കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: കൊറോണ വൈറസ് രോഗം ആദ്യം കണ്ടത് ചൈനയിലാണെങ്കിലും ഇപ്പോള്‍ അതിവേഗം വ്യാപിക്കുന്നത് ഇറ്റലിയിലും ഇറാനിലുമാണ്. ഇറ്റലിയെ സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രംഗത്തുണ്ടെങ്കിലും ഇറാന്റെ കാര്യം മറിച്ചാണ്. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ നേരത്തെ മരുന്ന് ക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഈ വേളയിലാണ് കൊറോണ വ്യാപിച്ചത്.

600ലധികം പേര്‍ ഇറാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. ഒരു രാജ്യവും ഇറാനെ സഹായിക്കാനെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി ഇന്ത്യയെ ബന്ധപ്പെട്ടിരിക്കുകയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മറ്റു ചിലരോടും അദ്ദേഹം സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇന്ത്യ സഹായിക്കണം

ഇന്ത്യ സഹായിക്കണം

കൊറോണ വൈറസ് രോഗം തുടച്ചുനീക്കാന്‍ ഇന്ത്യ സഹായിക്കണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മോദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം അതിര്‍ത്തികള്‍ കടന്ന് അതിവേഗം വ്യാപിക്കുമ്പോള്‍ ഒറ്റയ്ക്കുള്ള പരിശ്രമം ഗുണം ചെയ്യില്ലെന്നും കൂട്ടമായ ശ്രമങ്ങളാണ് വേണ്ടതെന്നും റൂഹാനി വിശദീകരിച്ചു.

 ധാര്‍മികതയ്ക്ക് ചേര്‍ന്നതല്ല

ധാര്‍മികതയ്ക്ക് ചേര്‍ന്നതല്ല

അമേരിക്കന്‍ ഉപരോധം ഈ വേളയിലും തുടരുന്നത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് രോഗം ഇത്രയും രൂക്ഷമായ രീതിയില്‍ ഇറാനെ പിടിമുറുക്കാന്‍ കാരണം അമേരിക്കന്‍ ഉപരോധമാമെന്നും പ്രസിഡന്റ് പറഞ്ഞു. നിരപരാധികളെ കൊല്ലുകയാണ് അമേരിക്ക ചെയ്യുന്നതെന്നും റൂഹാനി പറഞ്ഞു.

നിയമവിരുദ്ധമായ വഴി

നിയമവിരുദ്ധമായ വഴി

രണ്ടു വര്‍ഷമായി അമേരിക്കന്‍ ഉപരോധം തുടരുന്നു. കൊറോണ രോഗം ഇത്രയേറെ പേരുടെ ജീവനെടുത്തിട്ടും ഉപരോധം ഇളവ് ചെയ്യാന്‍ അമേരിക്ക തയ്യാറായിട്ടില്ല. നിയമവിരുദ്ധമായ വഴിയില്‍ ഇറാനെതിരെ ഉപരോധം ചുമത്തിയത് അവസാനിപ്പിക്കണമെന്നും ലോക നേതാക്കള്‍ക്ക് അയച്ച കത്തില്‍ ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ അടുത്ത പങ്കാളി

ഇറാന്റെ അടുത്ത പങ്കാളി

ഇന്ത്യ ഇറാന്റെ അടുത്ത പങ്കാളിയാണ്. കശ്മീര്‍, പൗരത്വ നിയമം, ദില്ലി കലാപം എന്നീ വിഷയങ്ങളില്‍ കടുത്ത ഭാഷയില്‍ ഇറാന്‍ പ്രതികരിച്ചിരുന്നുവെങ്കിലും ബന്ധത്തില്‍ കോട്ടം തട്ടിയിട്ടില്ല. അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ലോക നേതാക്കള്‍ക്ക് റൂഹാനി അയച്ച കത്തിന്റെ ഉള്ളടക്കം.

കൂടുതല്‍ പ്രതിസന്ധി

കൂടുതല്‍ പ്രതിസന്ധി

2015ലാണ് ലോകത്തെ വന്‍ ശക്തി രാജ്യങ്ങളും ഇറാനും തമ്മില്‍ ആണവ കരാര്‍ ഒപ്പുവച്ചത്. ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ അമേരിക്ക മാത്രം പിന്‍മാറി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കരുതെന്ന ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളോട് അമേരിക്ക നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഇറാന്‍ കൂടുതല്‍ പ്രതിസന്ധിയിലായത്.

ഇറാനില്‍ മരിച്ചത് 611 പേര്‍

ഇറാനില്‍ മരിച്ചത് 611 പേര്‍

കൊറോണ വൈറസ് രോഗം ബാധിച്ച് ഇറാനില്‍ കഴിഞ്ഞദിവസം മരിച്ചത് 97 പേരാണ്. രോഗം അതിവേഗം കാര്‍ന്നുതിന്നുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. രാജ്യത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍രും രോഗം ബാധിച്ച് ചികില്‍സയിലാണ്. ഇതുവരെ രോഗം ബാധിച്ച് ഇറാനില്‍ മരിച്ചത് 611 പേരാണെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

 ഇന്ത്യക്കാരെ രക്ഷിക്കുന്നു

ഇന്ത്യക്കാരെ രക്ഷിക്കുന്നു

പശ്ചിമേഷ്യയില്‍ കൊറോണ കൂടുതല്‍ ബാധിച്ച രാജ്യം ഇറാനാണ്. ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നത് തുടരുകയാണ്. മൂന്നാമത്തെ സംഘവുമായി വിമാനം ശനിയാഴ്ച രാത്രി മുംബൈയിലെത്തി. ഇവരെ നിരീക്ഷിച്ചുവരികയാണ്. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച് ആളുകള്‍ മരിച്ച രാജ്യം ഇറാനാണ്.

സാംപിളുകള്‍ ശേഖരിച്ചു

സാംപിളുകള്‍ ശേഖരിച്ചു

കഴിഞ്ഞ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമായി 102 പേരെ ഇറാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. ഇറാനില്‍ നിന്നുള്ള അടുത്ത സംഘം 16നോ 17നോ എത്തും. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഘട്ടങ്ങളായി എത്തിക്കുന്നത് തുടരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. നേരത്തെ ഇന്ത്യന്‍ പൗരന്‍മാരുടെ സാംപിളുകള്‍ ഇറാനിലെത്തി ശേഖരിച്ചിരുന്നു.

സൗദിയുടെ നിയന്ത്രണം

സൗദിയുടെ നിയന്ത്രണം

ഗള്‍ഫ് രാജ്യങ്ങളെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. യൂറോപ്പിലെ ഒരു രാജ്യത്തേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ വിമാന സര്‍വീസില്ല. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലേക്ക് രണ്ടാഴ്ചത്തേക്കാണ് നിരോധനം.

ലോകം വിറച്ചു

ലോകം വിറച്ചു

ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസ് രോഗം ലോകം മൊത്തം ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ചൈനയില്‍ 3000ത്തോളം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയ്ക്ക് പുറത്ത് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇറ്റലിയില്‍ അതേവഗമാണ് രോഗം പടരുന്നത്. അമേരിക്ക, ആസ്‌ത്രേലിയ, തായ്‌ലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രവാസികള്‍ക്ക് ചില ആശ്വാസം

പ്രവാസികള്‍ക്ക് ചില ആശ്വാസം

ഖത്തറില്‍ 58 പ്രവാസികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. നേരത്തെ രോഗം ബാധിച്ചവരില്‍ നിന്നാണ് ഇവര്‍ക്കും പടര്‍ന്നത്. വിസാ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. എന്നാല്‍ പ്രവാസികള്‍ക്ക് ഖത്തര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. ഇന്ത്യയില്‍ 100 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വിമതര്‍ക്ക് ഉഗ്രന്‍ 'കെണിയൊരുക്കി' കമല്‍നാഥ്; വിശ്വാസ വോട്ട് വൈകിയേക്കും, വെളിപ്പെടുത്തി മന്ത്രിവിമതര്‍ക്ക് ഉഗ്രന്‍ 'കെണിയൊരുക്കി' കമല്‍നാഥ്; വിശ്വാസ വോട്ട് വൈകിയേക്കും, വെളിപ്പെടുത്തി മന്ത്രി

English summary
Iran President writes to Narendra Modi for assistance to fight Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X