കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ബന്ധത്തില്‍ യുഎഇക്ക് മുന്നറിയുപ്പുമായി ഇറാന്‍; ഇത് വലിയ പിഴവ്, കരുതി ഇരുന്നോളൂ

Google Oneindia Malayalam News

വാഷിങ്ടണ്‍: മധ്യപൂര്‍വദേശത്ത് ഇറാന്‍ പൊതു ശത്രുവായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎഇയും ഇസ്രായേലും തമ്മില്‍ സമാധാന ഉടമ്പടിക്ക് ധാരണയായിരിക്കുന്നത്. അതിനാല്‍ തന്നെ കരാറിനെതിരെ നിശിതമായ വിമര്‍ശനമാണ് ഇറാന്‍ നടത്തി വരുന്നത്. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും മേഖലയിലെ എറ്റവും വലിയ ഭീഷണിയായി കാണുന്നത് ഇറാന്‍റെ വര്‍ധിച്ചു വരുന്ന സ്വാധീനമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും യുഎഇയുടെ പാത പിന്തുടര്‍ന്ന് ഇസ്രായേലുമായി ബന്ധത്തിലേര്‍പ്പെട്ടാല്‍ ഇറാന് അത് കടുത്തു തിരിച്ചടിയാവും. അതിനാല്‍ തന്നെയാണ് കരാറിനെതിരെ ഇറാന്‍ വിമര്‍ശനം ശക്തമാക്കുന്നത്.

പിന്നില്‍ നിന്നും കുത്തി

പിന്നില്‍ നിന്നും കുത്തി

യുഎഇ മുംസ്ലിങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു കാരാര്‍ സംബന്ധിച്ച് ഇറാന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. യുഎഇയും ഇസ്രയേലും തമ്മിലുളള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനെ നാണക്കേടെന്നും അപകടം പിടിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ ഇറാന്‍ വിശേഷിപ്പിച്ചു. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇസ്രായേലിനെ ഇടപെടാന്‍ അനുവദിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ഇറാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

ഹസ്സന്‍ റൂഹാനി

ഹസ്സന്‍ റൂഹാനി

ഇതിന് പിന്നാലെ ഇന്ന് വീണ്ടും വിഷത്തില്‍ പ്രതികരിച്ച ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി യുഎഇക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധിത്തിന് ധാരണയായതിലൂടെ യുഎഇ ചെയ്തത് വലിയ പിഴവാണെന്നായിരുന്നു ഹസ്സന്‍ റൂഹാനി അഭിപ്രായപ്പെട്ടത്.

വലിയൊരു തെറ്റ്

വലിയൊരു തെറ്റ്

'അവര്‍ (യുഎഇ) കരുതലോടെയിരിക്കുന്നതാണ് നല്ലത്. വലിയൊരു തെറ്റാണ് അവര്‍ ചെയ്തിരിക്കുന്നത്. തികച്ചു വഞ്ചനാപരമായ പ്രവൃത്തി. അവരത് മനസ്സിലാക്കുകയും ഈ തെറ്റായ മാര്‍ഗ്ഗം ഉപേക്ഷിക്കുകയും ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'- ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി പറഞ്ഞു.

ട്രംപിന്‍റെ വിജയം

ട്രംപിന്‍റെ വിജയം

നവംബര്‍ മാസത്തില്‍ അമേരിക്കിയില്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടന്നതെന്നും റൂഹാനി അരോപിച്ചു. വാഷിംഗ്ടണില്‍ വെച്ച് യുഎഇ-ഇസ്രഈല്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണെന്നും റൂഹാനി പറഞ്ഞു.

റെവല്യൂഷണറി ഗാര്‍ഡും

റെവല്യൂഷണറി ഗാര്‍ഡും

എന്തു കൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടന്നത്? ഇതൊരു തെറ്റായ കരാറാല്ലെങ്കില്‍ എന്തിനാണ് മൂന്നാമതൊരു രാജ്യത്ത് വെച്ച് പ്രഖ്യാപനം നടന്നത്? അപ്പോള്‍ തീര്‍ച്ചയായും വാഷിംഗ്ടണിലെ ഒരു ജെന്റില്‍മാന് വോട്ടുകള്‍ നേടാനാവും ഇത്തരമൊരും നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡും നേരത്തെ കരാറിനെ വിമര്‍ശിച്ച് രംഗത്തെതിയിരുന്നു

തുര്‍ക്കിയും

തുര്‍ക്കിയും

അതേസമയം, ഇസ്രായേലുമായുള്ള കരാറിനെ തുടര്‍ന്ന് യുഎഇയും തുര്‍ക്കിയും തമ്മിലുള്ള ബന്ധവും കൂടുതല്‍ വഷളാവാനുള്ള സാധ്യതയാണ് കാണുന്നത്. യുഎഇയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരിക്കുന്നത്.

സഹിക്കാവുന്ന നടപടിയല്ല

സഹിക്കാവുന്ന നടപടിയല്ല

പാലസ്തീന്‍ ജനതയ്ക്കെതിരായ യുഎഇയുടെ ഈ നീക്കം സഹിക്കാവുന്ന നടപടിയല്ല. പലസ്തീന്‍ യുഎഇയിലെ എംബസി അടക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. അതേ കാര്യം ഇപ്പോള്‍ ഞങ്ങള്‍ക്കും സാധുതയുള്ളതാണെന്നും എര്‍ദോഗാന്‍ പറഞ്ഞു. യുഎഇ നീക്കത്തില്‍ പ്രതിഷേധിച്ച് അവിടെയുള്ള തങ്ങളുടെ അംബാസിഡറെ പലസ്തീന്‍ കഴിഞ്ഞ ദിവസം തിരികെ വിളിച്ചിരുന്നു.

ചരിത്രം മാപ്പു തരില്ല

ചരിത്രം മാപ്പു തരില്ല

ഇസ്രായേലുമായുള്ള യുഎഇയുടെ ഈ നീക്കത്തിന് ചരിത്രം മാപ്പു തരില്ലെന്നായിരുന്നു തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. യുഎഇ പലസ്തീന്‍ ജനതയെ വഞ്ചിച്ചെന്നും തുര്‍ക്കി കുറ്റപ്പെടുത്തി. 'യുഎഇയുടെ ഈ കപട സ്വഭാവത്തെ ചരിത്രവും ഗള്‍ഫ് മേഖലയിലെ ജനങ്ങളുടെ മനസാക്ഷിയും ഒരിക്കലും മറക്കുകയോ മാപ്പു നല്‍കുകയോ ഇല്ല. സങ്കുചിതമായ താല്‍പര്യങ്ങള്‍ക്കായി പാലസ്തീന്‍ ജനതയെ യുഎഇ വഞ്ചിച്ചു' തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു. അറബ് ലീഗിന്റെ 2002 ലെ അറബ് സമാധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നടപടി ആശങ്കാ ജനകമാണെന്നും തുര്‍ക്കി അഭിപ്രായപ്പെട്ടിരുന്നു.

യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍

English summary
iran president hassan rouhani about uae-israel deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X