കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് മുട്ടന്‍ പണി കൊടുത്ത് ഇറാന്‍; ഇന്ത്യയ്ക്ക് ആശ്വാസം!! ഉപരോധ മുനയില്‍ പ്രഖ്യാപനം, യോജിപ്പില്ല

Google Oneindia Malayalam News

തെഹ്‌റാന്‍: സൗദി അറേബ്യയും ഇറാനും എന്നും ശത്രുപക്ഷത്താണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ വരെ. എണ്ണവില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു സൗദിയുടെ നിലപാട്.

ഒരു ബാരല്‍ എണ്ണയ്ക്ക് 85 ഡോളറിലെത്തിക്കാനാണ് സൗദിയുടെ പദ്ധതി. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ പിന്തുണയും സൗദി അറേബ്യ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ സൗദിയുടെ എല്ലാ നീക്കങ്ങള്‍ക്കും തിരിച്ചടിയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. അതാകട്ടെ, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതുമാണ്...

ഉപരോധ ഭീഷണി വീണ്ടും

ഉപരോധ ഭീഷണി വീണ്ടും

അമേരിക്ക ഇറാനെതിരെ ചുമത്തിയിരുന്ന ഉപരോധം ബറാക് ഒബാമ പ്രസിഡന്റായിരുന്ന വേളയിലാണ് ഭാഗികമായി നീക്കിയത്. ഇറാന്‍ ആണവ പദ്ധതി നിര്‍ത്തിവയ്ക്കുന്നതിന് പകരമായിട്ടായിരുന്നു കരാര്‍. എന്നാല്‍ ഈ കരാര്‍ റദ്ദാക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കയുടെ ഭീഷണി.

കര്‍ശന നിലപാട്

കര്‍ശന നിലപാട്

ഒബാമയ്ക്ക് ശേഷം അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. ഇറാനെതിരെ വീണ്ടും ഉപരോധം ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദിയും ജര്‍മനിയും ഇസ്രായേലും ട്രംപിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

കരാറുണ്ടാക്കി

കരാറുണ്ടാക്കി

ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ ചില നീക്കങ്ങള്‍ നടത്തുന്നത്. ഒപെക് രാജ്യങ്ങളുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം എണ്ണ വില വര്‍ധിപ്പിക്കാന്‍ നീക്കം തുടങ്ങി. ഒപെക് രാജ്യങ്ങളുമായി സൗദി ഇക്കാര്യത്തില്‍ പ്രത്യേക കരാറുണ്ടാക്കുകയും ചെയ്തു.

ഇറാന്റെ നിലപാട് ഇന്ത്യയ്ക്ക് അനുകൂലം

ഇറാന്റെ നിലപാട് ഇന്ത്യയ്ക്ക് അനുകൂലം

എണ്ണവില പടിപടിയായി ഉയരുകയാണിപ്പോള്‍. ഇതാകട്ടെ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയുമായിരുന്നു. എന്നാല്‍ ഇറാന്റെ നിലപാട് ഇന്ത്യയ്ക്ക് അനുകൂലമാണ്. എണ്ണ വില കൂട്ടരുതെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

യോജിപ്പില്ലെന്ന് ഇറാന്‍

യോജിപ്പില്ലെന്ന് ഇറാന്‍

എണ്ണവില കൂട്ടാന്‍ സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. താരതമ്യേന മറ്റു രാജ്യങ്ങളും ഉല്‍പ്പാദനം കുറച്ചു. ഇതോടെയാണ് എണ്ണവില ഉയര്‍ന്നത്. എന്നാല്‍ അമിതമായി ഉയരുന്നതിനോട് യോജിപ്പില്ലെന്ന് ഇറാന്‍ മന്ത്രിമാര്‍ വ്യക്തമാക്കുന്നത്.

60-65 ഡോളര്‍

60-65 ഡോളര്‍

ഒരു ബാരലിന് 60-65 ഡോളര്‍ വിലയാണ് വേണ്ടതെന്നും അതിനേക്കാള്‍ കൂടുന്നതിനോട് യോജിപ്പില്ലെന്നുമാണ് ഇറാന്‍ എണ്ണ വകുപ്പ് സഹമന്ത്രി അമിര്‍ ഹുസൈന്‍ സമാനിനിയ പറഞ്ഞത്. എണ്ണയ്ക്ക് ന്യായമായ വിലയില്‍ നിലനില്‍ക്കണമെന്നാണ് ഇറാന്റെ നിലപാടെന്ന് മറ്റൊരു മന്ത്രി ബിജാന്‍ നംദാര്‍ സാഗ്നെ വ്യക്തമാക്കി.

വില കൂടാന്‍ കാരണം

വില കൂടാന്‍ കാരണം

ബ്രന്റ് ക്രൂഡ് ബാരലിന് 75 ഡോളര്‍ കടന്ന് കുതിക്കുകയാണ്. അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം ചുമത്തുമെന്ന ആശങ്ക വ്യാവസായിക ലോകത്തിനുണ്ട്. ഉപരോധം പ്രഖ്യാപിച്ചാല്‍ ഇറാന്‍ എണ്ണ വിപണിയില്‍ എത്തില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് എണ്ണവില വര്‍ധിക്കുന്നത്.

സൗദിയുടെ മറ്റൊരു ലക്ഷ്യം

സൗദിയുടെ മറ്റൊരു ലക്ഷ്യം

എണ്ണ വില വര്‍ധിക്കാന്‍ സൗദി ഇഷ്ടപ്പെടുന്നതിന് മറ്റൊരു കാരണമുണ്ട്. സൗദി എണ്ണ കമ്പനി അരാംകോയുടെ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എണ്ണ വില തീരെ കുറഞ്ഞ സാഹചര്യത്തില്‍ ഓഹരി വില്‍ക്കുന്നത് വിഡ്ഡിത്തമാണ്. ഈ സാഹചര്യത്തിലാണ് വില വര്‍ധിപ്പിച്ച് ഓഹരി വിറ്റഴിക്കലില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

അടുത്ത മാസം വിയന്നയില്‍

അടുത്ത മാസം വിയന്നയില്‍

ഒപെക് യോഗം അടുത്ത മാസം വിയന്നയില്‍ നടക്കും. എണ്ണ ഉല്‍പ്പാദന കാര്യത്തില്‍ യോഗം തീരുമാനമെടുക്കും. ഉല്‍പ്പാദനം കൂട്ടരുതെന്നാണ് സൗദിയുടെ നിലപാട്. ഉല്‍പ്പാദനം കൂട്ടിയാല്‍ വില കുറയും. എന്നാല്‍ വില കുറയണമെന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം.

ഭാവിയില്‍ ദോഷം ചെയ്യും

ഭാവിയില്‍ ദോഷം ചെയ്യും

എണ്ണ വിലയില്‍ സ്ഥിരതയില്ലാത്തത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് ഇറാന്‍ മന്ത്രി ബിജാന്‍ നംദര്‍ പറയുന്നു. വിലയില്‍ തുടര്‍ച്ചയായി കയറ്റിറക്കമുണ്ടായാല്‍ നിക്ഷേപകര്‍ പിന്‍മാറും. എണ്ണവിപണി രാഷ്ട്രീയവല്‍ക്കരിക്കരുത്. രാഷ്ട്രീയ ഇടപെടലുകള്‍ വികസനത്തിന് തടസമാണെന്നും ബിജാന്‍ നംദര്‍ പറഞ്ഞു.

പ്രതിസന്ധി രൂക്ഷമാകും

പ്രതിസന്ധി രൂക്ഷമാകും

2016ലാണ് ഇറാനെതിരായ ഉപരോധം അമേരിക്ക നീക്കിയത്. ഇതിന് ശേഷം ഇറാന്‍ എണ്ണ ആഗോള വിപണിയില്‍ എത്തുന്നുണ്ട്. ഉപരോധം വീണ്ടും പ്രഖ്യാപിച്ചാല്‍ ഇറാന്‍ എണ്ണ എത്തുന്നതിന് തടസം നേരിടും. ഇറാന്‍ പ്രതിസന്ധിയില്‍ ആകുമെന്ന് മാത്രമല്ല, ഇറാന്‍ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളും പ്രതിസന്ധിയിലാകും.

ജുമുഅ നിസ്‌കാരം തടഞ്ഞു; ലാന്റ് ജിഹാദെന്ന് സംഘപരിവാര്‍!! ജയ് ശ്രീറാം, പിന്തുണച്ച് മുഖ്യമന്ത്രിജുമുഅ നിസ്‌കാരം തടഞ്ഞു; ലാന്റ് ജിഹാദെന്ന് സംഘപരിവാര്‍!! ജയ് ശ്രീറാം, പിന്തുണച്ച് മുഖ്യമന്ത്രി

English summary
Iran Opposes Higher Oil Prices, Signaling Divide With Saudis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X