ഇറാന്‍ പ്രസിഡന്റ് 'ചുറ്റിക്കറങ്ങേണ്ട' എന്ന് യുഎസ്; ന്യൂയോര്‍ക്കില്‍ കടുത്ത നിയന്ത്രണം, യാത്ര ഇതുവഴി മാത്രം

യുഎന്‍ ജനറല്‍ അസംബ്ലി ന്യൂയോര്‍ക്കില്‍ തുടങ്ങിയതിനാല്‍ ലോക നേതാക്കള്‍ അമേരിക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ യുഎന്‍ പൊതുസഭയില്‍ ബുധനാഴ്ചയാണ് സംസാരിക്കുക. അമേരിക്കക്കും ഇസ്രായേലിനും കടുത്ത വിമര്‍ശനം അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

ഇറാനില്‍ നിന്നുള്ള സംഘം ന്യൂയോര്‍ക്കിലെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഉള്‍പ്പെടെയുള്ളവര്‍ വാഹനം ഇറങ്ങുന്നതിന്റെ വീഡിയോ ഇതിനകം പുറത്തുവന്നു. അതേസമയം, ന്യൂയോര്‍ക്കിലെത്തുന്ന ഇറാന്‍ സംഘത്തിന് കടുത്ത നിയന്ത്രണമാണ് അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.

iran president restriction in new york-

ഇറാന്‍ പ്രസിഡന്റിന് ന്യൂയോര്‍ക്കില്‍ എല്ലായിടത്തും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് മാന്‍ഹട്ടനിലെ ഹോട്ടലിലേക്കും അവിടെ നിന്ന് യുഎന്‍ ആസ്ഥാനത്തേക്കും മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുക. മറ്റ് എവിടെയെങ്കിലും സന്ദര്‍ശിക്കണം എങ്കില്‍ മുന്‍കൂര്‍ അനുമതി വേണം എന്നാണ് നിര്‍ദേശം. അതായത്, യുഎന്‍ പൊതുസഭയിലെ പ്രസംഗ ശേഷം ഇറാന്റെ പ്രസിഡന്റ് ഉടന്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

യുഎന്‍ പൊതുസഭയുടെ ആസ്ഥാനം ന്യൂയോര്‍ക്ക് ആയതിനാല്‍ ഇവിടേക്ക് എല്ലാ രാജ്യങ്ങളുടെയും തലവന്മാര്‍ക്കും പ്രതിനിധികള്‍ക്കും വരാന്‍ അമേരിക്ക സൗകര്യം ചെയ്യണം എന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് ലംഘിച്ച് അമേരിക്ക വിസ നിഷേധിച്ച സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇത്തവണ ഇറാനില്‍ നിന്ന് പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും അനുമതി നല്‍കിയ അമേരിക്ക, സംഘത്തിലെ എല്ലാവര്‍ക്കും വിസ അനുവദിച്ചില്ലെന്ന് ഇറാന്‍ പറയുന്നു.

2024 മുതല്‍ ഇറാനില്‍ നിന്നുള്ള സംഘം ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ അമേരിക്ക കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. വിമാനത്താവളം, മില്ലേനിയം ഹില്‍ട്ടണ്‍ ഹോട്ടല്‍, യുഎന്‍ ആസ്ഥാനം എന്നിവയ്ക്കിടയില്‍ യാത്ര ചെയ്യാനാണ് അനുമതി നല്‍കാറുള്ളത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ നിലപാട് തന്നെയാണ് ഇത്തവണയും അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഇറാന്‍ സംഘത്തിലുള്ളവര്‍ക്ക് ന്യൂയോര്‍ക്കില്‍ ഷോപ്പിങ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം അനുമതി നിഷേധിച്ചിരുന്നു. ഈ നിയന്ത്രണം ഇത്തവണയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം അമേരിക്കയും ഇസ്രായേലും 12 ദിവസം ഇറാനില്‍ ബോംബാക്രമണം നടത്തിയ വേളയില്‍ ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. തൊട്ടുപിന്നാലെയായിരുന്നു ഇറാന്‍ പ്രസിഡന്റ് ന്യൂയോര്‍ക്കില്‍ യുഎന്‍ പരിപാടിക്ക് എത്തിയത്. ഈ വര്‍ഷം ഏഴ് മാസത്തോളമായി യുദ്ധം തുടരുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഓരോ വരികളും ശ്രദ്ധിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma