ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നിലെ രാജകുമാരൻ; വീണ്ടും അധികാരത്തിലെത്തുമോ ഷാ ഭരണകൂടം
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ഖമനേയി ഭരണകൂടത്തിനെതിരെ ഡിസംബർ 28 മുതൽ തുടരുന്ന പ്രക്ഷോഭം കൂടുതൽ ശക്തിയിൽ ആളിപടരുകയാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും പ്രതിഷേധിച്ച് ടെഹ്‌റാൻ നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ ഇസ്ഫഹാൻ, അബാദാൻ, കെർമാൻഷാ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളാണ് 'ഏകാധിപതിക്ക് മരണം, പഹ്‌ലവി തിരിച്ചുവരും' എന്നത്. അപ്പോൾ ആരാണ് പഹ്ലവി. 1979ലെ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശിയാണ് രാജകുമാരൻ റെസ പഹ്ലവി.
1960ൽ ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെയും ഫറാ ദിബയുടെയും മൂത്ത മകനാണ്. അമേരിക്കയിൽ ആയിരുന്നു അദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസം.ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ കുടുംബം അമേരിക്കയിലാണ് രാഷ്ട്രീയ അഭയം തേടിയത്.

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ അദേഹം നടത്തിയ ആഹ്വാനം രാജ്യത്തെ യുവതി-യുവാക്കൾ ഏറ്റെടുക്കുകയായിരുന്നു.ഇറാനിയൻ യുവതലമുറയെ 'വിജയത്തിന്റെ തലമുറ'എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമരം തുടരാൻ ആഹ്വാനം ചെയ്തു. നിലവിലെ ഒത്തൊരുമയും സഹകരണവും തുടർന്നാൽ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രക്ഷോഭകർക്ക് നേർക്കുള്ള ആക്രമണത്തിൽ അമേരിക്കയുടെയും യുറോപ്യൻ യൂണിയന്റയും ഇടപെടൽ അദേഹം ആവശ്യപ്പെട്ടു.
ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിക്കാൻ സാങ്കേതികവും നയതന്ത്രപരവുമായ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് റെസ പഹ്ലവി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷാ നടപടികൾക്കും നിലവിലുള്ള ആശയവിനിമയ നിരോധനത്തിനും ഇടയിലും, പ്രക്ഷോഭകർ സർക്കാർ നിയന്ത്രണങ്ങളെ ധിക്കരിച്ച് മുന്നോട്ടുപോവുകയാണ്.പ്രതിഷേധക്കാർക്കെതിരെ അതിക്രമം തുടർന്നാൽ ശക്തമായി നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതും പ്രക്ഷോഭകർക്ക് ഊർജ്ജമായി.
അതേസമയം,വിദേശ ശത്രുക്കൾ വാടകയ്‌ക്കെടുത്ത ആളുകളാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആരോപിച്ചു. ഇറാന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഏത് വൈദേശിക ശക്തിയെയും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിന്റെ ഇടപെടലുകളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ആരോപണം. എന്തായാലും നിലവിലെ സാഹചര്യം സസൂക്ഷമം വീക്ഷിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. കഴിഞ്ഞ ജൂണിലെ ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ ആണവ പദ്ധതിമൂലമുള്ള ഉപരോധവുമാണു സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്. പിന്നാലെ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഡിസംബർ 28-ന് ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്.ഇത് ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി പരിണമിച്ചു.
ഇതുവരെ 40തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭങ്ങൾ ശക്തമായതോടെ വ്യാഴാഴ്ച രാത്രി മുതൽ ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചു. അന്താരാഷ്ട്ര ടെലിഫോൺ ലൈനുകളും ലഭ്യമാകുന്നില്ലെന്നാണ് വിവരം. ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെല്ലാം എംബസിയിൽ റജിസ്റ്റർ ചെയ്യാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
-
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications