കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത്, ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കുന്ന ദൃശ്യം ഇറാന്‍ പുറത്തുവിട്ടു

Google Oneindia Malayalam News

തെഹറാന്‍: ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവമുമായി നടക്കുന്ന വിവാദത്തില്‍ തെളിവുകള്‍ പുറത്തുവിട്ട് ഇറാന്‍. ബ്രിട്ടീഷ് കപ്പിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം ഇത് കൊണ്ടൊന്നും മേഖലയിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്ന സൂചനയും ഇറാന്‍ നല്‍കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ അന്താരാഷ്ട്ര സാന്നിധ്യവും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇറാനുമായി കൈമാറ്റത്തിന് ഒരുക്കമല്ലെന്നാണ് ബ്രിട്ടന്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതിനിടെ ആണവക്കരാറിന്റെ സമയത്തും ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സംഘര്‍ഷാവസ്ഥയിലാണ് കാര്യങ്ങള്‍ ഉള്ളതെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ബ്രിട്ടനുമായി യോജിച്ച് പോകാനാണ് ആഗ്രഹമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്കായി അദ്ദേഹം കാത്തിരിക്കുകയാണ്.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

ബ്രിട്ടീഷ് കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പിടിച്ചെടുക്കുന്നതിന് മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്. റെവല്യുഷണറി ഗാര്‍ഡ്‌സ് ബ്രിട്ടീഷ് കപ്പലിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട് ഈ വീഡിയോയില്‍. അന്താരാഷ്ട്ര നിയമങ്ങള്‍ തെറ്റിച്ചത് കൊണ്ടാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. നിങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല. നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത്, എന്നിങ്ങനെ ഇറാന്റെ ഗാര്‍ഡുകള്‍ പറയുന്നുണ്ട്.

ആണവ ശുദ്ധീകരണം

ആണവ ശുദ്ധീകരണം

24 ടണ്‍ സമ്പുഷ്ടീകരിച്ച യുറേനിയം ആണക്കരാറില്‍ ഒപ്പുവെച്ചപ്പോള്‍ മുതല്‍ ഇറാന്‍ കുറച്ചുവന്നിട്ടുണ്ടെന്ന് ആണവോര്‍ജ സംഘടനയുടെ അധ്യക്ഷന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൈവശമുള്ള യുറേനിയത്തിന്റെ അളവ് ഇറാന്‍ കുറിച്ചെല്ലെന്നായിരുന്നു യുഎസ് അടക്കമുള്ളവരുടെ വാദം. ഇതോടെ ഇറാന്‍ ഈ വിഷയത്തില്‍ ശക്തി വര്‍ധിച്ചിരിക്കുകയാണ്. ആണവക്കരാര്‍ നിലനിര്‍ത്താന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളടക്കം ഇറാനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബ്രിട്ടന്‍ കലിപ്പില്‍

ബ്രിട്ടന്‍ കലിപ്പില്‍

സ്വന്തം കപ്പല്‍ വിട്ട് കിട്ടാന്‍ ഇറാന്റെ പിടിച്ചെടുത്ത കപ്പല്‍ വിട്ടുകൊടുക്കില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ മേഖലയില്‍ സംഘര്‍ഷം കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമപ്രകാരമാണ്. അതില്‍ ഉറച്ച് നില്‍ക്കുന്നു. ഇറാന്‍ അവരുടെ ഇരുണ്ട ദിനങ്ങളില്‍ നിന്ന് പുറത്തുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അംഗീകരിക്കണം. വിദേശ കപ്പലുകള്‍ നിയമവിരുദ്ധമായി പിടികൂടുന്നത് അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് എതിരാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

ഹോര്‍മുസില്‍ വേണ്ട

ഹോര്‍മുസില്‍ വേണ്ട

യൂറോപ്പ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള നാവിക ദൗത്യം ഹോര്‍മുസില്‍ വേണ്ടെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കനക്കുന്നതിന് കാരണമാകും. ഇറാനെ പ്രകോപിപ്പിക്കുന്നതാണ് ഈ നീക്കമെന്ന് അവര്‍ ആരോപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനാണ് കപ്പലുകള്‍ ഇവിടെ എത്തിയത്. ബ്രിട്ടന്റെ റോയല്‍ നാവിയും ഇവിടെയുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഏറ്റവും വലിയ സൈനിക ശക്തി ഇറാനാണ്. അത് എല്ലാവര്‍ക്കും ഓര്‍മയുണ്ടാവട്ടെയെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.

ബ്രിട്ടനുമായി സൗഹൃദത്തിന്

ബ്രിട്ടനുമായി സൗഹൃദത്തിന്

ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ബ്രിട്ടനുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി ബോഓറിസ് ജോണ്‍സണുമായി സൗഹൃദം സ്ഥാപിക്കാനാണ് ശ്രമമെന്ന് അദ്ദേഹത്തിനയച്ച കത്തില്‍ റൂഹാനി വ്യക്തമാക്കി. പുതിയ നേട്ടത്തില്‍ ജോണ്‍സണെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജോണ്‍സന്‍ മുമ്പ് ഇറാന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും,. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ അത് വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും റൂഹാനി സൂചിപ്പിച്ചു. ഇത് ബ്രിട്ടനുമായി സൗഹൃദത്തിനാണ് ഇറാന്‍ ഒരുങ്ങുന്നതെന്ന സൂചനയാണ് നല്‍കുന്നത്.

ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!

English summary
iran published exchange with british oil tanker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X