കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചെയ്തത് ഒരു ഭരണകൂടമാണ്...സൗദിക്കെതിരെ ഒളിയമ്പുമായി റൂഹാനി, പ്രതികാരം ചെയ്യും!!

Google Oneindia Malayalam News

തെഹറാന്‍: ഇറാനിയന്‍ കപ്പല്‍ സബിതിക്കെതിരെയുള്ള ആക്രമണത്തില്‍ കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് ഹസന്‍ റൂഹാനി. ആര് ചെയ്താലും അവരോട് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം സൗദി അറേബ്യയുമായിട്ടാണ് റൂഹാനി പടയൊരുക്കം നടത്താന്‍ ഒരുങ്ങുന്നുവെന്ന സൂചനയാണിത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സമാധാന ചര്‍ച്ചയും ഇതോടെ ചീറ്റും.

സൗദി രണ്ട് വശത്ത് കൂടി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ഇറാന്‍ പ്രകോപനം ആരംഭിച്ചിരിക്കുന്നത്. യെമനില്‍ ഹൂത്തികളുമായി ചര്‍ച്ചയാണ് സൗദി നടത്തുന്നത്. ഇറാന്‍ സമാധാന വഴിയിലേക്ക് എത്തിയാല്‍, ഹൂത്തികള്‍ക്കുള്ള സഹായവും അവസാനിപ്പിക്കുമെന്നാണ് സൗദിയുടെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ആധുനിക ആയുധങ്ങള്‍ നിര്‍മിക്കാന്‍ പറഞ്ഞത് യുദ്ധത്തിന്റെ സൂചനയാണെന്ന് വിലയിരുത്തലുണ്ട്.

ഒരു വര്‍ഷത്തിന് ശേഷം

ഒരു വര്‍ഷത്തിന് ശേഷം

ഹസന്‍ റൂഹാനി ഒരു വര്‍ഷത്തിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സബിതിയെ ആക്രമിച്ചത് അത്രത്തോളം ഗൗരവമേറിയതാണെന്ന് അദ്ദേഹത്തിന്റെ വരവ് തന്നെ സൂചിപ്പിക്കുന്നു. ഇറാനിയന്‍ ടാങ്കറിനെതിരെയുള്ള ആക്രമണത്തിലെ കാരണക്കാരെ എന്ത് വന്നാലും വെറുതെ വിടില്ലെന്ന് റൂഹാനി പറയുന്നു. ഇറാന്റെ പ്രതികാരം അവര്‍ അറിയുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി.

ഇത് ഒരു ഭരണകൂടമാണ്

ഇത് ഒരു ഭരണകൂടമാണ്

ഇത് ഒരിക്കലും തീവ്രവാദി ആക്രമണമല്ല. ഇത് ഏതെങ്കിലും വ്യക്തികള്‍ നടത്തിയ ആക്രമണമല്ല. ഇത് ഒരു സര്‍ക്കാര്‍ അല്ലെങ്കില്‍ ഭരണകൂടം നടത്തിയ ആക്രമണമാണ്. അവര്‍ക്കെതിരെ തങ്ങളുടെ ആക്രമണം തീര്‍ച്ചയായും ഉണ്ടാവുമെന്ന് റൂഹാനി സൗദിയുടെ പേര് സൂചിപ്പിക്കാതെ വ്യക്തമാക്കി. അതേസമയം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ ലഭിച്ചിട്ടുണ്ട്. നിരവധി മിസൈലുകള്‍ കപ്പലില്‍ പതിച്ചതായി റൂഹാനി പറയുന്നു. ആരാണ് ആക്രമണം നടത്തിയതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇത് പിന്നില്‍ നിന്നും ആക്രമണമാണെന്നും റൂഹാനി പറഞ്ഞു.

പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക്

പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക്

ഒരു രാജ്യം മേഖലയില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അവര്‍ക്കെതിരെ ഒരു നീക്കവും ഉണ്ടാവില്ലെന്നാണ് കരുതുന്നത്. പക്ഷേ അത് വലിയൊരു അബദ്ധമാണ്. നിങ്ങള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും റൂഹാനി പറഞ്ഞു. അതേസമയം ഇറാനിയന്‍ കപ്പലിനെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് സൗദി വ്യക്തമാക്കി. സൗദിയുടെ ആക്രമണ രീതി ഇങ്ങനെയല്ല. മുമ്പ് നടത്തിയ ആക്രമണങ്ങള്‍ പരിശോധിച്ചാല്‍ അറിയാമെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

സൗദിക്ക് സഹായം

സൗദിക്ക് സഹായം

അമേരിക്കയില്‍ നിന്ന് 3000 സൈനികരെ സൗദി സുരക്ഷയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. ഇറാന്‍ ഏത് നിമിഷവും തിരിച്ചടിക്കുമെന്ന് സൗദിക്ക് ഭയമുണ്ട്. അതേസമയം ഹൂത്തികളുമായി സമാധാന ചര്‍ച്ച നടത്തി കൊണ്ടിരിക്കെ തന്നെ ആക്രമണം ഒരു വശത്ത് കൂടി സജീവമാക്കിയിട്ടുണ്ട് സൗദി. ഇത് വിമതരെ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണ മേഖലയിലെ വിമതരുമായി കൈകോര്‍ത്തതും ഏദന്‍ പിടിച്ചെടുത്തതുമെല്ലാം ഹൂത്തികളെ സമാധാന ചര്‍ച്ചയില്‍ നിന്ന് അകറ്റും. അതേസമയം ഇറാന്‍ ഇവരെ സഹായിക്കുന്നതും തുടര്‍ന്നേക്കും.

യെമനില്‍ വ്യോമാക്രമണം

യെമനില്‍ വ്യോമാക്രമണം

അറബ് സഖ്യം ഹജ്ജാ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഹൂത്തികള്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. സൗദി നടത്തി വരുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് നേരത്തെ തന്നെ ഹൂത്തികള്‍ ആവശ്യപ്പെട്ടിരുന്നു. റഷഗയിലും കനത്ത പോരാട്ടം നടക്കുന്നുണ്ട്. നേരത്തെ സനായില്‍ നിന്ന് രണ്ട് മിസൈലുകള്‍ ഹൂത്തികള്‍ തൊടുത്തിരുന്നു. അതിനുള്ള മറുപടിയാണ് ആക്രമണമെന്നാണ് സൂചന. അതേസമയം ഈ ആക്രമണം സമാധാന ശ്രമത്തെ പൂര്‍ണമായി തള്ളിയിരിക്കുകയാണ്.

സജ്ജമായി ഇറാന്‍

സജ്ജമായി ഇറാന്‍

റഷ്യയില്‍ നിന്ന് വാങ്ങിയ മിസൈല്‍ സാങ്കേതിക വിദ്യ ഇറാന്‍ നവീകരിക്കുന്നു എന്നാണ് സൂചന. മധ്യദൂര മിസൈലുകളില്‍ നിന്ന് മാറി ദീര്‍ഘ ദൂര മിസൈലുകളാണ് ഇറാന്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഇത് സൗദിയുടെ തന്ത്രപ്രധാന മേഖലകളെയാണ് ലക്ഷ്യമിടുന്നത്. അമേരിക്ക ഇറാന്റെ ഒരുക്കങ്ങളെ കുറിച്ച് സൗദിയെ അറിയിച്ചിട്ടുണ്ട്. സൗദിയുടെ മണ്ണില്‍ ഇനിയൊരു ആക്രമണം നടന്നാല്‍, മുഹമ്മദ് ബിന്‍ സല്‍മാനെതിരെയുള്ള വിമര്‍ശനം കടുക്കും. അത് യെമനില്‍ അടക്കമുള്ള നിലപാടുകളെയും മാറ്റിയേക്കും.

ഏദന്റെ നിയന്ത്രണം സൗദി പിടിച്ചെടുത്തു... ഹൂത്തികള്‍ക്ക് പൂട്ടിട്ടാന്‍ നീക്കം, പ്രതികരിക്കാതെ ഇറാന്‍ഏദന്റെ നിയന്ത്രണം സൗദി പിടിച്ചെടുത്തു... ഹൂത്തികള്‍ക്ക് പൂട്ടിട്ടാന്‍ നീക്കം, പ്രതികരിക്കാതെ ഇറാന്‍

English summary
iran president vows revenge for oil tanker attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X