കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇന്ത്യക്കെതിരെ ആഗോളതലത്തില്‍ പ്രചാരണം നടത്തുന്ന പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇറാന്റെ നടപടികള്‍. ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പാകിസ്താന്‍ കോണ്‍സുലേറ്റ് സ്ഥാപിച്ച ബാനറുകള്‍ ഇറാന്‍ പോലീസ് എടുത്തുകളഞ്ഞു. ഇറാനിലെ വടക്കുകിഴക്കന്‍ നഗരമായ മശ്ഹദിലെ കോണ്‍സുലേറ്റിലാണ് പാകിസ്താന്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുള്ള ബാനറുകള്‍ സ്ഥാപിച്ചത്. എന്നാല്‍ വിവരം ലഭിച്ച ഉടനെ ഇറാന്‍ പോലീസ് ഇടപെടുകയായിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇറാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് നേരത്തെ പാകിസ്താന്‍ കരുതിയത്. എന്നാല്‍ ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ ഇന്ത്യയെ പ്രത്യക്ഷത്തില്‍ വിമര്‍ശിക്കാത്തതും പാകിസ്താന് അമ്പരപ്പുണ്ടാക്കി. ഇതോടെ പാകിസ്താന്‍ ആഗോളതലത്തില്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ നീക്കമാണ് പൊളിയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പാകിസ്താന്റെ നീക്കങ്ങള്‍

പാകിസ്താന്റെ നീക്കങ്ങള്‍

കശ്മീര്‍ വിഷയത്തില്‍ വിദേശ രാജ്യങ്ങളിലെ എംബസികള്‍ വഴി പാകിസ്താന്‍ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ നടത്തുന്നുണ്ട്. വിദേശ നേതാക്കളുടെ പിന്തുണ നേടാന്‍ പ്രത്യേക കൂടിക്കാഴ്ചകളും നടത്തിവരികയാണ്. മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടുക എന്നതാണ് പാകിസ്താന്റെ പ്രധാന ലക്ഷ്യം. ഇതാണ് ഇറാനില്‍ പൊളിഞ്ഞത്.

കശ്മീരിന് ഐക്യദാര്‍ഢ്യം

കശ്മീരിന് ഐക്യദാര്‍ഢ്യം

ഇറാനിലെ വടക്കുകിഴക്കന്‍ നഗമാണ് മശ്ഹദ്. ഇവിടെ പാകിസ്താന് കോണ്‍സുലേറ്റുണ്ട്. പാകിസ്താന്‍ കോണ്‍സുലേറ്റിലും സമീപത്തും കഴിഞ്ഞമാസം ഒട്ടേറെ ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ ഉടനെ ആയിരുന്നു ഇത്. കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്ന പേരില്‍ ഇന്ത്യക്കെതിരായ വാക്കുകളാണ് എഴുതിവച്ചത്.

 ഇറാന്‍ പോലീസിന്റെ ഇടപെടല്‍

ഇറാന്‍ പോലീസിന്റെ ഇടപെടല്‍

വിവരം ലഭിച്ച ഇറാന്‍ പോലീസ് ഉടന്‍ കോണ്‍സുലേറ്റിലെത്തി. പരസ്യമായി കാണുന്ന എല്ലാ ബാനറുകളും രാത്രിയോടെ എടുത്തു നീക്കി. ഇത്തരം വിദ്വേഷപരമായ പ്രചാരണങ്ങള്‍ക്ക് കോണ്‍സുലേറ്റ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇറാന്‍ ഭരണകൂടം. നയതന്ത്ര വിരുദ്ധ തന്ത്രമാണിതെന്ന് ഇറാന്‍ പാകിസ്താനെ അറിയിച്ചു.

ഇറാന്‍-പാക് പോര്

ഇറാന്‍-പാക് പോര്

മൂന്നാമതൊരു രാജ്യത്തിനെതിരെ നയതന്ത്ര കാര്യാലയങ്ങള്‍ ഉപയോഗിക്കുന്നതിനോട് യോജിക്കാനില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതിനെതിരെ പാകിസ്താന്‍ പ്രതിഷേധം അറിയിച്ചു. പാകിസ്താന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നാണ് ഇറാന്‍ പിന്നീട് പ്രതികരിച്ചത്.

ഇറാന്റെ പ്രധാന ചോദ്യം

ഇറാന്റെ പ്രധാന ചോദ്യം

സൗദി അറേബ്യക്കെതിരായ വാക്കുകള്‍ പാകിസ്താനിലെ ഇറാന്‍ എംബസി വഴി പ്രചരിപ്പിച്ചാല്‍ പാക് ഭരണകൂടം അനുവദിക്കുമോ എന്നായിരുന്നു ഇറാന്റെ മറുചോദ്യം. കശ്മീര്‍ വിഷയത്തിലുള്ള തങ്ങളുടെ ബാനര്‍ തങ്ങളുടെ അവകാശത്തിലുള്ള സ്ഥലത്താണ് പ്രദര്‍ശിപ്പിച്ചതെന്ന് പാകിസ്താന്‍ മറുപടി നല്‍കി.

ഇറാന്റെ നിലപാടില്‍ മാറ്റമില്ല

ഇറാന്റെ നിലപാടില്‍ മാറ്റമില്ല

കശ്മീര്‍ വിഷയത്തില്‍ ഇറാന്റെ നിലപാടില്‍ മാറ്റമില്ല. കശ്മീര്‍ ജനതക്കെതിരായ അതിക്രമങ്ങളെ ഇറാന്‍ അനുകൂലിക്കില്ല. പാകിസ്താന്‍ സഹോദര രാജ്യമാണ്. എന്നാല്‍ ഇന്ത്യ തങ്ങളുടെ ശത്രു രാജ്യമല്ല- ഇറാന്‍ ഭരണകൂടം നിലപാട് വ്യക്തമാക്കി.

 ദില്ലിയിലെ ഇറാന്‍ എംബസിയും

ദില്ലിയിലെ ഇറാന്‍ എംബസിയും

ദില്ലിയിലെ ഇറാന്‍ എംബസിയും ഇക്കാര്യത്തില്‍ ഇടപെട്ടു. ദില്ലിയിലെ പാകിസ്താന്‍ എംബസിക്ക് പ്രതിഷേധ കുറിപ്പ് അയച്ചു. നേരത്തെ ഇറാനിലെ പാകിസ്താന്‍ കാര്യാലയങ്ങളില്‍ രണ്ടുതവണ ഇന്ത്യാവിരുദ്ധ പരിപാടികള്‍ നടത്തിയിരുന്നു. ഇതിന് ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല.

ലണ്ടനില്‍ പ്രതിഷേധം അക്രമാസക്തം

ലണ്ടനില്‍ പ്രതിഷേധം അക്രമാസക്തം

മറ്റു രാജ്യങ്ങളിലും പാകിസ്താന്‍കാര്‍ ഇന്ത്യാവിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പാകിസ്താന്‍കാരും ഖലിസ്താനികളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അമേരിക്ക, ദക്ഷിണ കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും പാകിസ്താന്‍ അനുകൂലികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇറാന്‍ നേതാവിന്റെ പ്രതികരണം

ഇറാന്‍ നേതാവിന്റെ പ്രതികരണം

കശ്മീര്‍ വിഷയത്തില്‍ ഇറാന്‍ ആദ്യമായി പ്രതികരിച്ചത് ഇന്ത്യയെ കുറ്റപ്പെടുത്താതെയായിരുന്നു. ഇന്ത്യയുമായി തുടരുന്ന ബന്ധം സൂചിപ്പിച്ചാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ കശ്മീരിലെ മുസ്ലിംകളുടെ അവസ്ഥയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

കശ്മീരികളെ അടിച്ചമര്‍ത്തില്ലെന്ന് കരുതുന്നു

കശ്മീരികളെ അടിച്ചമര്‍ത്തില്ലെന്ന് കരുതുന്നു

കശ്മീരിലെ മുസ്ലിംകളുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ആയത്തുല്ല പറഞ്ഞു. ഇന്ത്യ അവരുടെ നയം നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ഇറാന്‍ മനസിലാക്കുന്നത്. കശ്മീരിലെ മുസ്ലിംകളെ അടിച്ചമര്‍ത്തില്ലെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുമായി ഇറാന് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബ്രിട്ടനെയാണ് ഇറാന്‍ ആത്മീയ നേതാവ് കുറ്റപ്പെടുത്തിയത്.

പ്രശ്‌നമേഖലയാക്കിയത് ബ്രിട്ടന്‍

പ്രശ്‌നമേഖലയാക്കിയത് ബ്രിട്ടന്‍

കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ബ്രിട്ടനാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ഒരു പ്രശ്‌നമേഖലയാക്കി കശ്മീരിനെ മാറ്റിയത് ബ്രിട്ടന്റെ നയങ്ങളാണ്. കശ്മീരിനെ സംഘര്‍ഷ മേഖലയാക്കി നിലനിര്‍ത്തിയ ബ്രിട്ടന്റെ നടപടി ബോധപൂര്‍വമായിരുന്നുവെന്നും ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.

കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ബിഎസ്പിയുമായി ഒന്നിക്കുന്നു, ഞായറാഴ്ച രാത്രി ലഖ്‌നൗവില്‍ ചര്‍ച്ച

English summary
Iran removes anti-India banners from Pak consulate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X