗംഭീരമായി തോന്നുന്നില്ല. ഇതെല്ലാം പബ്ലിസിറ്റി സ്റ്റണ്ടാണ്. അടുത്ത വര്‍ഷം യുഎസ് തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതുകൊണ്ട് എല്ലാ കാര്യവും ഊഹിക്കാവുന്നതേയുള്ളൂവെന്നും ഇറാനിയന്‍ നയതന്ത്രജ്ഞന്‍ അബ്ബാസ് മൗസാവി പറഞ്ഞു. അതേസമയം ഇത് കൊണ്ടൊന്നും എല്ലാം അവസാനിച്ചെന്ന് യുഎസ് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിന്റെ അവസാനമല്ല

ഒന്നിന്റെ അവസാനമല്ല

ബാഗ്ദാദി മരിച്ചതോടെ ഐസിസ് ഇല്ലാതായിട്ടില്ലെന്ന് ഇറാനിയന്‍ വക്താവ് അലി റബൈയും പറഞ്ഞു. പലയിടത്ത് നിന്നുള്ള പണം കൊണ്ടും, ഇന്ധനത്തിലൂടെയുള്ള വരുമാനം കൊണ്ടുമാണ് അവര്‍ കരുത്താര്‍ജിച്ചതെന്നും റബൈ പറഞ്ഞു. അതേസമയം സൗദി അറേബ്യ ഐസിസിന് പണം നല്‍കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇറാന്‍. ഹൂത്തികള്‍ക്ക് ഇറാന്‍ സഹായം നല്‍കുന്നുണ്ടെന്ന് പറയുന്നത് പോലെ, സൗദി ഐസിസിന് സഹായം നല്‍കുന്നുണ്ടെന്ന് ഇറാനും ആരോപിക്കുന്നുണ്ട്.

ഇറാന്‍ ആരോപിക്കുന്നത്

ഇറാന്‍ ആരോപിക്കുന്നത്

ഐസിസിനെ വളര്‍ത്തിയതും സഹായിക്കുന്നതും സൗദി അറേബ്യയും യുഎസ്സും ഇസ്രായേലും ചേര്‍ന്നാണെന്ന് ഇറാന്‍ നേരത്തെ തന്നെ ഉന്നയിക്കുന്നതാണ്. ഇറാന്‍ നേരത്തെ തന്നെ ഐസിസിനെ ശത്രുക്കളായി പ്രഖ്യാപിച്ചതാണ്. അതേസമയം ഇറാന്റെ ആരോപണം ഒരിക്കലും കൂടി യുഎസ്സിനെ തുറന്നു കാണിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. അതേസമയം മേഖലയില്‍ ഇസ്രയേലും അമേരിക്കയും ഇറാനെതിരായ നടപടിക്ക് ഇതോടെ വേഗം കൂട്ടാനാണ് സാധ്യത.

<strong>ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ട്രംപ്... സ്വയം പൊട്ടിത്തെറിച്ചു, നിര്‍ണായകമായത് യുഎസ് സൈനിക നടപടി</strong>ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ട്രംപ്... സ്വയം പൊട്ടിത്തെറിച്ചു, നിര്‍ണായകമായത് യുഎസ് സൈനിക നടപടി

English summary
iran officials downplay killing of bagdadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X