കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; ബാര്‍ബര്‍ ഷോപ്പില്‍ വച്ചെന്ന് എംബസി, വിവാദം

Google Oneindia Malayalam News

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം ആക്രമണത്തില്‍ വരെ എത്തി നില്‍ക്കെ, ബ്രിട്ടനെതിരെയും ഇറാന്റെ നടപടി. ഇറാനിലെ ബ്രിട്ടീഷ് അംബാസഡര്‍ റോബ് മക്കയ്‌റെ പോലീസ് അറസ്റ്റ് ചെയ്തു. ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് അറസ്റ്റ്. എന്നാല്‍ അംബാസഡര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയതല്ലെന്ന് ബ്രിട്ടീഷ് എംബസി അവകാശപ്പെടുന്നു.

ഒരു രാജ്യത്തിന്റെ പ്രതിനിധിയെ അറസ്റ്റ് ചെയ്ത ഇറാന്‍ നടപടി കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുകയാണ്. ഇതിന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്തുവന്നു. വിശദാംശങ്ങള്‍....

 പ്രക്ഷോഭം വീണ്ടും ശക്തിപ്പെട്ടു

പ്രക്ഷോഭം വീണ്ടും ശക്തിപ്പെട്ടു

ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിനെതിരായ ആക്രമണത്തിനിടെ ടെഹ്‌റാനിലെ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് ഏറെ വിവാദമായരുന്നു. ഇറാന്‍ സൈന്യത്തിന് അബദ്ധം പറ്റിയതാണെന്ന് ഇറാന്‍ കഴിഞ്ഞദിവസം കുറ്റമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ വീണ്ടും പ്രക്ഷോഭം ശക്തിപ്പെട്ടത്.

ബ്രിട്ടീഷ് അംബാസഡര്‍ അറസ്റ്റില്‍

ബ്രിട്ടീഷ് അംബാസഡര്‍ അറസ്റ്റില്‍

ഉക്രൈന്റെ യാത്രാ വിമാനം വെടിവച്ചിട്ടത് മാപ്പര്‍ഹിക്കാനാകാത്ത തെറ്റാണെന്നാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചത്. ടെഹ്‌റാനിലും പ്രതിഷേധം ശക്തിപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ബ്രിട്ടീഷ് അംബാസഡറെ അറസ്റ്റ് ചെയ്തത്. ഇറാന്‍ ചെയ്തത് അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു.

ബ്രിട്ടന്‍ പറയുന്നത്...

ബ്രിട്ടന്‍ പറയുന്നത്...

വിമാനം തകര്‍ന്ന സംഭവത്തെ തുടര്‍ന്ന് ജാഗ്രതാ സംഗമം നടന്നിരുന്നു ടെഹ്‌റാനില്‍. ഇതില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് അംബാസഡര്‍ എത്തിയത്. എന്നാല്‍ ഈ സംഗമം പിന്നീട് പ്രക്ഷോഭമായി മാറി. അംബാസഡര്‍ എംബസിയിലേക്ക് തിരിച്ചുപോരുകയും ചെയ്തുവെന്ന് ബ്രിട്ടന്‍ വിശദീകരിക്കുന്നു.

ബാര്‍ബര് ഷോപ്പില്‍ വച്ച്...

ബാര്‍ബര് ഷോപ്പില്‍ വച്ച്...

എംബസിയിലേക്ക് മടങ്ങിയ അംബാസഡര്‍ ഇടയ്ക്ക് മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി. ഈ വേളയിലാണ് ഇദ്ദേഹത്തെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് എംബസി അറിയിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇറാന്‍ പോലീസ് തങ്ങളുടെ പ്രതിനിധിയെ അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടന്‍ ആരോപിച്ചു.

 വിശദാംശങ്ങള്‍ നല്‍കാതെ

വിശദാംശങ്ങള്‍ നല്‍കാതെ

വിശദാംശങ്ങള്‍ നല്‍കാതെയാണ് ഇറാന്‍ അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. മൂന്ന് മണിക്കൂറോളം തടവില്‍ വച്ച ശേഷം ഇറാന്‍ പോലീസ് അംബാസഡറെ വിട്ടയക്കുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ വിദേശ പ്രതിനിധി പങ്കെടുക്കാന്‍ പാടില്ലെന്നും അതാണ് അറസ്റ്റിന് കാരണമെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന് പറ്റിയ അമളി

ഇറാന് പറ്റിയ അമളി

ഉക്രൈന്‍ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെയാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആണ് സമ്മതിച്ചത്. വിമാനം തകര്‍ന്നതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ദിവസങ്ങളായി ഇറാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദുരന്തത്തിന് കാരണങ്ങള്‍ ഓരോന്നായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇറാന്റെ കുറ്റസമ്മതം.

തിരിച്ചടിയുടെ വേളയില്‍

തിരിച്ചടിയുടെ വേളയില്‍

ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണത്തില്‍ വധിച്ചതോടെയാണ് പശ്ചമേഷ്യയിലെ സാഹചര്യം വഷളായത്. ഇതിനെതിരായ തിരിച്ചടി ഇറാന്‍ സൈന്യം ആംരംഭിച്ച വേളയിലാണ് ഉക്രൈന്‍ യാത്രാ വിമാനം തകര്‍ന്നുവീണത്. 176 പേര്‍ കൊല്ലപ്പെട്ട വിമാന ദുരന്തത്തിന് കാരണം ഇറാന്‍ സൈന്യത്തിന് പറ്റിയ അബദ്ധമായിരുന്നുവത്രെ.

ആദ്യ വിവരങ്ങള്‍ ഇങ്ങനെ

ആദ്യ വിവരങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് ആദ്യം ഇറാന്‍ പറഞ്ഞത്. ബ്ലാക്ക് ബോക്‌സ് കൈമാറില്ലെന്നും അവര്‍ അറിയിച്ചിരുന്നു.

കടുത്ത സമ്മര്‍ദ്ദം കാരണം

കടുത്ത സമ്മര്‍ദ്ദം കാരണം

വിമാനം തകര്‍ന്നുവീഴാന്‍ യാതൊരു കാരണവുമില്ലെന്ന് ഉക്രൈന്‍ സംശയം പ്രകടിപ്പിച്ചു. മാത്രമല്ല, സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നുവെങ്കില്‍ വിവരങ്ങള്‍ നിയന്ത്രണ കേന്ദ്രത്തില്‍ അറിയുമായിരുന്നു. അമേരിക്കയും കാനഡയും ഇറാന് സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. തൊട്ടുപിന്നാലെയാണ് ഇറാന്റെ കുറ്റസമ്മതം.

 ഇറാന്‍ മന്ത്രി പറഞ്ഞത് ഇങ്ങനെ

ഇറാന്‍ മന്ത്രി പറഞ്ഞത് ഇങ്ങനെ

അമേരിക്ക മേഖലയില്‍ സൃഷ്ടിച്ച പ്രത്യേക സാഹചര്യമാണ് സൈന്യത്തിന് പിഴവ് സംഭവിക്കാന്‍ ഇടയാക്കിയതെന്ന ഇറാന്‍ ന്യായീകരിക്കുന്നു. മാനുഷികമായ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ഖേദമുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സരീഫ് പറഞ്ഞു. എന്നാല്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് പ്രതികരിച്ചു.

ട്രംപ് അവസരം മുതലെടുക്കുന്നു

ട്രംപ് അവസരം മുതലെടുക്കുന്നു

167 യാത്രക്കാരടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല. 82 ഇറാന്‍ സ്വദേശികളും 57 കാനഡക്കാരും 11 ഉക്രൈന്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു. ഉക്രൈന്‍ വിമാനക്കമ്പനിയുടെ നിയന്ത്രണത്തിലുള്ളതായിരുന്നു വിമാനം. ഈ സംഭവത്തില്‍ സൈന്യത്തിന്റെ പങ്ക് വ്യക്തമായതോടെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റും പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

കേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കുംകേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കും

English summary
Iran plane crash: UK ambassador arrested in Tehran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X