കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിന്റെ സഹായം തള്ളി... വിദേശ ഇടപെടല്‍ വേണ്ടെന്ന് ഇറാന്‍, പിടിവാശി, മരണം രണ്ടായിരത്തിലേക്ക്!!

Google Oneindia Malayalam News

തെഹറാന്‍: കൊറോണ വൈറസ് ബാധ മൂലം ദുരിതങ്ങള്‍ വര്‍ധിച്ചിട്ടും വിദേശ സഹായം തള്ളി ഇറാന്‍. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹായമാണ് ഇറാന്‍ തള്ളി. അതേസമയം ഇറാനെതിരെയുള്ള ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ തീരുമാനം. നേരത്തെ അമേരിക്കയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളും ഇറാന്‍ ഉന്നയിച്ചിരുന്നു.

കൊറോണ വൈറസിനെ ഇറാനിയന്‍ ജനതയെ ഇല്ലാതാക്കാനായി അമേരിക്ക ഉണ്ടാക്കിയതാണെന്ന് നേരത്തെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും വിദേശത്ത് നിന്ന് ഒരു സഹായവും വേണ്ടെന്ന് ഇറാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച് ഇറാനിലെ മരണ സംഖ്യ രണ്ടായിരത്തിലേക്ക് കുതിക്കുകയാണ്. തിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍ ഹസന്‍ റൂഹാനിയെ ആശങ്കപ്പെടുത്തുന്ന കാര്യം കൂടിയാണിത്.

സഹായം ഇവിടേക്ക് വേണ്ട

സഹായം ഇവിടേക്ക് വേണ്ട

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ചാരിറ്റിയുടെ ഓഫറാണ് ഇറാന്‍ തള്ളിയത്. നിലവില്‍ രോഗത്തെ പ്രതിരോധിക്കാന്‍ വിദേശ സഹായം വേണ്ടെന്നും ഇറാന്‍ പറഞ്ഞു. നിലവില്‍ രാജ്യത്തുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സൈന്യത്തിന്റെ കീഴിലുള്ള മെഡിക്കല്‍ സൗകര്യം പൂര്‍ണമായും ഉപയോഗിക്കുന്നുണ്ട്. ഈ സമയത്ത് പുറത്ത് നിന്നുള്ള സൈന്യം ആശുപത്രി സൗകര്യമൊരുക്കുന്നത് ഗുണകരമാവില്ലെന്ന് ഇറാന്റെ ആരോഗ്യ മന്ത്രി അലി റെസ വഹാബ്‌സാദ പറഞ്ഞു. വിദേശ ഇടപെടല്‍ ആവശ്യമായി ഇറാന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഫര്‍ ഇങ്ങനെ

ഓഫര്‍ ഇങ്ങനെ

ഫ്രാന്‍സിലെ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഒമ്പതംഗ സംഘത്തെ 50 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കുന്നതിനാവശ്യമായ ഉപകരണങ്ങളുമായി ഇറാനിലേക്ക് അയക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇറാനിലെ ഇസ്ലാമിക തീവ്ര വിഭാഗത്തില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഇക്കാര്യത്തില്‍ നേരിടേണ്ടി വന്നത്. ഈ സംഘം ചാരന്‍മാരാണെന്ന് തീവ്ര വിഭാഗം ആരോപിക്കുന്നു. അതേസമയം ഇറാനിലെ ആണവായുധ കേന്ദ്രങ്ങളെ കുറിച്ച് വിവരങ്ങള്‍ ചോര്‍ത്താനാണ് ഇവര്‍ വരുന്നതെന്ന പ്രചാരണവും ശക്തമാണ്.

സ്ഥിതി ഗുരുതരം

സ്ഥിതി ഗുരുതരം

ഇറാനില്‍ കഴിഞ്ഞ 214 മണിക്കൂറിനിടെ 1762 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൊത്തം 24811 പേര്‍ക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 122 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1934 പേരാണ് ഇറാനില്‍ മരിച്ചത്. ആഗോള തലത്തില്‍ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അതേസമയം എന്തുകൊണ്ടാണ് ഇറാന്‍ അധികൃതര്‍ ഇത്തരമൊരു മിഷനെ തടഞ്ഞതെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ പറഞ്ഞു. ഇത് മുമ്പേ തീരുമാനിച്ചിരുന്നതാണെന്നും ഇവര്‍ പറയുന്നു.

വളരെ ഗുരുതരം

വളരെ ഗുരുതരം

ഇറാനിലെ സാഹചര്യം വളരെ ഗുരുതരമാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരമൊരു സഹായം തള്ളാനുള്ള നീക്കം വലിയ തിരിച്ചടിയാവാനാണ് സാധ്യത. നേരത്തെ തന്നെ ഇറാനില്‍ ആശുപത്രി കിടക്കകള്‍ സ്ഥാപിക്കാനായി അനുമതിക്കായി അപേക്ഷിച്ചിരുന്നുവെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡറിലെ മൈക്കള്‍ ഒലിവിയര്‍ ലച്ചാരിറ്റെ പറഞ്ഞു. ലച്ചാരിറ്റെയാണ് ഈ സംഘത്തെ നയിക്കുന്നത്. ഇറാനിലോ ആ മേഖലയില്‍ എവിടെയോ ആശുപത്രികള്‍ സ്ഥാപിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

തെരുവിലിറങ്ങി ജനത

തെരുവിലിറങ്ങി ജനത

ഇറാനിയന്‍ ജനത നിര്‍ദേശങ്ങളൊന്നും പാലിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാത്തതും വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നത്. പേര്‍ഷ്യന്‍ പുതുവത്സര അവധി ദിനം ആഘോഷിക്കുന്ന തിരക്കിലാണ് ഇറാനിയന്‍ ജനത. റോഡുകള്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇറാനിയന്‍ സര്‍ക്കാര്‍ ജനങ്ങളോട് വീട്ടിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇറാനിയന്‍ പ്രഥമ നേതാവ് ആയത്തുള്ള ഖമേനിയും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അപേക്ഷിച്ചിട്ടുണ്ട്.

ഉപരോധം പിന്‍വലിക്കുമോ

ഉപരോധം പിന്‍വലിക്കുമോ

യുഎന്‍ റെെറ്റ്‌സ് അധ്യക്ഷന്‍ ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ മെഡിക്കല്‍ സംവിധാനത്തെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിടരുതെന്ന് യുഎന്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍, മനുഷ്യാവകാശങ്ങള്‍, എന്നിവ മുന്‍നിര്‍ത്തി ഇത് പിന്‍വലിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ അധ്യക്ഷന്‍ മിഷേല്‍ ബച്ചേലെറ്റ് പറഞ്ഞു. അതേസമയം അമേരിക്ക ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെ യാത്രാ വിലക്ക് ഇറാന്‍ കടുപ്പിച്ചിട്ടുണ്ട്. പ്രാദേശികമായ യാത്രകളും വേണ്ടെന്നാണ് നിര്‍ദേശം.

Recommended Video

cmsvideo
വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam
ഖമേനിയുടെ വാദം

ഖമേനിയുടെ വാദം

അമേരിക്കയുടെ ഒരു സഹായവും കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ ഇറാന് വേണ്ടെന്ന് നേരത്തെ ഖമേനി തുറന്നടിച്ചു. കൊറോണ വൈറസിനെ ഉണ്ടാക്കിയിരിക്കുന്നത് യുഎസ്സാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം ചൈനയെ ഈ വൈറസിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തണമെന്നും, യുഎസ് കൊറോണ ഇനിയും പടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഖമേനി പറഞ്ഞിരുന്നു. അതേസമയം കൊറോണ വൈറസിനെ ഉണ്ടാക്കിയിരിക്കുന്നത് ഇറാന്‍ ജനതയെ ഒന്നടങ്കം കൊല്ലാനാണെന്നും ഇറാനിയന്‍ വംശജരുടെ ജനിതക ഡാറ്റ യുഎസ് സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിലൂടെ എല്ലാവരെയും കൊല്ലുകയാണ് ലക്ഷ്യമെന്നും ഖമേനി പറഞ്ഞു.

English summary
iran rejects foreign help on fight against coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X