കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിപ്പോരില്‍ ഇറാനെ വെല്ലാനാകില്ല; വിദേശികള്‍ വിട്ടുപോകണമെന്ന് റൂഹാനി, കപ്പല്‍ വച്ചുമാറിയേക്കും

Google Oneindia Malayalam News

തെഹ്‌റാന്‍: വളരെ വിദൂരത്തുള്ള ശത്രുവിനെ പോലും കൃത്യമായ ലക്ഷ്യത്തോടെ അവസാനിപ്പിക്കാന്‍ ശേഷിയുള്ള സ്‌നിപ്പര്‍ റൈഫിള്‍ കൈവശമുള്ള രാജ്യമാണ് ഇറാന്‍. അമേരിക്കക്കും ബ്രിട്ടനുമെല്ലാം തിടുക്കത്തില്‍ ഇറാനെ ആക്രമിക്കാന്‍ ഭയം ഇറാന്റെ സൈനിക ശേഷിയാണ്. ഗള്‍ഫിലെ ഒരു രാജ്യത്തിനുമില്ലാത്ത സൈനിക ശേഷിയാണ് ഇറാന്. മിക്കതും സ്വന്തമായി നിര്‍മിച്ചവ. മാത്രമല്ല, ഇറാന്റെ ആയുധ ശേഖരത്തെ കുറിച്ച് മറ്റു രാജ്യങ്ങള്‍ക്ക് അത്ര വിവരവുമില്ല.

ഇറാന്റെ കൈവശമുള്ള ആയുധങ്ങളെ കുറിച്ച് പല കഥകളാണ് പ്രചരിക്കുന്നത്. ഒളിപ്പോരില്‍ ശത്രുവിനെ പരാജയപ്പെടുത്താന്‍ സഹായകമാകുന്ന ആയുധങ്ങള്‍ ഇറാന്റെ കൈശമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതേസമയം, പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് മേഖലയിലെ രാജ്യങ്ങളല്ലാത്തവര്‍ വിട്ടുപോകണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടു. ഇറാന്‍ കപ്പല്‍ വിട്ടുതന്നാല്‍ ബ്രിട്ടീഷ് കപ്പല്‍ വിട്ടുകൊടുക്കാനും ഇറാന്‍ ആലോചിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ഇറാന്റെ ആയുധ ശേഖരം

ഇറാന്റെ ആയുധ ശേഖരം

ഇറാന്റെ ആയുധ ശേഖരത്തെ കുറിച്ച് വ്യക്തമായ വിവരം പുറംലോകത്തിനില്ല. ദീര്‍ഘദൂര മിസൈലുകള്‍ കൈവശമുള്ള ഇറാന്റെ മിക്ക ആയുധങ്ങളും സ്വന്തമായി നിര്‍മിച്ചവയാണ് എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങള്‍ക്ക് ഇറാന്‍ ആയുധ വിദ്യകളും പരിചിതമല്ല. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമാണ് ആയുധങ്ങള്‍ വാങ്ങുന്നത്.

ആയുധങ്ങള്‍ സംബന്ധിച്ച് ഇല്ലാക്കഥകളും

ആയുധങ്ങള്‍ സംബന്ധിച്ച് ഇല്ലാക്കഥകളും

ഒരുപക്ഷേ ഇറാന്റെ ആയുധങ്ങള്‍ സംബന്ധിച്ച് ഇല്ലാക്കഥകളാണ് പ്രചരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അമേരിക്കയെ ഭയപ്പെടുത്താന്‍ ഇറാന്‍ നടത്തുന്ന തന്ത്രമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇറാന്‍ മേഖലയിലെ ശക്തമായ സൈനിക ശക്തിയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

 ഹൈദര്‍ സ്‌നിപ്പര്‍ റൈഫിള്‍

ഹൈദര്‍ സ്‌നിപ്പര്‍ റൈഫിള്‍

ഇറാന്റെ കൈവശമുള്ള ഹൈദര്‍ സ്‌നിപ്പര്‍ റൈഫിള്‍സുകളെ പറ്റിയുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2017ല്‍ ഇതുസംബന്ധിച്ച് ചില സൂചനകള്‍ വന്നിരുന്നെങ്കിലും പുതിയ സംഘര്‍ഷ സാഹചര്യത്തില്‍ വീണ്ടും ചില വിവരങ്ങള്‍ കൂടി വന്നിരിക്കുന്നു. ശത്രുക്കളുടെ ആയുധങ്ങളും വാഹനങ്ങളും വളരെ വിദൂരതയില്‍ നിന്ന് തകര്‍ക്കാന്‍ പര്യാപ്തമാണത്രെ ഹൈദര്‍.

1600 മീറ്റര്‍ അകലത്തില്‍ പ്രയോഗിക്കാം

1600 മീറ്റര്‍ അകലത്തില്‍ പ്രയോഗിക്കാം

1600 മീറ്റര്‍ അകലെയുള്ള ശുത്രക്കളെ പോലും ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ ഹൈദറിന് സാധിക്കുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ ബാരറ്റ് എം82, ഫ്രാന്‍സിന്റെ ഹിക്കേറ്റ് രണ്ട് എന്നിവയ്ക്ക് 1800 മീറ്റര്‍ ദൂരത്തില്‍ ആക്രമിക്കാന്‍ ശേഷിയുണ്ട്. വിചിത്രമായ ശേഷിയുള്ള ആയുധമാണ് ഹൈദര്‍ എന്ന് അമേരിക്കന്‍ വിദേശ സൈനിക പഠന ഓഫീസ് വിലയിരുത്തുന്നു.

വീഡിയോകള്‍ പുറത്തുവിട്ടു

വീഡിയോകള്‍ പുറത്തുവിട്ടു

അതേസമയം, അമേരിക്കയുടെ ബാരറ്റ് എം82നേക്കാള്‍ ആക്രമണ ശേഷിയുണ്ട് ഹൈദറിന്. ജര്‍മന്‍ ഡിസൈനാണിത്. ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് തന്നെ ഇറാന്‍ ഈ ഗണത്തില്‍പ്പെട്ട റൈഫിളുകള്‍ സ്വന്തമായി നിര്‍മിക്കുന്നുണ്ട്. പരിഷ്‌കരിച്ച രൂപമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. സൈനികര്‍ ഹൈദര്‍ ഉപയോഗിക്കുന്ന വീഡിയോകള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.

പരീക്ഷണം സിറിയയില്‍

പരീക്ഷണം സിറിയയില്‍

സിറിയയിലെ ആഭ്യന്തര യുദ്ധവേളയില്‍ ഹൈദര്‍ റൈഫിള്‍ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാന്‍ ഈ ആയുധം പരീക്ഷിച്ചത് സിറിയയിലായിരുന്നു. സഖ്യരാജ്യങ്ങള്‍ക്ക് ഇറാന്‍ ഹൈദര്‍ വില്‍പ്പന നടത്തിയിട്ടുണ്ട് എന്ന വിവരവും പുറത്തുവന്നിരുന്നു. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

 വിദേശികള്‍ മേഖല വിട്ടുപോകണം

വിദേശികള്‍ മേഖല വിട്ടുപോകണം

അതേമസമയം, മേഖലയിലെ സുരക്ഷയുടെ കാര്യത്തില്‍ ഇറാന്‍ നിലപാട് കടുപ്പിക്കുകയാണ്. പേര്‍ഷ്യന്‍ കടലില്‍ മേഖലയിലെ രാജ്യങ്ങളുടെ സാന്നിധ്യം മാത്രം മതിയെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. അമേരിക്കയും യൂറോപ്പും മേഖലയില്‍ തമ്പടിച്ചിരിക്കുന്നതിനിടെയാണ് റൂഹാനിയുടെ മുന്നറിയിപ്പ്.

റൂഹാനിയുടെ വാക്കുകള്‍

റൂഹാനിയുടെ വാക്കുകള്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇറാന് സാധിക്കും. കൂടാതെ മേഖലയിലെ മറ്റു രാജ്യങ്ങളുമുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും ആവശ്യമില്ല. ഈ സാഹചര്യത്തില്‍ വിദേശികള്‍ മേഖല വിട്ടുപോകണമെന്ന് റൂഹാനി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന്റെ വിവരങ്ങള്‍ റൂഹാനിയുടെ വെബ്‌സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്.

 സൈന്യത്തെ അയക്കരുത്

സൈന്യത്തെ അയക്കരുത്

പേര്‍ഷ്യന്‍ കടലിലേക്ക് വിദേശ രാജ്യങ്ങള്‍ സൈന്യത്തെ അയക്കരുതെന്ന് റൂഹാനി ആവശ്യപ്പെട്ടു. മേഖലിയെ സുരക്ഷ ഉറപ്പുവരുത്താന്‍ മേഖലയിലെ രാജ്യങ്ങള്‍ തന്നെ ധാരാളമാണ്. ഹോര്‍മുസില്‍ നിന്ന് ബ്രിട്ടീഷ് കപ്പല്‍ പിടിച്ച വിപ്ലവ ഗാര്‍ഡിനെ റൂഹാനി അഭിനന്ദിക്കുകയും ചെയ്തു.

 ബ്രിട്ടന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി

ബ്രിട്ടന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി

പേര്‍ഷ്യന്‍ കടലിലെയും ഹോര്‍മുസ് കടലിടുക്കിന്റെയും സുരക്ഷ ലക്ഷ്യമിട്ട് ബ്രിട്ടന്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. സൈനിക സഖ്യം രൂപീകരിക്കാനാണ് ബ്രിട്ടന്റെ നീക്കം. യൂറോപ്പിലെ രാജ്യങ്ങളുമായി ബ്രിട്ടന്‍ ചര്‍ച്ച തുടങ്ങി. മാത്രമല്ല അമേരിക്ക, ഇന്ത്യ, പാകിസ്താന്‍ എന്നിവരുമായും ബ്രിട്ടന്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.

കപ്പല്‍ തിരിച്ചുകൊടുക്കും, പക്ഷേ...

കപ്പല്‍ തിരിച്ചുകൊടുക്കും, പക്ഷേ...

അതേസമയം, ഇറാന്‍ പിടിച്ച ബ്രിട്ടീഷ് കപ്പല്‍ തിരിച്ചുകൊടുക്കാന്‍ ഇറാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ബ്രിട്ടന്‍ പിടിച്ച ഇറാന്‍ കപ്പല്‍ വിട്ടുനല്‍കിയാല്‍ ബ്രിട്ടന്റെ കപ്പലും വിട്ടുകൊടുക്കുമെന്നതാണ് ഇറാന്റെ നിലപാട്. യൂറോപ്പുമായി സംഘര്‍ഷത്തിന് ഇറാന് താല്‍പ്പര്യമില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും റൂഹാനി പറഞ്ഞു.

ഇന്ത്യന്‍ നീക്കത്തില്‍ വിറങ്ങലിച്ച് പാക് സൈന്യം; തുറന്നുസമ്മതിച്ച് ഇമ്രാന്‍ ഖാന്‍, ചരിത്രത്തിലാദ്യംഇന്ത്യന്‍ നീക്കത്തില്‍ വിറങ്ങലിച്ച് പാക് സൈന്യം; തുറന്നുസമ്മതിച്ച് ഇമ്രാന്‍ ഖാന്‍, ചരിത്രത്തിലാദ്യം

English summary
Iran Rouhani Warned US and Europe, Iran Sniper Rifle That Can Kill from 1,600 Meters Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X