ഇറാന്‍ മുഖംതിരിച്ചു; അമേരിക്ക വ്യക്തമായി പറയൂ എന്ന് സുരക്ഷാ മേധാവി, അംഗീകരിച്ചത് ചിലതു മാത്രം

ഇറാന്‍ മുന്നോട്ടുവച്ച ഉപാധികളില്‍ ചിലതു മാത്രം അംഗീകരിച്ച് അമേരിക്ക. ഖത്തര്‍ മുഖേന ഇറാന്‍ ഏഴ് ഉപാധികളാണ് മുന്നോട്ട് വച്ചത്. നേരത്തെ പാകിസ്താന്റെ മധ്യസ്ഥതയില്‍ ധാരണയായ ഏഴ് ആവശ്യങ്ങള്‍ തന്നെയാണിത്. പിന്നീട് അമേരിക്ക ഏകപക്ഷീയമായി ധാരണയില്‍ നിന്ന് പിന്നാക്കം പോകുകയായിരുന്നു. ഏഴ് ധാരണകള്‍ അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് പാത തുറക്കൂ എന്ന് ഇറാന്‍ പറയുന്നു.

ഖത്തര്‍ മുഖേനയാണ് അമേരിക്ക മറുപടി നല്‍കിയത്. ഇത് പര്യാപ്തമല്ല എന്ന് ഇറാന്റെ സുരക്ഷാ മേധാവി മുഹ്‌സിന്‍ റസാഇ പറഞ്ഞു. ഏഴ് നിര്‍ദേശങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ബാക്കി ചര്‍ച്ചയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്ക നല്‍കിയ മറുപടിയില്‍ ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്നും മുഹ്‌സിന്‍ റസാഇ വ്യക്തമാക്കി. ആദ്യം അമേരിക്ക നിലപാടുകള്‍ വ്യക്തമാക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

iran rejected us response on conditions

ഉപരോധം പിന്‍വലിക്കണം, എണ്ണ കയറ്റുമതി സാധ്യമാക്കണം, തടഞ്ഞുവച്ച ആസ്തികള്‍ വിട്ടുതരണം തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഇറാന്‍ ആവര്‍ത്തിക്കുകയാണ്. ആണവ കരാര്‍ വിഷയത്തില്‍ ഈ ഘട്ടത്തില്‍ ചര്‍ച്ചയ്ക്കില്ല എന്നും ഇറാന്‍ വ്യക്തമാക്കുന്നു. ലബ്‌നാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണം എന്ന ഉപാധിയും ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതെല്ലാം അംഗീകരിച്ചാല്‍ മാത്രമാണ് ഹോര്‍മുസ് പാത തുറക്കുക. ഹോര്‍മുസ് വഴി കപ്പലുകള്‍ പോകുന്നുണ്ട് എന്ന് അമേരിക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മൈന്‍ പൊട്ടി ഒരു ടാങ്കര്‍ തകര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കി. ലോകത്തെ പ്രധാന ചരക്കുപാതയാണ് ഹോര്‍മുസ്. ഇത് അടഞ്ഞു കിടക്കുന്നതാണ് ലോകരാജ്യങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നത്.

അമേരിക്കയും ഇസ്രായേലും തുടങ്ങിവെച്ച യുദ്ധമാണിത് എന്ന് ഇറാന്‍ പറയുന്നു. യുദ്ധത്തിന് മുമ്പ് ഹോര്‍മുസ് പാത തുറന്നിരുന്നു. അമേരിക്കയില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് പാത ഇറാന്‍ അടച്ചത്. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. അമേരിക്കയുടെ ഉറ്റരാജ്യങ്ങളായ ജിസിസി രാജ്യങ്ങള്‍ക്ക് കയറ്റുമതി അസാധ്യമാകുകയും ചെയ്തു. യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നാണ് അവരുടെ നിലപാട്.

ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ കയറ്റുമതി പാടേ തകര്‍ന്ന മട്ടാണ്. എല്‍എന്‍ജി കയറ്റുമതിയില്‍ ഖത്തര്‍ വളരെ പിന്നാക്കം പോയി. ഹോര്‍മുസ് പാത തുറന്നാലും വളരെ വേഗം പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നാണ് ഖത്തറില്‍ നിന്നുള്ള വിവരം. സൗദി അറേബ്യ, ഒമാന്‍, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ക്ക് കയറ്റുമതിക്ക് ബദല്‍ മാര്‍ഗങ്ങളുണ്ടെങ്കിലും ഹോര്‍മുസ് വഴിയുള്ള കയറ്റുമതിക്ക് സമാനമാകുന്നില്ല. ഏത് സമയവും ഇറാനില്‍ ശക്തമായ ആക്രമണം നടത്തുമെന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma