കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുമായി ചര്‍ച്ചയ്ക്ക് സ്വിറ്റ്‌സര്‍ലന്റ്.... സമാധാന ശ്രമങ്ങള്‍ക്കിടെയും ഇറാന്റെ പ്രകോപനം!!

Google Oneindia Malayalam News

തെഹറാന്‍: ഇറാന്‍ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രധാന ശത്രുക്കളായ അമേരിക്കയുടെ ഉപരോധം സാമ്പത്തിക മേഖലയെ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. ഹസന്‍ റൂഹാനിക്കെതിരെ ഇറാനിലെ തെരുവുകളില്‍ വമ്പന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതിനേക്കാളൊക്കെ റൂഹാനിയെ ആശങ്കപ്പെടുത്തുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ ശത്രുതയാണ്. ഒരേസമയം അവരെ പ്രകോപിപ്പിച്ചും എന്നാല്‍ സൗഹൃദം സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചാണ് ഇറാന്റെ പോക്ക്.

ഇപ്പോള്‍ ഒരേസമയം സൈനികാഭ്യാസവും അതോടൊപ്പം ചര്‍ച്ചയും ആവാമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ മൂന്നാം കക്ഷി ഈ തര്‍ക്കത്തില്‍ ഇടപെടുമെന്ന് സൂചനയുണ്ടായിരുന്നു. പാകിസ്താനിയിരിക്കും ഇതിന് നേതൃത്വം നല്‍കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് സൂചനകള്‍. യൂറോപ്പ്യന്‍ രാജ്യങ്ങളാണ് ഇതിനായി രംഗത്തിറങ്ങുന്നത്.

വാര്‍ഗെയിംസ്

വാര്‍ഗെയിംസ്

ഗള്‍ഫ് രാജ്യങ്ങളെ പ്രകോപിതരാക്കാന്‍ ഇറാന്‍ പുതിയ നീക്കങ്ങളാണ് ആദ്യം നടത്തിയത്. ഗള്‍ഫ് മേഖലയില്‍ വാര്‍ ഗെയിംസ് നടത്തുമെന്നാണ് ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നീക്കം. അതേസമയം എല്ലാവര്‍ഷവും നടത്താറുള്ള നാവികാഭ്യാസം നേരത്തെ നടത്താനാണ് ഇത്തവണ ഇറാന്റെ തീരുമാനം. ഇതും ഗള്‍ഫ് മേഖലയിലാണ് നടത്തുന്നത്.

നയതന്ത്ര ചര്‍ച്ച

നയതന്ത്ര ചര്‍ച്ച

അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് നേരത്തെ തന്നെ ഇറാന്‍ തുറന്നുപ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താമെന്നാണ് ഇറാന്റെ നിലപാട്. ഇതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ എംബസി തുറക്കാനുള്ള തീരുമാനത്തിലാണ് ഇറാന്‍. സൗദിയുമായിട്ടാണ് ഇറാന് ഏറ്റവുമധികം പ്രശ്‌നങ്ങളുള്ളത്. ഹൂത്തികളെ ഇറാന്‍ സഹായിക്കുന്നുവെന്നാണ് സൗദിയുടെ ആരോപണം. ഇപ്പോഴുള്ള പ്രശ്‌നം ഇതിലൂടെ പരിഹരിക്കാമെന്നും ഇറാന്‍ കരുതുന്നു.

വിട്ടുവീഴ്ച്ചയ്ക്ക് തയ്യാര്‍

വിട്ടുവീഴ്ച്ചയ്ക്ക് തയ്യാര്‍

ഇറാന്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ബഹറം ഖാസിമി അറിയിച്ചിട്ടുണ്ട്. ഇപ്പോഴുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട് സംസാരിച്ച് പരിഹാരം കാണാമെന്നും റൂഹാനി പറയുന്നു. തന്റെ സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയില്ലാതെ ഇനി മുന്നോട്ട് പോകാനാവില്ലെന്നും റൂഹാനിക്ക് മനസിലായിട്ടുണ്ട്.

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇടപെടും

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇടപെടും

സൗദിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മൂന്നാമതൊരു രാജ്യം ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇത്തരമൊരു നീക്കം ഗുണകരമാണെന്നും ഖാസിമി പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ വരുന്നത് സൗദിയില്‍ നിന്നാണ്. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. സൗദിയുമായി സംസാരിക്കാന്‍ സ്വിറ്റ്‌സര്‍ലന്റാണ് മുന്‍കൈയ്യെടുക്കുന്നത്. ബേണില്‍ എട്ടുമാസം മുമ്പ് ഉണ്ടാക്കിയ ഉടമ്പടി പ്രകാരമായിരിക്കും ചര്‍ച്ച.

അറബ് കോണ്‍ഫറന്‍സ്

അറബ് കോണ്‍ഫറന്‍സ്

അറബ് കോണ്‍ഫറന്‍സില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സൗദി തീവ്രവാദത്തെ നേരിടുന്നത് പോലെ നേരിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സൗദിയുടെ സഹായം തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി ഇതിനെ പൂര്‍ണായും പിന്തുണയ്ക്കും. അങ്ങനെയെങ്കില്‍ ഇറാനെതിരെ നടപടിക്ക് സൗദി തയ്യാറാവുമോ എന്നാണ് ചോദ്യം. ഹൂത്തികളെ തീവ്രവാദികളായിട്ടാണ് സൗദി കാണുന്നത്. ഇവരെ ഇറാന്‍ സഹായിക്കുന്നുണ്ടെന്നാണ് സൗദിയുടെ ആരോപണം. അങ്ങനെ വരുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാനും സാധ്യതയുണ്ട്.

യുഎസിന്റെ ഉപരോധം

യുഎസിന്റെ ഉപരോധം

ഗള്‍ഫ് രാജ്യങ്ങളുമായി സമാധാനത്തിന്റെ വഴി ഇറാന്‍ ആഗ്രഹിക്കുന്നതിന് പ്രധാന കാരണം അമേരിക്കയാണ്. ട്രംപ് ഏര്‍പ്പെടുത്തുന്ന ഉപരോധം അടുത്ത ദിവസം തന്നെ ഇറാനെ വരിഞ്ഞുമുറുക്കും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളെ ഇറാന് കൂടുതല്‍ ആശ്രയിക്കേണ്ടി വരും. അതേസമയം ട്രംപ് ഇറാനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണം യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന എന്നിവരുടെ പിന്തുണയും ഇറാനുണ്ട്. അമേരിക്കയുടെ പിന്തുണയില്ലെങ്കിലും ഇവര്‍ സഹായിച്ചാല്‍ ഇറാന് നല്ല രീതിയില്‍ മുന്നോട്ട് പോകാനാവും.

യൂറോപ്പില്‍ തീവ്രവാദം

യൂറോപ്പില്‍ തീവ്രവാദം

യൂറോപ്പ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളെ പരമാവധി ഇറാനില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളും ട്രംപ് നടത്തുന്നുണ്ട്. യൂറോപ്പിലെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ സഹായം ലഭിച്ചവരാണെന്ന് ട്രംപ് ആരോപിക്കുന്നു. ഇറാനിയന്‍ അധികൃതര്‍ക്ക് സ്വന്തം രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കണമെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദം. യൂറോപ്പ്യന്‍ രാജ്യങ്ങളിലുള്ള തങ്ങളുടെ ശത്രുക്കളെ രഹസ്യസേനയെ വച്ച് ഇറാന്‍ വധിക്കുകയാണെന്ന് യുഎസ് പറയുന്നു. എന്നാല്‍ ഇതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല.

പാകിസ്താന്റെ സഹായം

പാകിസ്താന്റെ സഹായം

സൗദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്നായിരുന്നു പാകിസ്താന്റെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പല കാര്യങ്ങളിലും പാകിസ്താന്‍ നിര്‍ണായക സ്ഥാനമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ അതുകൊണ്ട് തന്നെ ഇടപെടാന്‍ തയ്യാറാണെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. അതേസമയം പാകിസ്താന്റെ സമാധാനശ്രമങ്ങള്‍ക്ക് ഇറാന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പാകിസ്താനിലെ ഇറാനിയന്‍ അംബാസഡര്‍ മെഹ്ദി ഹനാര്‍ദുസ്ത് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ ഹര്‍ജി എഎംഎംഎ പിന്‍വലിച്ചു.... തിരിച്ചടി കിട്ടിയപ്പോള്‍ പാഠം പഠിച്ചു!!നടി ആക്രമിക്കപ്പെട്ട കേസിലെ ഹര്‍ജി എഎംഎംഎ പിന്‍വലിച്ചു.... തിരിച്ചടി കിട്ടിയപ്പോള്‍ പാഠം പഠിച്ചു!!

മാറി നില്‍ക്ക് ... മുഖ്യമന്ത്രി വീണ്ടും ചൂടായി, മൈക്ക് തട്ടിയതിന് സംസാരിക്കാതെ മടങ്ങിമാറി നില്‍ക്ക് ... മുഖ്യമന്ത്രി വീണ്ടും ചൂടായി, മൈക്ക് തട്ടിയതിന് സംസാരിക്കാതെ മടങ്ങി

English summary
Iran plans to open interests office in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X