കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്... 'ഞെരിച്ചുകളയും'! ട്രംപിന്റെ പ്ലാന്‍ നടന്നിരുന്നെങ്കില്‍

Google Oneindia Malayalam News

ടെഹ്‌റാന്‍/വാഷിങ്ടണ്‍: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാനോട് ഉള്ള കലിപ്പ് കുപ്രസിദ്ധമാണ്. ബരാക്ക് ഒബാമ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത കരാര്‍, അധികാരമേറ്റെടുത്തതിന് ശേഷം ഉടനടി റദ്ദാക്കിയ ആളാണ് ട്രംപ്.

ബൈഡന്‍ വരും മുമ്പ് ട്രംപ് ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു, പിന്‍മാറിയെന്ന് വെളിപ്പെടുത്തല്‍ബൈഡന്‍ വരും മുമ്പ് ട്രംപ് ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു, പിന്‍മാറിയെന്ന് വെളിപ്പെടുത്തല്‍

ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍ നീക്കം; ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ ഇരട്ട കൊല, രണ്ടാമന്‍ ഇനിയില്ലഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍ നീക്കം; ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ ഇരട്ട കൊല, രണ്ടാമന്‍ ഇനിയില്ല

ഇത്തവണ, അധികാരമൊഴിയുന്നതിന് മുമ്പ് ഇറാനെ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നു എന്നാണ് വിവരം. എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേശകര്‍ അതിന് അനുവദിച്ചില്ലത്രെ. അമേരിക്ക എങ്ങാനും തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ 'ഞെരിച്ചുകളയും' എന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍...

ആക്രമിക്കാന്‍ പദ്ധതി

ആക്രമിക്കാന്‍ പദ്ധതി

ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുവാന്‍ എന്തൊക്കെ സാധ്യതകളാണ് മുന്നിലുള്ളത് എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് ആരാഞ്ഞത്. തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിന് പിറകെ ആയിരുന്നു ട്രംപിന്റെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപദേശകരുടെ ഉപദേശം

ഉപദേശകരുടെ ഉപദേശം

വൈറ്റ് ഹൗസില്‍ ദേശ സുരക്ഷാവിഭാഗത്തിലെ ഉന്നതരും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ചെയര്‍മാന്‍ ഓഫ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും എല്ലാം പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു ട്രംപ് ഇത്തരമൊരു നിര്‍ദ്ദേശം വച്ചത്. എന്നാല്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതത്തെ കുറിച്ച് ഉപദേശകര്‍ നല്‍കിയ ഉപദേശത്തിന് ട്രംപ് ഒടുവില്‍ വഴങ്ങുകയായിരുന്നു എന്നാണ് വിവരം.

എന്തും ചെയ്യും ട്രംപ്

എന്തും ചെയ്യും ട്രംപ്

ഡൊണാള്‍ഡ് ട്രംപിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പും ഇല്ല എന്നതാണ് പ്രശ്‌നം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷവും അദ്ദേഹം എടുക്കുന്ന നിലപാടുകള്‍ ആകെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഇതിന് മുമ്പ് ഇറാനെ ആക്രമിക്കാന്‍ ട്രംപ് പൊടുന്നനെ തീരുമാനം എടുക്കുകയും അത് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

ഞെരിച്ചുകളയും

ഞെരിച്ചുകളയും

തങ്ങള്‍ക്ക് നേരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ അമേരിക്കയെ ഞെരിച്ചുകളയും വിധത്തിലുള്ള പ്രത്യാക്രമണം ഉണ്ടാകും എന്നാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാന്‍ സര്‍ക്കാരിന്റെ വക്താവായ അലി റാബീ ആണ് ഇങ്ങനെ പറഞ്ഞത്.

ഇറാന്റെ ദേഷ്യം

ഇറാന്റെ ദേഷ്യം

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഒബാമയുടെ അവസാനകാലത്താണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ എത്തുന്നത്. എന്നാല്‍ ട്രംപ് ഭരണത്തിലെത്തി ഉടന്‍ തന്നെ കരാര്‍ റദ്ദാക്കുകയും ഇറാന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഇറാന്റെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമാപം വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക കൊലപ്പെടുത്തിയിരുന്നു.

എങ്ങനെയൊക്കെ ആക്രമിക്കാം

എങ്ങനെയൊക്കെ ആക്രമിക്കാം

ഇറാനെ ആക്രമിക്കാന്‍ അഞ്ച് വഴികളാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്

1. പേര്‍ഷ്യല്‍ ഗള്‍ഫിലെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ച് ക്രൂയിസ് മിസൈല്‍ ആക്രമണം നടത്താം

2. അമേരിക്കയുടെ ബി-2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് സ്‌റ്റെല്‍ത്ത് ബോംബ് ആക്രമണം നടത്താം.

3. യുഎസ്- ഇസ്രായേല്‍ സഖ്യത്തിന്റെ കംപ്യൂട്ടര്‍ വിദഗ്ധര്‍ ചേര്‍ന്ന് ഇറാന് മേല്‍ സൈബര്‍ ആക്രമണം നടത്താം.

4. ഇസ്രായേലിന്റെ നേതൃത്വത്തില്‍ ഇറാനില്‍ നേരിട്ട് വ്യോമാക്രമണം നടത്താം.

5. അമേരിക്കയുടേയും ഇസ്രായേലിന്റേയും സ്‌പെഷ്യല്‍ ഫോഴ്‌സുകളെ ഉപയോഗിച്ച് ഇറാന്റെ ന്യൂക്ലിയാര്‍ വിദഗ്ധരെ കൊലപ്പെടുത്താം. മൊസാദ് ഇത് മുമ്പ് ചെയ്തിട്ടുമുണ്ട്.

Recommended Video

cmsvideo
ട്രംപ് പൊട്ടിയത് ഇനിയും വിശ്വസിക്കാനാകാതെ ലക്ഷകണക്കിന് ജനത
 എങ്ങനെയൊക്കെ ഇറാന്‍ പ്രതികരിക്കും

എങ്ങനെയൊക്കെ ഇറാന്‍ പ്രതികരിക്കും

അമേരിക്ക ഏതെങ്കിലും തരത്തില്‍ ആക്രമിച്ചാല്‍ ഇറാന്‍ എങ്ങനെയൊക്കെ പ്രതികരിക്കും എന്ന് നോക്കാം...

1. ഇറാഖിലേയും സിറിയയിലേയും അമേരിക്കന്‍ സൈന്യത്തിന് നേര്‍ക്ക് മിസൈല്‍ ആക്രമണം

2. ഇസ്രായേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം

3. സൗദി അറേബ്യയുമായി യുദ്ധം

4. പേര്‍ഷ്യന്‍ ഗള്‍ഫിലെ ചരക്കുനീക്കത്തിന് നേര്‍ക്ക് ആക്രമണം

5. ഇസ്രായേലിനും അമേരിക്കയ്ക്കും നേരെ സൈബര്‍ ആക്രമണം

6. ഹിസ്ബുള്ളയെ ഉപയോഗിച്ചുള്ള തിരിച്ചടി

7. അന്താരാഷ്ട്ര തലത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് ചൂടും ചൂരും പകരുക.

English summary
Iran's reaction on Trump's attack plan news- It will be a crushing response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X