കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദം അതിരുകടക്കുന്നു.... ഇമ്രാന്‍ ഖാനെ നേരിട്ട് വിളിച്ച് ഹസന്‍ റൂഹാനി!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ പാകിസ്താന്‍ ബന്ധം സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കുന്നതിനിടെ പാകിസ്താന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്. ഇത്തവണ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നേരിട്ട് വിളിച്ചിരിക്കുകയാണ്. ഇറാനില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങള്‍ എല്ലാം പാകിസ്താനില്‍ നിന്നുള്ള തീവ്രവാദ സംഘടനകള്‍ നടത്തിയതാണെന്ന് റൂഹാനി പറഞ്ഞു. ഇമ്രാന്‍ ഖാനെ ഫോണിലാണ് റൂഹാനി ബന്ധപ്പെട്ടത്.

1

അടുത്ത കാലത്തായി നിരവധി തീവ്രവാദ ആക്രമണങ്ങളാണ് ഇറാനില്‍ നടക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പാകിസ്താന്‍ മണ്ണില്‍ സ്ഥിതി ചെയ്യുന്ന തീവ്രവാദികളാണ് ഇത് നടത്തുന്നത്. ഇവരുടെ സാന്നിധ്യം ഇറാനോ പാകിസ്താനോ മേഖലയ്‌ക്കോ ഒട്ടും നല്ലതല്ല. പാകിസ്താന്‍ സൈന്യവുമായും സര്‍ക്കാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറാന്‍ തയ്യാറാണെന്നും, എന്നാല്‍ തീവ്രവാദ കേന്ദ്രങ്ങ ള്‍ക്കെതിരെ പാകിസ്താന്‍ എത്രയും പെട്ടെന്ന് തന്നെ നടപടിയെടുക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഉല്‍ അദ്ല്‍ നടത്തിയ ഭീകരാക്രമണത്തില്‍ 27 ഇറാനിയന്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ്‌സ് കൊല്ലപ്പെട്ടിരുന്നു. പുല്‍വാമ ഭീകരാക്രമണം നടക്കുന്നതിന് ഒരുദിവസം മുമ്പാണ് ഈ ആക്രമണം നടന്നത്. പാകിസ്താനില്‍ നിന്നുള്ള ചാവേറാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. അതേസമയം ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ പാകിസ്താനില്‍ ഇനിയും തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധ്ം മോശമാവുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇമ്രാന്‍ ഖാന്‍ ഇറാനിലോ പ്രത്യേകിച്ച് ഏതെങ്കിലും അയല്‍രാജ്യങ്ങളിലോ ഭീകര പ്രവര്‍ത്തനങ്ങളോ തീവ്രവാദി ആക്രമണങ്ങളോ നടത്താന്‍ പാകിസ്താന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ സഹായത്തോടെ കൂടുതല്‍ പോരാട്ടത്തിനാണ് പാകിസ്താന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും തീവ്രവാദത്തിനെതിരെ നടപടിയെടുക്കാന്‍ പാകിസ്താനെ നിര്‍ബന്ധിക്കുന്നുണ്ട്.

യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍

English summary
iran president calls imran khan and warns pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X