കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുലൈമാനി വധം; പ്രതികാരത്തിന് തുടക്കം കുറിച്ച് ഇറാന്‍, യുഎസിന് വിവരം കൈമാറിയ ചാരനെ തൂക്കിലേറ്റി..!

Google Oneindia Malayalam News

ടെഹ്‌റാന്‍: അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഇരാനില്‍ ഓരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍ഐബിയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ അറസ്റ്റിലായ മഹമ്മൂദ് മൗസവി മജീദ് എന്നയാളെയാണ് ഇറാന്‍ ഭരണകൂടം വധിശിക്ഷയ്ക്ക് വിധേയനാക്കിയത്.

iran

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെടാനിടയായ സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇന്ന് രാവിലെയോടെ ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്ട്ട് ചെയ്യുന്നു. ജനുവരി മൂന്നിനായിരുന്നു റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈന്യത്തിന് നേരെ നേരെ നടക്കുന്ന ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ജനറല്‍ ഖാസിം സുലൈമാനിയാണെന്ന് ആരോപിച്ചാണ് അമേരിക്ക അദ്ദേഹത്തെ വധിച്ചത്.

അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ഇറാനില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയത്. ഇതിനിടെയിലാണ് ഓരാളെ ചാരവൃത്തി ആരോപിച്ച് ഭരണകൂടും വധശിക്ഷയ്ക്ക് വിധേയനാക്കിയത്. പ്രതിഷേധം ശക്തമായതോടെ മൂന്ന് പേരുടെ വധശിക്ഷ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചതെന്നാണ് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ ഇതാ ,ഇന്ന് മനുഷ്യരിൽ | Oneindia Malayalam

അതേസമയം, മഹമ്മൂദ് മൗസവി മജീദിനെ വധശിക്ഷയിലേക്ക് നയിച്ച കാരണങ്ങള്‍ നിരവധിയുണ്ടെന്നാണ് സൂചന. നേരത്തെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്ക് വേണ്ടി ഇറാനില്‍ പ്രവര്‍ത്തിക്കുന്ന 17 ചാരന്‍മാരെ പിടികൂടിയിരുന്നു. ഇവരില്‍ കുറച്ച് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നും സൂചനയുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആമിര്‍ റഹീംപോര്‍ എന്നയാള്‍ക്ക് ഇതേ രീതിയില്‍ വധശിക്ഷ വിധിച്ചിരുന്നു. യുഎസ്സിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് ചോര്‍ത്തി കൊടുക്കാന്‍ ഇയാള്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസ്സിനെതിരെ പ്രതികാര നടപടി ആരംഭിച്ചെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

നേരത്തെ സുലൈമാനി വധത്തിന് തിരിച്ചടിയായി ഇറാഖിലെ യുഎസ്സ് ക്യാമ്പിനെ നേരെ മിസൈലാക്രമണം ഇറാന്‍ നടത്തിയിരുന്നു. വലിയ നാശനഷ്ടമാണ് യുഎസ്സിന് നേരിട്ടതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അതേസമയം പ്രകോപനപരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യുക്രൈന്റെ വിമാനം പോലും ഇറാന്‍ വെടിവെച്ചിട്ടിരുന്നു. 176 യാത്രക്കാര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ഇറാന്റെ വിശദീകരണം. അന്താരാഷ്ട്ര തലത്തില്‍ ഇറാനെ വലിയ സമ്മര്‍ദത്തിലാക്കിയ വിഷയമായിരുന്നു ഇത്. അതേസമയം യുഎസ്സിന്റെ പശ്ചിമേഷ്യന്‍ നീക്കങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാരപ്രവര്‍ത്തനം നടത്തിയവരെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്.

English summary
Iran Put To Death A Man for allegedly spying for US and Israeli intelligence agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X