ട്രംപ് ഭ്രാന്തനെന്ന് ഇറാന് പ്രസിഡന്റ്; സദ്ദാം ഹുസൈന്റെ ഗതി വരുമെന്നും മുന്നറിയിപ്പ്
ടെഹ്റാന്: അമേരിക്കയും ഇറാനും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ രൂക്ഷമായത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെയാണ്. 2015ല്‍ ഒബാമ ഭരണകൂടം ഇറാനുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു. മാത്രമല്ല, ഇറാനെതിരെ എല്ലാ ഉപരോധങ്ങളും പുനസ്ഥാപിച്ചു. കൂടാതെ മറ്റു രാജ്യങ്ങളെ ഇറാനെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടാമൂഴം തേടിയ ട്രംപ് പക്ഷേ തോറ്റു. തോല്‍വി സമ്മതിക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും പാളി. ഏറ്റവും ഒടുവില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ട്രംപ് അടുത്ത മാസം 20ന് ഔദ്യോഗികമായി സ്ഥാനമൊഴിയുകയാണ്. ജോ ബൈഡന് അധികാരമേല്‍ക്കുകയും ചെയ്യും.

ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ് അദ്ദേഹം ഇറാനെ ആക്രമിക്കാന്‍ നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക മുങ്ങിക്കപ്പലുകള്‍ ഇറാന് അതിര്‍ത്തിയിലേക്കും ഗള്‍ഫിലേക്കും നീങ്ങിയിരിക്കുന്നു എന്ന വിവരങ്ങളും വന്നത്. എന്തു സംഭവിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ ജനുവരി മൂന്നിനാണ്. വരുന്ന ജനുവരി മൂന്നിന് ഇറാന് ശക്തമായി തിരിച്ചടിക്കാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.
ഇതിനിടെയാണ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി രംഗത്തുവന്നിരിക്കുന്നു എന്ന വിവരം. താരതമ്യേന മിതവാദിയായി അറിയപ്പെടുന്ന ഇറാന് പ്രസിഡന്റാണ് റൂഹാനി. ട്രംപ് ഭ്രാന്തനാണെന്നും ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ വിധിയായിരിക്കും ട്രംപിനുമുണ്ടാകുക എന്നും റൂഹാനി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. സദ്ദാമും ട്രംപും ഇറാനുമേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും റൂഹാനി പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കുന്നു.
-
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications