കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ശ്രമങ്ങള്‍ ഏശിയില്ല: എണ്ണ ഉല്‍പ്പാദനത്തിലും വ്യാപാരത്തിലും മാറ്റമൊന്നുമില്ലെന്ന് ഇറാന്‍

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്റെ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെയും സൗദി അറേബ്യയുടെയും ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇറാന്‍ പെട്രോളിയം മന്ത്രി ബൈജാന്‍ സംഗേഷ് വ്യക്തമാക്കി. അമേരിക്കയുടെ ഭീഷണിയുണ്ടെങ്കില്‍ എണ്ണ വ്യാപാരം പതിവു പോലെ തുടരുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇറാന്‍ എണ്ണ കയറ്റുമതി തടയാനുള്ള യു.എസ് ശ്രമങ്ങളെ നേരിടാന്‍ തങ്ങള്‍ ബദല്‍ സംവിധാനം കണ്ടെത്തിയതായും അത് വിജയകരമായി മുന്നോട്ടുപോവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. നവംബര്‍ നാലിന് മുമ്പായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണ വില കുതിച്ചുയരുന്നതിന് പിന്നില്‍ അമേരിക്കയുടെ നീക്കങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

iranianminister-

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി അറേബ്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അമേരിക്കന്‍ നടപടി ഒപെക് മര്യാദകള്‍ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പോളത്തെ നിയന്ത്രിക്കാന്‍ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളുണ്ടാവരുതെന്നാണ് ഒപെക്കിന്റെ നയം. ഇതിനെതിരായാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാമെന്ന് സൗദി സമ്മതിക്കുകയും ചെയ്തിരുന്നു. ഇറാന്റെ എണ്ണക്കമ്പോളത്തില്‍ കൈകടത്താന്‍ ഏത് രാഷ്ട്രം നടത്തുന്ന ശ്രമവും ഇറാനെതിരായ വഞ്ചനയായി മാത്രമേ കാണാനാവൂ എന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Iran Petroleum Minister Bijan Zanganeh says there has been no major change in the country’s production and export of crude oil despite recent threats by US,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X