കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ഭ്രാന്തനെന്ന് ഇറാന്‍ പ്രസിഡന്റ്; സദ്ദാം ഹുസൈന്റെ ഗതി വരുമെന്നും മുന്നറിയിപ്പ്

Google Oneindia Malayalam News

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ രൂക്ഷമായത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെയാണ്. 2015ല്‍ ഒബാമ ഭരണകൂടം ഇറാനുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് ട്രംപ് പിന്‍മാറിയിരുന്നു. മാത്രമല്ല, ഇറാനെതിരെ എല്ലാ ഉപരോധങ്ങളും പുനസ്ഥാപിച്ചു. കൂടാതെ മറ്റു രാജ്യങ്ങളെ ഇറാനെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടാമൂഴം തേടിയ ട്രംപ് പക്ഷേ തോറ്റു. തോല്‍വി സമ്മതിക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും പാളി. ഏറ്റവും ഒടുവില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ട്രംപ് അടുത്ത മാസം 20ന് ഔദ്യോഗികമായി സ്ഥാനമൊഴിയുകയാണ്. ജോ ബൈഡന്‍ അധികാരമേല്‍ക്കുകയും ചെയ്യും.

h

ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ് അദ്ദേഹം ഇറാനെ ആക്രമിക്കാന്‍ നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക മുങ്ങിക്കപ്പലുകള്‍ ഇറാന്‍ അതിര്‍ത്തിയിലേക്കും ഗള്‍ഫിലേക്കും നീങ്ങിയിരിക്കുന്നു എന്ന വിവരങ്ങളും വന്നത്. എന്തു സംഭവിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ ജനുവരി മൂന്നിനാണ്. വരുന്ന ജനുവരി മൂന്നിന് ഇറാന്‍ ശക്തമായി തിരിച്ചടിക്കാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

കോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചുകോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചു

ഇതിനിടെയാണ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്തുവന്നിരിക്കുന്നു എന്ന വിവരം. താരതമ്യേന മിതവാദിയായി അറിയപ്പെടുന്ന ഇറാന്‍ പ്രസിഡന്റാണ് റൂഹാനി. ട്രംപ് ഭ്രാന്തനാണെന്നും ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ വിധിയായിരിക്കും ട്രംപിനുമുണ്ടാകുക എന്നും റൂഹാനി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. സദ്ദാമും ട്രംപും ഇറാനുമേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും റൂഹാനി പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കുന്നു.

English summary
Iran president Hassan Rouhani says 'madman' Trump faces similar fate to Former Iraq Ruler Saddam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X