ട്രംപിനെ 'ജയിലിലടച്ച്' ഇറാന്‍; തെഹ്‌റാനില്‍ വായുവിലെ സെല്‍ കാണാന്‍ തിരക്ക്, 'ഇനി യുഎസ് കപ്പല്‍ വരില്ല'

ഇറാന്‍ തലസ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ജയില്‍. തജ്രീഷ് ചത്വരത്തില്‍ കെട്ടിടങ്ങള്‍ക്ക് ഇടയില്‍ വായുവില്‍ സജ്ജീകരിച്ച ജയിലില്‍ ട്രംപിന്റെ മുഖംമൂടി ധരിച്ച് അഭിനയം. അഴിക്കുള്ളില്‍ ഇരിക്കുകയും കിടക്കുകയും അസ്വസ്ഥനായി നടക്കുകയും പുറത്തേക്ക് നോക്കി എന്തൊക്കെയോ പറയുകയും ചെയ്യുന്ന 'ട്രംപി'നെയാണ് കാണുന്നത്.

ഈ ജയില്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. പലരും വീഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നുണ്ട്. ട്രംപ് നശിക്കട്ടെ എന്നു ചിലര്‍ വിളിച്ചുപറയുന്നു. അമേരിക്കന്‍ സൈന്യം ചെയ്യുന്ന ക്രൂരതകള്‍ വിവരിച്ച് ബോര്‍ഡുകള്‍ ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കക്കെതിരായ വികാരം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭാവന ജയിലും ട്രംപും.

iran jaild trump in imaginary

ഇറാനില്‍ നിരവധി ആക്രമണങ്ങള്‍ നടത്തി കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ കൊലപ്പെടുത്തിയ ട്രംപ് യുദ്ധക്കുറ്റവാളിയാണ് എന്ന് ഇറാന്‍ പറയുന്നു. യുദ്ധക്കുറ്റവാളിയായ ട്രംപിനെ പ്രതീകാത്മകമായി ജലില്‍ അടച്ചിരിക്കുകയാണ് തജ്രീഷ് ചത്വരത്തില്‍. ഈ വര്‍ഷം ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം നടത്തിയതും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയതും.

അന്ന് തുടങ്ങിയ യുദ്ധം ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചു. കോടികളുടെ നാശനഷ്ടങ്ങളുണ്ടാക്കി. അമേരിക്കക്കും ഇറാനും ഇസ്രായേലിനും ജിസിസി രാജ്യങ്ങള്‍ക്കും നഷ്ടം നേരിടേണ്ടി വന്നു. അമേരിക്കന്‍ സൈനിക ക്യാമ്പുകളുള്ള ഇറാഖിലും ജോര്‍ദാനിലും ആക്രമണങ്ങള്‍ നടന്നു. സമാധാനത്തിന് ശ്രമം നടത്തുന്ന ഖത്തര്‍ പോലും ആക്രമിക്കപ്പെട്ടു. അതിനെല്ലാം പുറമെ, യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം ലോകം മൊത്തം അനുഭവിക്കുകയാണ്.

അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ ഇങ്ങോട്ട് കടത്തില്ല

എല്ലാത്തിനും കാരണം അമേരിക്കയും ഇസ്രായേലുമാണ് എന്ന് ഇറാന്‍ പറയുന്നു. യുദ്ധക്കുറ്റവാളിയായ ട്രംപിനെ ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ട്രംപിന്റെ വേഷം ധരിച്ച വ്യക്തി ജയിലിനകത്ത് അസ്വസ്ഥനായി നടക്കുന്നതും ചിന്തിക്കുന്നതുമെല്ലാമാണ് വീഡിയോയില്‍ കാണുന്നത്. വന്‍ യുദ്ധത്തിന് അമേരിക്കന്‍ സൈന്യം വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാനിലെ വേറിട്ട കാഴ്ച.

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അമേരിക്ക അയക്കുമെന്ന വാര്‍ത്തകളുമുണ്ട്. എന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ ഒരിക്കലും കടക്കില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ ശക്തമായ ആക്രമണം ഉടനെയുണ്ടാകുമെന്ന് തുര്‍ക്കിയിലെ അമേരിക്കന്‍ അംബാസഡര്‍ ടോം ബാരക് പറഞ്ഞിരുന്നു. ഈ വേളയിലാണ് ഏത് സാഹചര്യത്തിലും യുഎസ് സൈനിക കപ്പല്‍ ഗള്‍ഫിലേക്ക് വരില്ലെന്ന് ഇറാന്‍ സൈനിക മേധാവി അലി അബ്ദുല്ലാഹി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma