കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ വിമാനം റണ്‍വെ കടന്ന് നടുറോഡിലെത്തി; 150 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനില്‍ യാത്രാ വിമാനം റണ്‍വെ കടന്ന് നടുറോഡിലെത്തി. 150 യാത്രക്കാരുമായി എത്തിയ വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തെക്കന്‍ ഇറാന്‍ നഗരമായ മഹ്ഷഹറിലാണ് സംഭവം. വിമാനം ഇറങ്ങുമ്പോള്‍ ഗിയറില്‍ വന്ന തകരാറാണ് റണ്‍വെ കടന്ന് പോകാന്‍ കാരണം. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ല. പ്രാദേശിക സമയം രാവിലെ 9.30നാണ് വിമാനം റോഡിലേക്ക് എത്തിയത്.

Iran

സംഭവത്തെ കുറിച്ച് വ്യോമയാന വിഭാഗം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. റോഡിലുണ്ടായിരുന്ന ആളുകളും യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ സഹായിച്ചു. വാഹനങ്ങളും ആളുകളും തിങ്ങിനിറഞ്ഞ റോഡിലേക്കാണ് വിമാനം എത്തിയത്.

അതേസമയം, പൈലറ്റിന് പറ്റിയ പിഴവാണ് വിമാനം റണ്‍വെ വിടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസ്പിയന്‍ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്‌ഡോണല്‍ ഡഗ്ലസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം.

പാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തിപാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തി

വിമാനത്തിന്റെ പിന്‍ചക്രം തകര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ മിക്ക വിമാനങ്ങളും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. അമേരിക്കന്‍ ഉപരോധം മൂലം പുതിയ വിമാനം വാങ്ങുന്നതിനോ അറ്റക്കുറ്റ പണികള്‍ നടത്തുന്നതിനോ സാധിക്കുന്നില്ല. ഉക്രൈന്‍ വിമാനം ഇറാന്‍ സൈന്യംവെടിവച്ചിട്ടതിനെ ചൊല്ലിയുള്ള വിവാദം ഇതുവരെ നിലച്ചിട്ടില്ല. അതിനിടെയാണ് പുതിയ സംഭവം.

വാക്ക് പാലിക്കും; അല്ലെങ്കില്‍ എന്റെ ചെവി പിടിച്ചു വലിച്ചോളൂ, ദില്ലിക്കാര്‍ക്ക് അമിത്ഷായുടെ വാഗ്ദാനംവാക്ക് പാലിക്കും; അല്ലെങ്കില്‍ എന്റെ ചെവി പിടിച്ചു വലിച്ചോളൂ, ദില്ലിക്കാര്‍ക്ക് അമിത്ഷായുടെ വാഗ്ദാനം

English summary
Iran plane skids onto street; passengers safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X