ഇറാന്‍ എണ്ണ ഒഴുകുന്നത് മറ്റൊരു രാജ്യത്തേക്ക്; അമേരിക്കന്‍ ഭീഷണി ഏറ്റില്ല, യുഎഇ വരെ പിന്നോട്ടടിച്ചപ്പോള്‍

ഇറാന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു ക്രൂഡ് ഓയില്‍, പ്രകൃതി വാതക കയറ്റുമതി. പ്രത്യക്ഷ യുദ്ധത്തില്‍ ഇറാന്‍ കീഴടങ്ങില്ലെന്ന് മനസിലാക്കിയ അമേരിക്ക ഇറാനെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന മറ്റു രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.

ലോകത്തെ പ്രധാന രാജ്യമായ അമേരിക്കയെ പിണക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ മിക്കവരും ഇറാനുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചു. ബാങ്കുകള്‍ വഴിയുള്ള ഇടപാട് യുഎഇ അടുത്തിടെ നിര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇറാന്റെ കയറ്റുമതിയുടെ വലിയൊരു ഭാഗം പോകുന്നത് യുഎഇ വഴിയാണ്. യുഎഇ വ്യാപാരം മരവിപ്പിച്ചത് ഇറാന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ഈ വേളയില്‍ ഇറാന് സഹായമായി മറ്റൊരു രാജ്യം എത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

iran crude oil export to tajikistan

മധ്യേഷ്യന്‍ രാജ്യമായ താജികിസ്താന്‍ ആണ് ഇറാനില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇവര്‍ എണ്ണ വാങ്ങുന്നുണ്ട്. നേരത്തെ ക്രൂഡ് ഓയിലിനും വാതകത്തിനും വേണ്ടി താജികിസ്താന്‍ കൂടുതലും ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. യുക്രൈന്റെ ആക്രമണം കാരണം റഷ്യ എണ്ണ കയറ്റുമതിയില്‍ ചില ക്രമീകരണം വരുത്തിയതോടെ മതിയായ എണ്ണ തജികിസ്താനും അയല്‍രാജ്യങ്ങള്‍ക്കും കിട്ടുന്നില്ല.

ഈ വേളയിലാണ് മധ്യേഷ്യന്‍ രാജ്യങ്ങള്‍ ബദല്‍ വഴി ചര്‍ച്ച ചെയ്തതും താജികിസ്താന്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ തീരുമാനിച്ചതും. 2.55 ടണ്‍ ക്രൂഡ് ഓയില്‍ വാങ്ങാനാണ് തീരുമാനം. ഈ വര്‍ഷം ജൂണ്‍ വരെ ആവശ്യമുള്ളതിന്റെ 91 ശതമാനം ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്ന് ഇറക്കിയ രാജ്യമാണ് താജിക്കിസ്താന്‍. അതിന് ശേഷമാണ് കാര്യങ്ങള്‍ മാറിയത്.

അതേസമയം, താജികിസ്താനെതിരെ നടപടി വരുമെന്ന് അമേരിക്ക സൂചന നല്‍കി. താജികിസ്താനും ഇറാനും തമ്മില്‍ 1992 മുതല്‍ മികച്ച ബന്ധമാണ്. ഇടക്കാലത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഡ്രോണ്‍ നിര്‍മാണ ഫാക്ടറി വരെ ഇറാന്റെ സഹായത്തില്‍ താജികിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉഭയകക്ഷി വ്യാപാരം ഘട്ടങ്ങളായി വര്‍ധിക്കുന്നുമുണ്ട്.

അതേസമയം, അമേരിക്കയുടെ നടപടിയെ താജികിസ്താന്‍ എന്തുകൊണ്ട് ഭയക്കുന്നില്ല എന്ന കാര്യം വ്യക്തമല്ല. ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും എത്ര അളവിലാണ് ഇറക്കുന്നത്, ഏത് വഴിയാണ് ഇറാന്റെ എണ്ണ വരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരസ്യമായിട്ടില്ല. ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ചൈനയും ഇറക്കുമതി നിര്‍ത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇറാന്‍ പിടിച്ചു നില്‍ക്കുന്നത് ഈ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലൂടെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma