കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ വിമാനം തകര്‍ന്ന് 40 പേര്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനിലെ ചെറു യാത്രാ വിമാനം തകര്‍ന്ന് നാല്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിന് അടുത്താണ് വിമാനം തകര്‍ന്നുവീണത്. മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപം ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്. ആഗസ്റ്റ്10 ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

ടെഹ്റാറില് നിന്ന് തബാസിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇറാനിയന്‍ വിമാനക്കമ്പനിയായ സെപാഹന്‍ എയറിന്റെ ഇറാന്‍ 140 ജെറ്റ് വിമാനമാണിതെന്നാണ് വിവരം. ഹ്രസ്വദൂര യാത്രകള്‍ക്കുപയോഗിക്കുന്ന വിമാനമാണിത്.

Iran Flight

വിമാനത്തില്‍ ഏഴ് കുട്ടികളടക്കം 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ 42 പേര്‍ മാത്രാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകട്ടിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 52 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് ഇറാന്‍ 140 ജെറ്റ്.

തുടര്‍ച്ചയായ വിമാനനാപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് ഇറാന്‍. പഴയ വിമാനങ്ങളും മോശം പരിചരണവുമാണ് പലപ്പോഴും വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്നത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് വാങ്ങിയ വിമാനങ്ങളാണ് ഇപ്പോഴും ഇറാനില്‍ ഉപയോഗിക്കുന്നത്.

2011 ജനുവരിയിലാണ് ഇറാനില്‍ അവസാനമായി വിമാനാപകടം ഉണ്ടായത്. അന്ന് എമര്‍ജന്‍സി ലാന്‍ഡിങിന് ശ്രമിച്ച എയര്‍ ബോയിങ് 727 വിമാനം തകര്‍ന്ന് 77 പേരാണ് കൊല്ലപ്പെട്ടത്.

ഈ വര്‍ഷം തുടര്‍ച്ചയായി നാല് വിമാനാപകടങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ആദ്യം മലേഷ്യന്‍ വിമാനം കാണാതി. പിന്നീട് തായ്‌ലന്റില്‍ ഒരു വിമാനാപകടം, അതിന് ശേഷം വീണ്ടും ഒരു മലേഷ്യന്‍ വിമാനം. അതിന് ശേഷം ഒരപു അള്‍ജീരിയിന്‍ വിമാനം. ഇപ്പോഴിതാ ഇറാനിലെ ഒരു യാത്രാ വിമാനം കൂടി.

English summary
More than 40 people, including several children, died when a small passengers plane crashed near the Iranian capital Tehran, state media report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X