കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ശക്തമായ മത നിയമങ്ങളുള്ള രാജ്യമാണ് ഇറാന്‍. ഷിയാ മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നത് മത പണ്ഡിതരുടെ സഭയാണ്. സര്‍ക്കാരിന് മുകളിലുള്ള ഈ സഭയ്ക്ക് നേതൃത്വം നല്‍കുന്നത് ആയത്തുല്ല എന്ന് വിശേഷിപ്പിക്കുന്ന ഷിയാ നേതാവാണ്. വസ്ത്രധാരണ രീതിയിലും സാമൂഹിക മാന്യതയിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണ് ഇറാന്‍ ഭരണകര്‍ത്താക്കള്‍ ഇടക്കിടെ ആവര്‍ത്തിക്കാറ്.

ഇങ്ങനെയുള്ള രാജ്യത്ത് നിന്ന് വേറിട്ട വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്. ഇറാനിലെ കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ കമിതാക്കള്‍ അര്‍ധവസ്ത്രം ധരിച്ച് ചുംബിക്കുന്നു. ഇവര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു...

പാര്‍ക്കൗര്‍ അത്‌ലറ്റ്

പാര്‍ക്കൗര്‍ അത്‌ലറ്റ്

ഇറാനിലെ അറിയപ്പെട്ട പാര്‍ക്കൗര്‍ അത്‌ലറ്റ് അലിറസ ജപലാഗിയും മറ്റൊരു വനിതാ താരവുമാണ് ഫോട്ടോയിലുള്ളത്. ടെഹ്‌റാനിലെ കൂട്ടന്‍ കെട്ടിടത്തിന് മുകളില്‍ നിന്നാണ് ചുംബന രംഗം പകര്‍ത്തിയത് എന്ന് കരുതുന്നു. ഈ ചിത്രങ്ങള്‍ അലി റസ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു.

 പോലീസിന്റെ ഫോണ്‍

പോലീസിന്റെ ഫോണ്‍

കഴിഞ്ഞാഴ്ചയാണ് വിവാദമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇരുവരും വിവിധ രൂപത്തില്‍ ചുംബിക്കുന്നതാണ് ഫോട്ടോകള്‍. ചിത്രങ്ങള്‍ വൈറലായതോടെ പോലീസിന്റെ ഫോണ്‍ വിളി വന്നു. കീഴടങ്ങണം, അല്ലെങ്കില്‍ പരസ്യമായി അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്.

മാന്യത കൈവിട്ടു

മാന്യത കൈവിട്ടു

മാന്യത കൈവിട്ടുള്ള നീക്കമാണ് കായിക താരം നടത്തിയതെന്ന് പോലീസ് പറയുന്നു. ശരീഅത്ത് നിയമ പ്രകാരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരസ്യമായി ചെയ്യുന്നത് കുറ്റകരമാണ്. തുടര്‍ന്ന് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടില്ല.

പോലീസ് ഓഫീസര്‍ പറയുന്നത്

പോലീസ് ഓഫീസര്‍ പറയുന്നത്

ടെഹ്‌റാന്‍ സൈബല്‍ പോലീസ് വിങാണ് അലി റസയെ അറസ്റ്റ് ചെയ്തത്. അശ്ലീലത കലര്‍ന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് കുറ്റകരമാണ്. കായിക താരങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ തുടരുമെന്ന് ടെഹ്‌റാന്‍ പോലീസ് മേധാവി ഹുസൈന്‍ റാഹിമി പറഞ്ഞു.

വിമര്‍ശനം

വിമര്‍ശനം

ആദ്യം അലി റസയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുവതിയെയും കസ്റ്റഡിയിലെടുത്തു. അതേസമയം, അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തുവന്നു. ഇറാനിലെ നിയമ പ്രകാരം മുസ്ലിം സ്ത്രീകള്‍ മുഖവും മുന്‍ കൈയ്യും കാല്‍പാദവും മാത്രമേ പുറത്ത് കാണിക്കാവൂ. എന്നാല്‍ യുവതി ഇതിന് വിരുദ്ധമായ വസ്ത്രമാണ് ധരിച്ചത്.

സഹോദരന്‍ പറയുന്നു

സഹോദരന്‍ പറയുന്നു

ദിവസങ്ങള്‍ക്ക് മുമ്പ് അലി റസയ്ക്ക് പോലീസില്‍ നിന്നു വിളി വന്നു. കീഴടങ്ങണം എന്നാണ് ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ പരസ്യമായി അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. തൊട്ടടുത്ത ദിവസം അലി റസയെ പോലീസ് അറസ്റ്റ് ചെയ്തു- സഹോദരന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട വഴി അറിയിച്ചു.

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണംന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണം

ഞാന്‍ മന്ത്രി, എനിക്ക് ഇളവുണ്ട്; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ഗൗഡ; കര്‍ണാടകത്തില്‍ പുതിയ വിവാദംഞാന്‍ മന്ത്രി, എനിക്ക് ഇളവുണ്ട്; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ഗൗഡ; കര്‍ണാടകത്തില്‍ പുതിയ വിവാദം

English summary
Iran: Rooftop Kiss of Parkour Athletes Viral in Social Media, Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X