• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാന്‍ പോളിംഗ് ചൂടിലേക്ക്... മുന്‍തൂക്കം കണ്‍സര്‍വേറ്റുകള്‍ക്ക്, റൂഹാനിക്ക് പരീക്ഷണ കാലം

തെഹറാന്‍: ഖാസിം സുലൈമാനി വധത്തിലടക്കം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് ഇറാന്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഫെബ്രുവരി ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. 290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ ഹസന്‍ റൂഹാനിക്ക് ഏറ്റവും നിര്‍ണായക സമയത്ത് വരുന്ന തിരഞ്ഞെടുപ്പാണിത്. ഇതിലെ ഫലങ്ങള്‍ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാന്‍ അത്യാവശ്യമാണ്.

പക്ഷേ പോളിംഗ് നിരക്ക് കുറയാനുള്ള സാധ്യതയാണ് കാണുന്നത്. നിലവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇറാനില്‍ ശക്തമാണ്. അതോടൊപ്പം നിരവധി നേതാക്കളെ അയോഗ്യരാക്കിയിട്ടുണ്ട്. ഇതെല്ലാം പൊതുജനത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ അഥവാ പ്രിന്‍സിപ്പളിസ്റ്റുകള്‍ക്ക് മുന്‍തൂക്കം ലഭിക്കാനാനാണ് കൂടുതല്‍ സാധ്യത. അമേരിക്കയുമായുള്ള പോരാട്ടം അതോടെ കൂടുതല്‍ ശക്തമായേക്കും.

ഇറാന്‍ തിരഞ്ഞെടുപ്പിലേക്ക്...

ഇറാന്‍ തിരഞ്ഞെടുപ്പിലേക്ക്...

ഇറാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു. ഫെബ്രുവരി ഒമ്പതിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇറാനിയന്‍ പൗരന്‍മാരെ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി തെരുവിലാണ് ജനങ്ങള്‍. ഉക്രൈന്‍ വിമാനം തകര്‍ത്തതും ഖാസിം സുലൈമാനി വധവും ഹസന്‍ റൂഹാനി ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. റൂഹാനിയുടെ വികസന ഭരണ കാഴ്ച്ചപ്പാടിന് വലിയ തിരിച്ചടി ലഭിക്കുമെന്നാണ് സൂചന.

ജനങ്ങള്‍ വോട്ടെടുപ്പിനെത്തുമോ?

ജനങ്ങള്‍ വോട്ടെടുപ്പിനെത്തുമോ?

ജനങ്ങള്‍ വോട്ടെടുപ്പിന് എത്തുമോ എന്ന ഭയത്തിലാണ് ഇറാന്‍ ഭരണകൂടം. ഇറാനില്‍ ഉയര്‍ന്ന തോതിലുള്ള വോട്ടെടുപ്പ് ഉണ്ടായാല്‍, അത് ഭരണകൂടത്തിനുള്ള അംഗീകാരമായിട്ടാണ് വിലയിരുത്തുക. എന്നാല്‍ ഇത്തവണ വോട്ടെടുപ്പ് കുറയുമെന്നാണ് പ്രവചനം. സാമ്പത്തിക പ്രതിസന്ധിയും അഴിമതിയുമാണ് പ്രധാന പ്രശ്‌നം. നേരത്തെ ഇറാനിയന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന 14500 പേര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിലവിലെ പാര്‍ലമെന്റ അംഗങ്ങളായ 90 പേരെയും വിലക്കിയിട്ടുണ്ട്. ജനപ്രിയരായവരെ വിലക്കിയത് തിരഞ്ഞെടുപ്പില്‍ നിന്ന് ജനങ്ങളെ അകറ്റുമെന്നാണ് പ്രവചനം.

റൂഹാനിയുടെ അടുപ്പക്കാരനും....

റൂഹാനിയുടെ അടുപ്പക്കാരനും....

വിലക്കിയവരുടെ കൂട്ടത്തില്‍ ഹസന്‍ റൂഹാനിയുടെ അടുപ്പക്കാരനായ മഹമ്മൂദ് സദേഗിയുമുണ്ട്. ഇയാള്‍ അറിയപ്പെടുന്ന പരിഷ്‌കരണവാദിയാണ്. ഇറാനില്‍ കൂടുതല്‍ ജനാധിപത്യം വേണമെന്നും, ആഗോള തലത്തില്‍ നല്ല രീതിയിലുള്ള ഇടപെടലുകള്‍ വേണമെന്നും വാദിക്കുന്നയാളാണ്് സദേഗി. ഇറാനിയന്‍ വിമര്‍ശനമാകാം വിലക്കിന് കാരണമെന്നാണ് സൂചന. വിലക്കിയതില്‍ അധികവും പരിഷ്‌കരണവാദികളും മോഡറേറ്റുകളുമാണെന്ന് സദേഗി പറഞ്ഞു. നിലവില്‍ 20 പരിഷ്‌കരണവാദികളായ നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമേ ഇറാന്‍ അംഗീകരിച്ചിട്ടുള്ളൂ.

കണ്‍സര്‍വേറ്റീവുകള്‍ മുന്‍തൂക്കം

കണ്‍സര്‍വേറ്റീവുകള്‍ മുന്‍തൂക്കം

തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ തന്നെ നേട്ടമുണ്ടാക്കുമെന്ന് വ്യക്തമാണ്. പരിഷ്‌കരണവാദി നേതാക്കന്‍മാരില്‍ അധികവും മത്സരിക്കാന്‍ രംഗത്തില്ല. അതുകൊണ്ടാണ് നേട്ടം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കുന്നത്. ഇവര്‍ക്ക് നൂറിധികം സ്ഥാനാര്‍ത്ഥികളുണ്ട്. എന്നാല്‍ ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് സദേഗി പറയുന്നു. അതുകൊണ്ട് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തില്ല. നഗരങ്ങളില്‍ വോട്ടിംഗ് വല്ലാതെ കുറയുമെന്നാണ് പ്രവചനം.

റൂഹാനിക്ക് ഭയം

റൂഹാനിക്ക് ഭയം

കണ്‍സര്‍വേറ്റീവുകള്‍ക്ക് ജയം നേടാനായാല്‍ പാര്‍ലമെന്ററി ഭൂരിപക്ഷം അവര്‍ക്ക് ലഭിക്കും. 2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ക്ക് പാര്‍ലമെന്റില്‍ ശക്തി നേടാന്‍ ഇതോടെ അവസരമുണ്ടാകും. എന്നാല്‍ ഹസന്‍ റൂഹാനിക്ക് ഇത് വെല്ലുവിളിയാണ്. അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമിടാന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് സാധിക്കും. അങ്ങനെയെങ്കില്‍ കാലാവധി തീരുംമുമ്പ് റൂഹാനി അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടി വന്നേക്കാം. നേരത്തെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ തീരുമാനത്തെ വിമര്‍ശിച്ച് റൂഹാനി രംഗത്തെത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പല്ലെന്നും, എല്ലാവരെയും മത്സരിക്കാന്‍ അനുവദിക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരിക്കലു ഒരു വിഭാഗം മാത്രമായി നയിക്കാന്‍ പാടിലലെന്നും റൂഹാനി പറഞ്ഞു.

റൂഹാനി രാജ്യദ്രോഹി

റൂഹാനി രാജ്യദ്രോഹി

റൂഹാനിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗാര്‍ഡിയന്‍ കൗണ്‍സിലില്‍ നിന്ന് ഉണ്ടായത്. റൂഹാനിയുടെ പ്രസ്താവനകള്‍ രാജ്യദ്രോഹപരമാണെന്ന് ഗാര്‍ഡിയന്‍ കൗണ്‍സില്‍ വക്താവ് അബ്ബാസ് അലി ഖദ്‌കോദെ പറഞ്ഞു. അതേസമയം 3700ഓളം അയോഗ്യരാക്കപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണനയിലാണെന്ന് അബ്ബാസ് അലി പറഞ്ഞു. അന്തിമ പട്ടിക അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്നും ഇയാള്‍ പറഞ്ഞു.

പുറത്താക്കിയത് അഴിമതി

പുറത്താക്കിയത് അഴിമതി

അഴിമതിയെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയതെന്നാണ് കൗണ്‍സില്‍ ഉന്നയിക്കുന്നത്. റൂഹാനിയുടെ പുരോഗമന വിഭാഗം രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് ബിജാന്‍ നൊബാവേ പറഞ്ഞു. എല്ലാ സ്ഥാനാര്‍ത്ഥികളെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചാലും അവര്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ലെ പൊതുതിരഞ്ഞെടുപ്പില്‍ റൂഹാനി വിജയിച്ചതും അപ്രതീക്ഷിത നീക്കത്തിലായിരുന്നു. അത് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയിലാണ് അദ്ദേഹം.

ഇറാനിയന്‍ വംശജരെ നിരീക്ഷിക്കാന്‍ യുഎസ്... അതിര്‍ത്തിയില്‍ പരിശോധന, കമ്പനികളും കരിമ്പട്ടികയില്‍

English summary
iran principlists likely to win parliament vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X