ഖമേനിയുടെ ഒറ്റ വാക്ക്... തിരിച്ചടിക്കൊരുങ്ങി ഇറാന്‍; മിഡില്‍ ഈസ്റ്റ് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക്?
ടെഹ്‌റാന്‍: ഇസ്രായേലിന്റെ ആക്രമണത്തിന് ഇറാന്‍ തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങുന്നതായി സൂചന. ടെഹ്‌റാനില്‍ ശനിയാഴ്ച നടത്തിയ ആക്രമണങ്ങള്‍ ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തന്ത്രപ്രധാന മേഖലകളില്‍ ആണ് ഇസ്രായേല്‍ സ്‌ഫോടനം നടത്തിയത് എന്നാണ് വിവരം. ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപത്ത് വരെ സ്‌ഫോടനമുണ്ടായി. എന്നാല്‍ ഇത് തങ്ങളുടെ സൈനിക അഭ്യാസത്തിന്റെ ഭാഗമാണ് എന്നാണ് ഇറാന്‍ ആദ്യം പ്രതികരിച്ചത്.
എങ്കിലും തിരിച്ചടിക്ക് സജ്ജമാകുകയാണ് ഇറാന്‍ എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയുടെയും ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയുടെയും കൊലപാതകങ്ങള്‍ക്ക് പ്രതികാരമായി ഈ മാസം ആദ്യം ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് ഇസ്രായേല്‍ നടത്തിയത് എന്നാണ് വിവരം.

അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇറാന്‍ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാനും ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടി നല്‍കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലിന്റെ ആക്രമണത്തിന്റെ തീവ്രത അനുസരിച്ച് യുദ്ധത്തിന് ഒരുങ്ങണം എന്നായിരുന്നു ഖമേനി സൈന്യത്തോട് പറഞ്ഞിരുന്നത്. ഇന്നത്തെ ആക്രമണത്തോടെ ഖമേനിയുടെ നിര്‍ദേശ പ്രകാരം ഇറാന്‍ തിരിച്ചടിക്കാനാണ് സാധ്യത എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ തങ്ങളുടെ എണ്ണ, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളോ ആണവ കേന്ദ്രങ്ങളോ ആക്രമിക്കുകയോ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കുകയോ ചെയ്താല്‍ തിരിച്ചടിക്കും എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍, ഇസ്രായേല്‍ തങ്ങളുടെ ആക്രമണങ്ങളെ ഏതാനും സൈനിക താവളങ്ങളിലോ മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന വെയര്‍ഹൗസുകളിലോ മാത്രമായി പരിമിതപ്പെടുത്തിയാല്‍ അത് സംഭവിക്കില്ല എന്നം ഖമേനി വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്റെ ആക്രമണം രൂക്ഷമാണെങ്കില്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് 1000 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടും.
പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയും ഹോര്‍മുസ് കടലിടുക്കിലൂടെയും സഞ്ചരിക്കുന്ന ആഗോള ഊര്‍ജ വിതരണത്തെയും ഷിപ്പിംഗിനെയും തടസ്സപ്പെടുത്തുന്നതും ഇറാന്റെ പരിഗണനയിലുണ്ട്. ഹിസ്ബുള്ളയും ഹൂതികളും ഉള്‍പ്പെടെ മേഖലയിലെ ഇറാന്റെ പ്രോക്‌സികളും ഇസ്രായേലിനെതിരായ ആക്രമണം വര്‍ധിപ്പിച്ചേക്കാനാണ് സാധ്യത. ഇന്നത്തെ ആക്രമണത്തിന്റെ തീവ്രത വ്യക്തമായതിന് ശേഷമായിരിക്കും ഇറാന്‍ ഇത് സംബന്ധിച്ച നടപടികളിലേക്ക് കടക്കുക.
നേരത്തെ ഇസ്രായേല്‍ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതുപോലുള്ള രഹസ്യ ഓപ്പറേഷനും ഇസ്രായേലിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ ഇറാന്റെ എണ്ണയ്ക്കോ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെയുള്ള ഏതൊരു ആക്രമണവും യുദ്ധം വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഇതിനെ എതിര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications