കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!

Google Oneindia Malayalam News

ടെഹ്‌റാന്‍: അമേരിക്കക്കും ബ്രിട്ടനും ശക്തമായ മുന്നറിയപ്പ് നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്റ റൂഹാനി. ഇറാനെതിരായ യുദ്ധം ലോകമഹായുദ്ധമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രകള്‍ പിന്നീട് അത്ര സുഖകരമാകില്ലെന്നും റൂഹാനി ഓര്‍മിപ്പിച്ചു. ഔദ്യാഗിക ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇറാന്‍ പ്രസിഡന്റ് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

മുട്ടുവിറച്ച് യുഎസ് പ്രസിഡന്റ്; ഇറാനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു, ആയിട്ടില്ലെന്ന് ഇറാന്‍- റിപ്പോര്‍ട്ട്മുട്ടുവിറച്ച് യുഎസ് പ്രസിഡന്റ്; ഇറാനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു, ആയിട്ടില്ലെന്ന് ഇറാന്‍- റിപ്പോര്‍ട്ട്

ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് സ്വരം കടുപ്പിച്ചത്. സാധാരണ മിതവാദിയായി അറിയപ്പെടുന്ന റൂഹാനി ഇത്രയും ശക്തമായ ഭാഷയില്‍ അപൂര്‍വമായിട്ടേ സംസാരിക്കാറുള്ളൂ. റൂഹാനിയുടെ വാക്കുകള്‍ ഇങ്ങനെ...

ഇങ്ങോട്ട് എങ്ങനെയാണോ... തിരിച്ചും അങ്ങനെ

ഇങ്ങോട്ട് എങ്ങനെയാണോ... തിരിച്ചും അങ്ങനെ

ഇറാനെതിരായ യുദ്ധം ലോകമഹായുദ്ധമായി മാറും. പിന്നീട് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുകടത്ത് അത്ര എളുപ്പമാകില്ല. ഇറാനുമായി സമാധാനമുണ്ടാക്കുന്നതുവഴി ലോകത്തിന് സമാധാനമുണ്ടാകും. യുദ്ധമുണ്ടാക്കിയാല്‍ മറിച്ചും. വിദേശകാര്യ മന്ത്രി സരീഫിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

ഉപരോധവും ചര്‍ച്ചയും നടക്കില്ല

ഉപരോധവും ചര്‍ച്ചയും നടക്കില്ല

അമേരിക്ക ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നുവെങ്കില്‍ ആദ്യം ഇറാനെതിരായ ഉപരോധം നീക്കണം. ഉപരോധം നിലനിര്‍ത്തിക്കൊണ്ട് ചര്‍ച്ച സാധ്യമല്ല. ഇറാന്റെ എണ്ണ കയറ്റുമതി ചെയ്യാന്‍ സാധിക്കണമെന്നും റൂഹാനി പ്രത്യേകം ഓര്‍മിപ്പിച്ചു. ആണവ കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക ആദ്യം ചെയ്തത് ഇറാന്റെ എണ്ണയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.

വിദേശകാര്യ മന്ത്രിക്കെതിരെ ഉപരോധം

വിദേശകാര്യ മന്ത്രിക്കെതിരെ ഉപരോധം

അമേരിക്ക ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ചയ്ക്ക് ഒരുങ്ങിയതത്രെ. എന്നാല്‍ ഇറാന്‍ വിദേശകാര്യ മന്ത്രി സരീഫ് താല്‍പ്പര്യം കാണിച്ചില്ല. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്.

കപ്പല്‍ പോരില്‍ പ്രസിഡന്റിന്റെ പ്രതികരണം

കപ്പല്‍ പോരില്‍ പ്രസിഡന്റിന്റെ പ്രതികരണം

ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെയുള്ള യാത്ര ഇറാന് സാധിക്കില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര അമേരിക്കക്കും ബ്രിട്ടനും സാധിക്കില്ല. ജിബ്രാള്‍ട്ടര്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് സൂചിപ്പിക്കുകയാണ് റൂഹാനി. ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്റെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചപ്പോള്‍ ഹോര്‍മുസില്‍ വച്ച് ബ്രിട്ടന്റെ കപ്പല്‍ ഇറാനും പിടികൂടിയിരുന്നു.

ഹോര്‍മുസ്... ഇറാന്റെ സമ്മര്‍ദ്ദ തന്ത്രം

ഹോര്‍മുസ്... ഇറാന്റെ സമ്മര്‍ദ്ദ തന്ത്രം

ഹോര്‍മുസ് കടലിടുക്കിന് ലോക വ്യാപാര മേഖലയില്‍ നിര്‍ണായക പങ്കുണ്ട്. ലോകത്തെ കടല്‍ ചരക്കു കടത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസിലൂടെയാണ്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. ഇവിടെ വച്ചാണ് ബ്രിട്ടന്റെ കപ്പല്‍ പ്രതികാരമെന്നോണം ഇറാന്‍ സൈന്യം പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഇറാഖിന്റെ കപ്പലും ഇവിടെവച്ചു ഇറാന്‍ പിടികൂടിയിരുന്നു.

English summary
Iran president Warned America War with Iran is the mother of all wars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X