കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെര്‍ലിന്‍ മതില്‍ തകര്‍ന്നത് മറന്നോ; മതില്‍ നിര്‍മിക്കേണ്ട സമയം ഇതല്ല,ട്രംപിന് റുഹാനിയുടെ വിമര്‍ശനം

Google Oneindia Malayalam News

ടെഹ്‌റാന്‍: രാഷ്ട്രങ്ങള്‍ക്കിടയില്‍ മതിലുകള്‍ നിര്‍മിക്കേണ്ട സമയം ഇതല്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അനധികമായെത്തുന്ന അഭയാര്‍ത്ഥികളുടെ വരവ് തടയുന്നതിന് വേണ്ടി മെക്‌സിക്കോയ്ക്കും അമേരിക്കയ്ക്കുമിടയില്‍ മതില്‍ നിര്‍മിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെയാണ് റൂഹാനി രംഗത്തെത്തിയിട്ടുള്ളത്. ഇറാന്‍ ഉള്‍പ്പെടെ ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും ട്രംപിന്റെ പ്രവേശന നിയന്ത്രണം ബാധകമാണ്.

'വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെര്‍ലിന്‍ മതില്‍ തകര്‍ന്നുപോയത് അവര്‍ മറന്നു. ഇപ്പോള്‍ പോലും രാഷ്ട്രങ്ങള്‍ക്കിടയിലുള്ള മതിലുകള്‍ നീക്കം ചെയ്യണം' റൂഹാനി പറയുന്നു. ടെഹ്‌റാനില്‍ നടന്ന ടൂറിസം കണ്‍വെന്‍ഷനിടെയായിരുന്നു റൂഹാനിയുടെ പ്രസ്താവന. അമേരിക്കയിലേക്കുള്ള സഞ്ചാരികളുടേയും അഭയാര്‍ത്ഥികളുടേയും വരവ് നിയന്ത്രിക്കുന്നതിന് വേണ്ടി അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കുമിടയില്‍ മതില്‍ നിര്‍മിക്കാനും ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുമുള്ള ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് നേരത്തെ ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക് സക്കര്‍ബര്‍ഗ്ഗും രംഗത്തെത്തിയിരുന്നു.

hasan-rouhani

എന്നാല്‍ ട്രംപിന്റെ വിസാ വിലക്കിനെ നേരിട്ട് വിമര്‍ശിയ്ക്കാന്‍ റൂഹാനി തയ്യാറായില്ലെങ്കിലും 2015ല്‍ ലോക ശക്തികളുമായി ആണവകരാറില്‍ ഒപ്പുവച്ചതോടെ ഇറാന്റെ വാതിലുകള്‍ എല്ലാ വിദേശ വിനോദസഞ്ചാരികള്‍ക്ക് മുമ്പിലും തുറന്നിടുകയാണെന്ന് റൂഹാനി വ്യക്തമാക്കി. എന്നാല്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നത് തങ്ങളുടെ അന്തസ്സിന് നിരക്കാത്തതാണെന്നും മതില്‍ നിര്‍മിക്കുന്നതിനുള്ള പണം നല്‍കില്ലെന്നും മെക്‌സിക്കോ പ്രസിഡന്റ് എന്റിക്വ് പെനാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
Iranian President Hassan Rouhani criticised his US counterpart Donald Trump on Saturday, saying now was "not the time to build walls between nations".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X