കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂതി മനസ്സില്‍ വച്ചാല്‍ മതിയെന്ന് അമേരിക്കയോട് ഇറാന്‍

സൈനിക കേന്ദ്രങ്ങളില്‍ പരിശോധന അനുവദിക്കില്ല

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു പിന്നാലെ സൈനിക കേന്ദ്രങ്ങളില്‍ കൂടി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് അമേരിക്ക. എന്നാല്‍ അത് വെറും സ്വപ്‌നം മാത്രമെന്ന് ഇറാന്റെ മറുപടി. യു.എന്‍ ഏജന്‍സിയായ അന്താരാഷ്ട്ര അണവോര്‍ജ ഏജന്‍സി ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്ന അമേരിക്കന്‍ അംബാസഡറുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

അന്താരാഷ്ട്ര ആണവ കരാര്‍ പ്രകാരം സൈനിക കേന്ദ്രങ്ങളില്‍ പരിശോധന അനുവദിക്കാന്‍ ഇറാന് ബാധ്യതയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരിക്കുന്നത്. \'അന്താരാഷ്ട്ര സമൂഹത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം വ്യക്തമാണ്. ആണവോര്‍ജ ഏജന്‍സിയുമായുള്ള ഞങ്ങളുടെ ബന്ധം എങ്ങനെയായിരിക്കണമെന്ന് കരാര്‍ മൂലം നിര്‍വചിക്കപ്പെട്ടതുമാണ്. അത് ഞങ്ങള്‍ക്ക് അമേരിക്ക പറഞ്ഞുതരേണ്ടതില്ല\' - റൂഹാനി നല്‍കിയ ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

photo-2017-07-24-12-53-42-30-1504070308.jpg -Properties

ഇറാന് ആണവ കരാറിനോട് ബാധ്യതയുണ്ട്. എന്നുകരുതി ആരുടെയും ഭീഷണിക്ക് വഴങ്ങില്ല. അമേരിക്കയുടെ ആവശ്യം ആണവ ഏജന്‍സി അംഗീകരിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ഇനി അംഗീകരിച്ചാല്‍ തന്നെ പരിശോധന അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍ പൊളിക്കാനാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമമെന്നും എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിന് അനുവദിക്കില്ലെന്നും റൂഹാനി അഭിപ്രായപ്പെട്ടു.

യു.എസ് അംബാസഡര്‍ നിക്കി ഹാലിയുടെ പ്രസ്താവനയ്‌ക്കെതിരേ ഇറാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ബാഗര്‍ നബ്കത്തും രൂക്ഷമായാണ് പ്രതികരിച്ചത്. ഇറാന്റെ എല്ലാ സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷിത വിഭാഗത്തില്‍ പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അത് ആര്‍ക്കുമുമ്പില്‍ വ്യക്തമാക്കപ്പെടില്ല. അമേരിക്കയുടെ ആവശ്യത്തിന് ഇറാന്‍ ചെവികൊടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

photo-2017-07-24-12-53-45-30-1504070349.jpg -Properties

ആണവ ഏജന്‍സി തലവന്‍ യുകിയ അമാനോയെ സന്ദര്‍ശിച്ചായിരുന്നു അമേരിക്കന്‍ അംബാസഡര്‍ ഈ പ്രസ്താവന നടത്തിയത്. കരാറിനെ തുടര്‍ന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്ന് അണ്വായുധങ്ങള്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്‍ മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, ഇറാന്‍ അന്താരാഷ്ട്ര ആണവ കരാറുമായി പൂര്‍ണായി സഹകരിക്കുന്നുണ്ടെന്നാണ് യു.എന്‍ ആണവ ഏജന്‍സിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്.

English summary
Iran says it\'s not bound by the nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X