കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൊബോട്ടിക്ക് തോക്ക് തുരുതുരാ വെടിയുതിർത്തു; ഫക്രിസാദയെ വധിച്ചത് മൊസാദിന്റെ ഹൈടെക് ടീം, ഇറാൻ ഞെട്ടലിൽ

Google Oneindia Malayalam News

2020 നവംബര്‍ 27ന് ആയിരുന്നു ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇറാന്‍ അണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സെന്‍ ഫക്രിസാദയെ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് വധിക്കുന്നത്. 59കാരനായ ഫക്രിസാദ ടെഹ്‌റാനിലെ അബ്‌സാര്‍ഡില്‍ ഭാര്യയോടും 12 അംഗരക്ഷകരോടും ഒപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റ് മരിക്കുന്നത്.

സുരേഷ് ഗോപി ആവര്‍ത്തിച്ച് പറഞ്ഞിട്ടും അണികള്‍ കേട്ടില്ല; വേദിവിട്ട് ഇറങ്ങിപ്പോയി താരം, പരിപാടി ഉപേക്ഷിച്ചുസുരേഷ് ഗോപി ആവര്‍ത്തിച്ച് പറഞ്ഞിട്ടും അണികള്‍ കേട്ടില്ല; വേദിവിട്ട് ഇറങ്ങിപ്പോയി താരം, പരിപാടി ഉപേക്ഷിച്ചു

എന്നാല്‍ ഈ ആക്രമണത്തില്‍ ഭാര്യയെയോ സുരക്ഷ സംഘത്തെയോ ആക്രമിച്ചില്ല. ഫക്രിസാദയെ വധിക്കാന്‍ മൊസാദും സംഘവും പ്രയോഗിച്ച നീക്കങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളാണ് പുറത്തുവരുന്നത്. ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് ഇന്റല്‍ന്യൂസ് ആണ് ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

1

ഇസ്രയേലിന്റെ പ്രൈമറി എക്സ്റ്റേണല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദ്, വിദൂര നിയന്ത്രിത റോബോട്ട് ഉപയോഗിച്ചാണ് ഇറാന്റെ ആണവ പദ്ധതിക്ക് പിന്നിലെ പ്രധാന ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടാപ്പകല്‍ മൂന്ന് മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ആക്രമണത്തിലാണ് ഇറാന്റെ ന്യൂക്ലിയര്‍ ബുദ്ധികേന്ദ്രത്തെ മൊസാദ് വധിച്ചത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റോ മറ്റ് കാര്യങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2

ഫക്രിസാദെയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, മൊസാദ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതായി ഇറാനിയന്‍ അധികാരികള്‍ അവകാശപ്പെട്ടത്, കൂടാതെ ഇറാനിയന്‍ മാധ്യമങ്ങള്‍ കൊലയാളികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍, ലണ്ടന്‍ ആസ്ഥാനമായുള്ള വാരിക ദിനപത്രമായ ദി ജ്യഡ് ക്രോണിക്കിള്‍ ഇക്കാര്യത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.

3

ഇറാനിലേക്ക് കടത്തിയ ഒരു ടണ്‍ ഭാരമുള്ള അത്യാധുനിക തോക്കാണ് ഫക്രിസാദയെ കൊലപ്പെടുത്തിയതെന്നാണ് മാധ്യമം വെളിപ്പെടുത്തിയത്. ഒരോ ഭാഗങ്ങളായാണ് ഈ തോക്ക് ഇസ്രയേലില്‍ നിന്ന് ഇറാനിലേക്ക് കടത്തിയതെന്നും ദി ജ്യഡ് ക്രോണിക്കിളിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എട്ട് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഫക്രിസാദയെ വധിക്കാനുള്ള നീക്കത്തിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

4

എന്നിരുന്നാലും, ശനിയാഴ്ച, ദി ന്യൂയോര്‍ക്ക് ടൈംസിന്റെ റോണന്‍ ബെര്‍ഗ്മാന്റെയും ഫര്‍നാസ് ഫസിഹിയുടെയും ഒരു ലേഖനം ഫക്രിസാദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. ഫക്രിസാദെ കൊല്ലപ്പെട്ടത് വിദൂര നിയന്ത്രിത നൂതന റോബോട്ടിക് ഉപകരണം കൊണ്ടാണെന്ന അഭിപ്രായമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

5

ഈ നൂതന ആയുധം ഇറാനില്‍ നിര്‍മ്മിച്ച നീല നിസാന്‍ ട്രെക്കില്‍ ഘടിപ്പിച്ച് ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മിനിറ്റില്‍ ആറായിരത്തോളം വെടിയുണ്ടകള്‍ വര്‍ഷിക്കാന്‍ ശേഷിയുള്ള ആയുധമാണിത്. നിരവധി ക്യാമറകളുള്ള അത്യാധുനിക ആയുധമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ദി ജ്യഡ് ക്രോണിക്കിള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് സമാനമാണ്.

6

ബെര്‍ഗ്മാന്റെയും ഫസിഹിയുടെയും റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ഫക്രിസാദെയുടെ ഘാതകര്‍ വിദൂരമായാണ് പ്രവര്‍ത്തിച്ചത്. കൊലപാതകം നടക്കുമ്പോള്‍ ടെഹ്റാനില്‍ മൊസാദിന്റെ സംഘം ടെഹ്‌റാന്‍ പരിസരത്തുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ നൂതന റോബോട്ടിക് ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്തതിന് പിന്നാലെ മൊസാദ് സംഘം ഇറാന്‍ വിട്ടിരുന്നു. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധത്തിന്റെ പ്രവര്‍ത്തനം വിജയകരമാണെന്ന് ഉറപ്പുവരുത്താന്‍ കൃത്രിമ ബുദ്ധിയുടെ സഹായം തേടിയിട്ടുണ്ടെന്നും പറയുന്നു.

7

കൃത്രിമ ബുദ്ധിയുടെ സഹായം തേടിയതുകൊണ്ടാണ് അദ്ദേഹത്തിന് സമീപത്തുണ്ടായ ഭാര്യയ്ക്ക് പോലും പരിക്കേല്‍ക്കാതിരുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫക്രിസാദയെ കൃത്യമായി മാപ്പിംഗ് ചെയ്യുകയായിരുന്നു. ഇത് അനുസരിച്ചാണ് റോബോട്ടിംഗ് ഗണ്‍ പ്രവര്‍ത്തിച്ചത്. ഫക്രിസാദയ്ക്ക് നേരെ 15ഓളം റൗണ്ട് വെടിവയ്ച്ചാണ് കൊലപാതകം നടപ്പിലാക്കിയത്. വര്‍ഷങ്ങളുടെ ആസൂത്രത്തിന് ശേഷമായിരുന്നു കൊലപാതകം നടപ്പിലാക്കിയത്.

 വീഡിയോ കോളിൽ ഒരു പെൺകുട്ടി സംസാരിക്കുന്നു, പിന്നീട് വസ്ത്രങ്ങൾ സ്വയം മാറ്റുന്നു; ഭീഷണിയെ കുറിച്ച് അനീഷ് വീഡിയോ കോളിൽ ഒരു പെൺകുട്ടി സംസാരിക്കുന്നു, പിന്നീട് വസ്ത്രങ്ങൾ സ്വയം മാറ്റുന്നു; ഭീഷണിയെ കുറിച്ച് അനീഷ്

Recommended Video

cmsvideo
സൈനീക വിമാനത്തില്‍ ഊഞ്ഞാലാടി താലിബാന്‍ ഭീകരര്‍

English summary
Iran’s Nuclear scientist Mohsen Fakhrizadeh killed by robot machine gun, New York Times reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X